പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത ഭാരത സങ്കല്പ യാത്ര കണ്ണൂർ ജില്ലയിൽ തുടരുന്നു
Posted On:
30 NOV 2023 3:05PM by PIB Thiruvananthpuram
പയ്യന്നൂർ: 30 നവംബർ 2023
കേന്ദ്ര വികസന ക്ഷേമ പദ്ധതികൾ സാധാരണക്കാരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വികസിത ഭാരത സങ്കല്പ യാത്ര കണ്ണൂർ ജില്ലയിൽ തുടരുന്നു. യാത്രയുടെ ഭാഗമായി പയ്യന്നൂർ ബ്ലോക്കിലെ മാതമംഗലത്തു നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ സന്ദേശം തത്സമയം പ്രദർശിപ്പിച്ചു.വിവിധ സംസ്ഥാനങ്ങളിൽ നടന്ന യാത്രയിലെ അഞ്ച് ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.
വികസിത ഭാരത സങ്കല്പ യാത്രാ പരിപാടിയിൽ തിരഞ്ഞെടുത്ത ഗുണ ഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്യുന്നുണ്ട്.ഉച്ചയ്ക്കുശേഷം കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിൽ വികസിത ഭാരത സങ്കല്പ യാത്ര നടന്നു.
കർഷകർക്ക് ഗുണകരമാകുന്ന കൃഷി വിജ്ഞാൻ കേന്ദ്രയുടെ പ്രവർത്തനങ്ങൾ, ബാങ്കിങ് സേവനങ്ങൾ തുടങ്ങിയവ വിദഗ്ധർ ചടങ്ങിൽ വിശദീകരിച്ചു. കാർഷികാവശ്യങ്ങൾക്ക് പ്രത്യേകമായി രൂപകല്പന ചെയ്ത ഡ്രോൺ ഇരു കേന്ദ്രങ്ങളിലും പ്രദർശിപ്പിച്ചു.

(Release ID: 1981105)
Visitor Counter : 89