പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിൽ ആരംഭിച്ചു
Posted On:
01 DEC 2023 2:45PM by PIB Thiruvananthpuram
കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിൽ മുത്തോലി ഗ്രാമ പഞ്ചായത്തിൽ നിന്ന് ആരംഭിച്ചു. മുൻ എം പി സുരേഷ് ഗോപി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജ്ഞിത്ത് ജി മീനാ ഭവൻ അധ്യക്ഷ പ്രസംഗം നടത്തി. റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ഹരി , കോട്ടയം കൃഷി വിജ്ഞാൻ കേന്ദ്ര സീനിയർ സയന്റിസ്റ്റ് ഡോ.ജി ജയലക്ഷ്മി , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ജനറൽ മാനേജർ ജെ.ശിവകുമാർ , കാനറാ ബാങ്ക് റീജിയണൽ റീജിയണൽ ജനറൽ മാനേജർ ഡി എസ്. അജയ് പ്രകാശ് , നബാർഡ് അസി. മാനേജർ റെജി വർഗീസ് തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
വിവിധ വകുപ്പുകൾ കേന്ദ്ര പദ്ധതികൾ അവതരിപ്പിച്ചു. പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവാദവും നടന്നു. ലീഡ് ബാങ്ക് മാനേജർ ഇ.എം. അലക്സ് സ്വാഗതവും കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ ലിൻസി പാംപ്ലാനി നന്ദി പ്രസംഗവും നടത്തി. ഉച്ചയ്ക്കു ശേഷം യാത്ര കൊഴുവനാൽ ഗ്രാമ പഞ്ചായത്തിലെത്തും.


--NK--
(Release ID: 1981502)
Visitor Counter : 80