പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത ഭാരത് സങ്കൽപ്പ് യാത്ര കോഴിക്കോട് ജില്ലയിൽ തുടരുന്നു

Posted On: 29 NOV 2023 10:13PM by PIB Thiruvananthpuram

 

കോഴിക്കോട് : 29 നവംബർ 2023

കേന്ദ്ര വികസന ക്ഷേമ പദ്ധതികൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരംഭിച്ച വികസിത് ഭാരത് സങ്കൽപ് യാത്രയുടെ രണ്ടാം ദിനത്തിൽ കോഴിക്കോട് ജില്ലയിൽ ഇന്ന്പെരുമണ്ണ ബസ് സ്റ്റാൻ്റ് പരിസരത്ത് പരിപാടി നടന്നു 'എസ് ബി ഐറീജ്യനൽ മാനേജർ ടി വി സജ്ഞീവ് ഉദ്ഘാടനം ചെയ്തു. പെരുവയലിലും പരിപാടികൾ  സംഘടിപ്പിക്കുന്നത്  . ലീഡ് ബാങ്ക് മാനേജർ ടി എം മുരളീധരൻ അധ്യക്ഷത വഹിച്ചു.നബാർഡ് പ്രതിനിധി പി.വിജയൻ, ഇന്ത്യ പോസ്റ്റിലെ എൻസത്യൻ, bl bc കുന്ദമംഗലം കൺവീനർ സരിൻ പി ശശി തുടങ്ങിയവർ പ്രസംഗിച്ചു.

ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളാണ് യാത്രയിലൂടെ ജനങ്ങളിലേക്ക് എ ത്തിക്കുന്നത്. കുന്നമംഗലം ബ്ലോക്ക് മുതല്‍ കുന്നുമ്മല്‍ ബ്ലോക്ക് വരെ ജില്ലയിലെ 70 ഗ്രാമ പഞ്ചായത്തുകളിലൂടെ യാത്ര കടന്നുപോകും. . കാര്‍ഷിക മേഖലയില്‍ നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഡ്രോണ്‍ പരിചയപ്പെടുത്തും. വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളും പങ്കെടുക്കും.
ഒരു ഗ്രാമപഞ്ചായത്തിലെ ഒരു കേന്ദ്രം എന്ന രീതിയില്‍ ദിവസം രണ്ട് ഗ്രാമ പഞ്ചായത്തുകളിലാണ് യാത്ര എത്തുക. ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ വികസിത ഭാരത് സങ്കല്‍പ് യാത്രയുടെ പര്യടനം നടക്കുന്നത്.  ജനുവരി 10 വരെയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ വികസിത് ഭാരത് സങ്കൽപ് യാത്ര നടക്കുക.

 

************************************************


(Release ID: 1980980) Visitor Counter : 82