പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ് യാത്ര കൊല്ലം ജില്ലയിൽ പര്യടനം തുടരുന്നു.
प्रविष्टि तिथि:
30 NOV 2023 8:02AM by PIB Thiruvananthpuram
കേന്ദ്ര ഗവണ്മെന്റിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്ര കൊല്ലം ജില്ലയിൽ പര്യടനം തുടരുന്നു. ഇത്തിക്കര ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ ജനസമ്പർക്ക ക്യാമ്പയിൻ പൂർത്തിയാക്കി യാത്ര, ചടയമംഗലം ബ്ലോക്കിൽ എത്തി. നിലമേൽ പഞ്ചായത്തിൽ ഇന്നലെ ഉച്ചയ്ക്കുശേഷം നടന്ന പരിപാടി കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ പാർവതി ഉദ്ഘാടനം ചെയ്തു. നിലമേൽ ജംങ്ഷനിലെ കൺവെൻഷൻ സെന്റർ അങ്കണത്തിൽ നിരവധിപ്പേർ ഒത്തുകൂടി പരിപാടിയിൽ സജീവമായി പങ്കെടുത്തു. എല്ലാവരും ചേർന്ന് വികസിത് ഭാരത് പ്രതിജ്ഞ ചൊല്ലി. ജില്ലാ ലീഡ് ബാങ്ക് മാനേജർ വി.റ്റി. അരുണിമ, സിറോ ബാലൻസ് അക്കൗണ്ട്, വായ്പാ സ്കീമുകൾ, അടൽ പെൻഷൻ യോജന, കേന്ദ്ര ഗവൺമെന്റിന്റെ ലൈഫ് ഇൻഷുറൻസ് പദ്ധതി എന്നിവയെക്കുറിച്ച് വിശദീകരിച്ചു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ പുതിയ ഗുണഭോക്താക്കളായ 6 പേർക്ക് ഗ്യാസ് കണക്ഷനും, സ്റ്റൗവും , ഗ്യാസ് സിലിണ്ടറും നൽകി. ഇവർക്കായി പാചകവാതക ഉപയോഗം സുരക്ഷ എന്നിവ സംബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ ക്ലാസെടുത്തു. സാമ്പത്തിക സാക്ഷരതാ കൗൺസിലർ , ജൻ ഔഷധി കേന്ദ്രം, പോസ്റ്റോഫീസ്,ഫാക്ട്(FACT) , നബാർഡ്, എന്നിവയുടെ പ്രതിനിധികൾ ആശയവിനിമയം നടത്തി. കർഷകർക്കായി പാടത്ത് ഡ്രോൺ ഡെമോൺസ്ട്രേഷനും സംഘടിപ്പിച്ചു. പി എം പ്രണാം സ്കീം, സമീകൃത വളപ്രയോഗം, നാനോ യൂറിയ ഉപയോഗിച്ചാലുള്ള പ്രയോജനങ്ങൾ എന്നിവ ഫാക്ട് (FACT) പ്രതിനിധികൾ കർഷകരോട് വിശദീകരിച്ചു. കേന്ദ്ര പദ്ധതികളെ അടുത്തറിയാൻ വിവിധ വകുപ്പുകൾ സ്റ്റാളുകൾ സജ്ജീകരിച്ചിരുന്നു. ഇന്ന് ചടയമംഗലത്തും , ഇളമാടും വികസിത് ഭാരത് സകല്പ് യാത്ര ജനസമ്പർക്കപരിപാടി നടത്തും.

NK
(रिलीज़ आईडी: 1980986)
आगंतुक पटल : 85