പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

 വികസിത് ഭാരത് സങ്കൽപ്പ് യാത്രക്ക് കാസറഗോഡ് ജില്ലയിൽ തുടക്കമായി

प्रविष्टि तिथि: 27 NOV 2023 5:58PM by PIB Thiruvananthpuram



കാസർഗോഡ്:   :  27 നവംബർ 2023

കേന്ദ്ര സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികൾ  സംബന്ധിച്ച പ്രചാരണ പരിപാടിയായ   വികസിത് ഭാരത് സങ്കൽപ്പ് യാത്രക്ക് കാസറഗോഡ്  പെരിയയിൽ തുടക്കമായി. കാസർഗോഡ് ജില്ല സബ് കളക്ടർ സുഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി ഉജ്ജ്വല യോജനയിൽ പെടുത്തി ഗുണഭോക്താക്കൾക്ക് പുതിയ ഗ്യാസ് കണക്ഷൻ ചടങ്ങിൽ വിതരണം ചെയ്തു.

കാർഷിക മേഖലയിൽ നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗമായി കർഷകർ ക്കായി എഫ്.എ.സി.ടി യുടെ നേതൃത്വത്തിൽ ഡ്രോൺ പ്രദർശനവും നടത്തി.റിട്ട സുബേദാർ മേജർ  ഗംഗാധരൻ, കർഷകശ്രീ  പുരസ്കാരo നേടിയ  ഹരിദാസ് പെരിയക്കാരൻ, മാതൃകാ കർഷകൻ ബാലകൃഷ്ണൻ ആയമ്പാറ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാർത്യായിനി, പഞ്ചായത്ത് വാർഡ് മെമ്പർമാരായ  രാമകൃഷ്ണൻ നായർ, സുമ കുഞ്ഞികൃഷ്ണൻ, ബ്ലോക് പഞ്ചായത്ത് മെമ്പർ അഡ്വ ബാബുരാജ്, ലീഡ് ഡിസ്ട്രിക്ട് മാനേജർ ബിമൽ എൻ വി, ഡോ ബെഞ്ചമിൻ (കൃഷി വിഗ്യാൻ കേന്ദ്ര) തുടങ്ങിയവർ ഉദ്ഘാടന  ചടങ്ങിൽ പങ്കെടുത്തു.

സി.പി.സി.ആർ.ഐ. സയന്റിസ്റ്റ് ഡോ മുരളീധരൻ, എഫ്.എ.സി.ടി, പ്രതിനിധി  ആദിത്യ, ജന ഔഷദി സീനിയർ ഫാർമസിസ്റ്റ്  കൃഷ്ണ വർമ, അഖിൽ (തപാൽ വകുപ്പ്), ലിൻസി കെ പി  എന്നിവർ വിവിധ വിഷയങ്ങളെ പറ്റി ക്ലാസ് എടുത്തു. 2047 ഓടെ രാജ്യത്തെ വികസിതവും സ്വയം പര്യാപ്തവുമാക്കുക എന്ന വികസിത് ഭാരത് പ്രതിജ്ഞ കേരള ബാങ്ക് മാനേജർ ബിനിമോൾ എം എം ചൊല്ലി കൊടുത്തു.

നാളെ (28/11/2023) മാടിക്കൈ , കോടോം ബേളൂർ പഞ്ചായത്തുകളിൽ പ്രചരണ പരിപാടികൾ നടക്കും.

 
 
 
***************************

(रिलीज़ आईडी: 1980192) आगंतुक पटल : 94