പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ്പ് യാത്ര കാസർഗോഡ് ജില്ലയിൽ തുടരുന്നു
Posted On:
01 DEC 2023 4:38PM by PIB Thiruvananthpuram
കാസർഗോഡ്: 01 ഡിസംബർ 2023
കേന്ദ്രസർക്കാരിന്റെ സാമൂഹിക സുരക്ഷ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള പ്രചരണ പരിപാടി വികസിത് ഭാരത് സങ്കൽപ് യാത്ര ജില്ലയിൽ പ്രയാണം തുടരുന്നു.
വോർക്കാടി പഞ്ചായത്തിൽ സംഘടിപ്പിച്ച പ്രചരണ പരിപാടി വോർക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്. ഭാരതി ഉദ്ഘാടനം ചെയ്തു. FACT പ്രതിനിധി ആദിത്യ വിവിധ കൃഷി വളപ്രയോഗത്തെ പറ്റി സംസാരിച്ചു. 'മൈ ഭാരത്' പദ്ധതിയെ കുറിച്ച് നെഹ്രു യുവ കേന്ദ്ര പ്രതിനിധി അഖിൽ വിശദീകരിച്ചു. കാസർഗോഡ് എഫ്. എൽ.സി. (FLC) ദേവദാസ് അടൽ പെൻഷൻ യോജനയേ കുറിച്ച് വിവരിച്ചു.


വിവര വിദ്യാഭ്യാസ വിനിമയ വാനിൽ കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വീഡിയോകൾ പ്രദർശിപ്പിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക്പുതിയ ഗ്യാസ് കണക്ഷൻ നൽകി. സൂക്ഷ്മ മൂലക വള പ്രയോഗ പ്രദർശനം ഡ്രോൺ ഉപയോഗിച്ചു നടത്തുന്നതിന്റെ പ്രദർശനവും ഉണ്ടായിരുന്നു. മഞ്ചേശ്വരം കാനറാ ബാങ്ക് മാനേജർ ഗുരുദത്തിന്റെ നേതൃത്വത്തിൽ വികസിത് ഭാരത് പ്രതിജ്ഞ എടുത്തു.
കൃഷി വിജ്ഞാൻ കേന്ദ്ര ശാസ്ത്രജ്ഞൻ മനോജ് കുമാർ, ലീഡ് ബാങ്ക് മാനേജർ ബിമൽ എൻ വി, വോർക്കാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, വോർക്കാടി കാനറാ ബാങ്ക് മാനേജർ മിഥുൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ഉച്ചക്ക് ശേഷം മീഞ്ച ഗ്രാമ പഞ്ചായത്തിലും പ്രചരണ പരിപാടികൾ നടന്നു.
നാളെ (2/12/2023) പൈവളികെ, പുത്തിഗെ ഗ്രമ പഞ്ചായത്തുകളിൽ പ്രചരണ പരിപാടികൾ തുടരും
*******************************************************
(Release ID: 1981565)
Visitor Counter : 71