പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായി കേന്ദ്ര സ്റ്റീൽ, ഗ്രാമവികസന സഹമന്ത്രി ശ്രീ ഫഗ്ഗൻ സിംഗ് കുലസ്‌തെ നാളെ തൃശൂർ സന്ദർശിക്കും

Posted On: 29 NOV 2023 10:05PM by PIB Thiruvananthpuram

കേന്ദ്ര സ്റ്റീൽ, ഗ്രാമവികസന സഹമന്ത്രി

ശ്രീ ഫഗ്ഗൻ സിംഗ് കുലസ്‌തെ

 

തൃശൂർ: 29 നവംബർ 2023

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (30 നവംബർ 2023) രാവിലെ 11ന് വീഡിയോ കോൺഫറൻസിങ് വഴി സംവദിക്കും. പ്രത്യേകം തയാറാക്കിയ വിവര-വിദ്യാഭ്യാസ-വിനിമയ (IEC) വാഹനങ്ങളിൽ സംവാദ പരിപാടി തത്സമയം പ്രദർശിപ്പിക്കും. ദേശീയതലത്തിൽ നടക്കുന്ന ഈ പരിപാടിയുടെ ഭാഗമായി കേന്ദ്ര സ്റ്റീൽ, ഗ്രാമവികസന സഹമന്ത്രി ശ്രീ ഫഗ്ഗൻ സിംഗ് കുലസ്‌തെ നാളെ (30 നവംബർ 2023) തൃശ്ശൂരിലെ തിരുവില്വാമല സന്ദർശിക്കും.

പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളിലേക്ക് സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന്റെ മുൻനിര പദ്ധതികൾ എല്ലാവരിലും എത്തിക്കുക എന്നതാണ് വിക്ഷിത് ഭാരത് സങ്കൽപ് യാത്രയുടെ ലക്ഷ്യം. യാത്രയുടെ ഭാഗമായി പൊതുയോഗങ്ങളും, കേന്ദ്ര സർക്കാർ പദ്ധതികളിലേക്ക് അർഹരായ ജനങ്ങളെ ചേർക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ക്യാമ്പുകളും, കർഷകർക്ക് വേണ്ടി പ്രത്യേക ഡ്രോൺ പ്രദർശനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

രാജ്യത്തൊട്ടാകെ നടക്കുന്ന യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 15ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അട്ടപ്പാടിയില്‍ നിര്‍വ്വഹിച്ചിരുന്നു.

വികസിത് ഭാരത് പ്രചാരണം എക്കാലത്തെയും വലിയ ജനസമ്പർക്ക സംരംഭങ്ങളിലൊന്നാണ്. 2024 ജനുവരി 25-നകം 2.55 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളും 3,600-ലധികം നഗര തദ്ദേശ സ്ഥാപനങ്ങളും ഉൾപ്പെടെ രാജ്യത്തെ എല്ലാ ജില്ലകളിലും ഈ പ്രചാരണ പരിപാടി നടത്താൻ ലക്ഷ്യമിടുന്നു.

***************

 


(Release ID: 1980977) Visitor Counter : 62