പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ് യാത്ര കൊല്ലം ജില്ലയിലെ ഇളമാട് പഞ്ചായത്തിൽ സംഘടിപ്പിച്ചു
Posted On:
01 DEC 2023 12:36PM by PIB Thiruvananthpuram
കേന്ദ്ര ഗവൺമെന്റിന്റെ വികസനപദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്ര കൊല്ലം ജില്ലയിൽ ഉച്ചയ്ക്കുശേഷം ഇളമാട് ഗ്രാമപഞ്ചായത്തിൽ ജനസമ്പർക്ക - ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ലേഖ എം. പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ആയാസരഹിതമായും ലാഭകരമായും മുന്നോട്ടു കൊണ്ടുപോകാൻ യന്ത്രത്കരണം, സൂഷ്മ വളപ്രയോഗം തുടങ്ങി കാർഷിക മേഖലയിലെ നൂതനമാറ്റങ്ങളെക്കുറിച്ച് അറിവ്നേടി പ്രാവർത്തികമാക്കുകയെന്നത് പ്രധാനമാണെന്ന് അവർ പറഞ്ഞു. നബാർഡ് , ഫാക്ട് (FACT), തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന വായ്പ - വികസന -ക്ഷേമ പദ്ധതികളെക്കുറിച്ച് ഗ്രാമീണരോട് വിശദീകരിച്ചു. പ്രധാനമന്ത്രി യോജന ഗുണഭോക്താക്കൾക്ക് ഗ്യാസ് കണക്ഷനും സ്റ്റൗവും നൽകി.
ലീഡ് ബാങ്ക് മാനേജർ അരുണിമ വി.റ്റി., കേരള ഗ്രാമീൺ ബാങ്ക് റീജ്യനൽ മാനേജർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ ചടയമംഗലം പഞ്ചായത്തിലായിരുന്നു പരിപാടി. നാളെ രാവിലെ വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലും, ഉച്ചയ്ക്കുശേഷം ഇട്ടിവ ഗ്രാമപഞ്ചായത്തിലും വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായ ജനസമ്പർക്കപരിപാടി നടക്കും.


--NK--
(Release ID: 1981454)
Visitor Counter : 85