പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ്പ് യാത്ര പാലക്കാട്ടെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി.

Posted On: 01 DEC 2023 10:55AM by PIB Thiruvananthpuram

 

വികസിത് ഭാരത് സങ്കൽപ്പ് യാത്ര പാലക്കാട്ടെ  മലമ്പുഴ ഗ്രാമപഞ്ചായത്തിൽ പര്യടനം നടത്തി.ഗ്രാമ  പഞ്ചായത്ത് അംഗങ്ങളായ മാധവദാസ് , രമേഷ് , രഞ്ചു കെ സുനിൽ . പ്രോഗ്രാം ജില്ലാ നോഡൽ ഓഫീസറും ലീഡ് ബാങ്ക് മാനേജറുമായ ആർ പി ശ്രീനാഥ്, FACT സോണൽ മാനേജർ ശിവ ചന്ദ്രൻ എന്നിവർ സംസാരിച്ചു.  വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഗുണഭോക്താക്കൾ അനുഭവം പങ്കുവെച്ചു. അംഗങ്ങൾ വികസിത് ഭാരത് പ്രതിജ്ഞയെടുത്തു.  

കേന്ദ്ര സർക്കാർ നടപ്പാക്കിയതിൽ 52 ഓളം ക്ഷേമ- സാമൂഹ്യ സുരക്ഷാ - വികസന പദ്ധതികൾ ഗ്രാമീണ ജനതയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ്  വികസിത് ഭാരത് സങ്കൽപ്പ് യാത്ര സംഘടിപ്പിക്കുന്നത്. ജില്ലയിലെ 29 ആമത് ഗ്രാമ സന്ദർശനമാണ്  വ്യാഴാഴ്ച പൂർത്തിയാക്കിയത് . 

 

യാത്ര ഡിസംബർ 4 ന്  കൊഴിഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകളിലേക്ക് പ്രവേശിക്കും.

**************************************


(Release ID: 1981413) Visitor Counter : 69