പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ് യാത്രയെ വ്യാഴാഴ്ച പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

തിരുവില്വാമലയിൽ കേന്ദ്രമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്തെ നാളെ പങ്കെടുക്കും

Posted On: 29 NOV 2023 10:15PM by PIB Thiruvananthpuram

 

തൃശൂർ: 29 നവംബർ 2023

കേന്ദ്ര സർക്കാരിൻറെ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയെ വ്യാഴാഴ്ച രാവിലെ  11 ന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി വീഡിയോ കോൺഫറൽസിംഗിലൂടെ അഭിസംബോധന ചെയ്യും. തൃശ്ശൂർ തിരുവില്വാമല ക്ഷേത്ര ബസ്റ്റാന്റിനടുത്ത് നാളെ (വ്യാഴാഴ്ച) രാവിലെ 10.30ന് നടക്കുന്ന പരിപാടിയിൽ കേന്ദ്ര ഗ്രാമ വികസന, സ്റ്റീൽ വകുപ്പ് സഹമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്തെ പങ്കെടുക്കും

തൃശ്ശൂർ ജില്ലയിൽ  ഇന്ന്  പാഞ്ഞാൾ, പഴയന്നൂർ പഞ്ചായത്തുകളിൽ വികസിത് ഭാരത് സങ്കൽപ് യാത്ര പര്യടനം നടത്തി.  കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളാണ് യാത്രയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.  ലീഡ് ബാങ്കിൻറെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ പരിചയപ്പെടുത്തി. വിവിധ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കുള്ള ബാങ്ക് വായ്പകൾ ചടങ്ങിൽ വിതരണവും ചെയ്തു.  കാർഷിക മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നതടക്കമുള്ള കാര്യങ്ങൾ പരിചയപ്പെടുത്തി. വിവിധ കേന്ദ്ര പദ്ധതികളിലെ ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.  ഉജ്ജ്വല യോജന പദ്ധതിക്കു കീഴിൽ പുതിയ പാചക വാതക കണകഷനുകൾ വിതരണം ചെയ്തു

പാഞ്ഞാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി തങ്കമ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി, പഞ്ചായത്ത് സെക്രട്ടറി ആൽഫ്ര‍ഡ് സോജൻ, ജില്ലാ ലീഡ് ബാങ്ക് മാനേജർ മോഹനചന്ദ്രൻ,  എസ്.ബി.ഐ മേഖലാ തലവൻ അഭിമുത്ത്, എസ്.ബി.ഐ ബ്രാഞ്ച് കോ ഓർഡിനേറ്റർ കെ.ശ്രീനിവാസലു, നബാർഡ് ഡി.ഡി.എം സെബിൻ ആന്റണി, മണ്ണുത്തി കൃഷി വിജ്ഞാൻകേന്ദ്ര അസോസിയേറ്റ് പ്രൊഫസർ ഡോ. അനീന, തപാൽ വകുപ്പ് ഇൻസ്പെക്ടർ അശ്വതി, സി.ഡി.എസ് ചെയർപേഴ്സൺ അംബിക എന്നിവർ സംസാരിച്ചു. തിരുവാതിരക്കളി, വട്ടപ്പാട്ട് എന്നിവയടക്കം കലാപരിപാടികളും നടന്നു.

 ഉച്ചയ്ക്കുശേഷം പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ എത്തിച്ചേർന്ന വികസി ഭാരത് സങ്കല്പ യാത്രക്ക്‌ ഉജ്ജ്വല സ്വീകരണം ആണ് ലഭിച്ചത്. പഴയന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി പഴയന്നൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ സുമേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.വടക്കേക്കര കേരള  ഗ്രാമീണ ബാങ്ക് മാനേജർ സിന്ധു പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.

 
************************************************

(Release ID: 1980982) Visitor Counter : 84