പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത ഭാരത് സങ്കൽപ്പ് യാത്ര : ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും. 

Posted On: 29 NOV 2023 11:33AM by PIB Thiruvananthpuram

 

 

കാസർഗോഡ് :  കേന്ദ്ര ഗവൺമെൻറിൻ്റെ സാമൂഹിക വികസന ക്ഷേമ പദ്ധതികളെ ക്കുറിച്ചുള്ള വികസിത് ഭാരത് സങ്കല്പ് യാത്ര ജില്ലയിൽ പ്രയാണം തുടരുന്നു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യാത്രയിലെ തിരഞ്ഞെ ടുത്ത ഗുണ ഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (30-11-2023) രാവിലെ 11ന്  സംവദിക്കും.

പ്രത്യേകം തയാറാക്കിയ വിവര വിദ്യാഭ്യാസ വിനിമയ വാഹനങ്ങ ളിൽ  സംവാദ പരിപാടി തത്സമയം പ്രദർശിപ്പിക്കും.
പ്രധാൻമന്ത്രി മഹിള കിസാൻ ഡ്രോൺ കേന്ദ്ര ഉദ്ഘാടനം ചെയ്യും. പതിനഞ്ചായിരം ഡ്രോണുകൾ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി.

ഉദുമയിൽ ഇന്ന് (29/11/2023) നടന്ന വികസിത് ഭാരത് സങ്കൽപ് യാത്ര പരിപാടി ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷമി ഉദ്ഘാടനം ചെയ്തു.

 

ചടങ്ങിൽ പ്രധാനമന്തി ഉജ്ജ്വല പദ്ധതി പ്രകാരം ഒമ്പത് പേർക്ക് പുതിയ ഗ്വാസ് കണക്ഷൻ നൽകി.
 നബാർഡ് പ്രതിനിധി ഷറോണവാസ് കൃഷി വായ്പ പദ്ധതിയെ പറ്റി വിവരിച്ചു. ഫാക്ട് പ്രതിനിധി  ആദിത്യ നൂതന വള പോഷക പദ്ധതികളെപ്പറ്റി ബോധവൽക്കരണം നടത്തി. സൂക്ഷ്മ മൂലക വള പ്രയോഗം  ഡ്രോൺ മുഖാന്തിരം നടത്തുന്ന പ്രദർശനവും നടത്തി.

ലീഡ് ബാങ്ക് മാനേജർ  ബിമൽ എൻ. വി., കൃഷി വിജ്ഞാൻ കേന്ദ്രയിലെ ശാസ്ത്രജ്ഞൻ ഡോ മനോജ് ,   രത്നാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

2047 ഓടെ രാജ്യത്തെ വികസിതവും സ്വയം പര്യാപ്തവുമാക്കുക എന്ന വികസിത് ഭാരത് പ്രതിജ്ഞ ഉദുമ ധനലക്ഷ്മി ബാങ്ക് മാനേജർ ഗണേഷ് പി. ചൊല്ലി കൊടുത്തു. 

നാളെ (30/11/2023)   മഞ്ചേശ്വരം, മങ്കൽപാടി ഗ്രാമ പഞ്ചായത്തു കളിലാണ് പ്രചാരണ പരിപാടി . മഞ്ചേശ്വരം പഞ്ചായത്തിലെ ഹൊസബെട്ടു വിൽ  നടക്കുന്ന പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രിയുടെ സംവാദം തത്സമയം പ്രദർശിപ്പിക്കും.

*********************


(Release ID: 1981013) Visitor Counter : 86