പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കല്‍പ്പ് യാത്രക്ക് പാലക്കാട് നാഗലശ്ശേരി പഞ്ചായത്തിൽ സ്വീകരണം നൽകി

Posted On: 27 NOV 2023 4:51PM by PIB Thiruvananthpuram

പാലക്കാട്  : 27 നവംബർ 2023

കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ ക്ഷേമ- സാമൂഹ്യ സുരക്ഷാ - വികസന പദ്ധതികൾ ഗ്രാമീണ ജനതയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയ്ക്ക് നാഗലശ്ശേരി  പഞ്ചായത്തിൽ സ്വീകരണം നൽകി. നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി ബാലചന്ദൻ ഉദ്ഘാടനം ചെയ്തു. PMSBY  ഇൻഷൂറൻസ് പഞ്ചായത്തിൽ നൂറ് ശതമാനം പൂർത്തീകരിച്ചതായി  അദ്ദേഹം പറഞ്ഞു. ഇത് മികച്ച ഒരു പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രോഗാം നോഡൽ ഓഫീസർ ശ്രീനാഥ്, ഫിനാൻഷ്യൽ നോഡൽ കോർഡിനേറ്റർ പ്രഭാകരൻ,
BLBC തൃത്താല കൺവീനർ അനൂപ് എന്നിവർ സംസാരിച്ചു.എൽ പി ജി ഗ്യാസ് ഉപയോഗം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും നടന്നു. പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതി, വിശ്വകർമ്മ യോജന, FACT, ഇൻഷൂറൻസ്,  തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അതത് വകുപ്പുകൾ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ക്ലാസെടുത്തു. കുടുബശ്രീ പ്രവർത്തകർ അവതരിപ്പിച്ച വട്ടക്കളി, മിമിക്രി കലാകാരൻ ശരത് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.

*******************************


(Release ID: 1980164) Visitor Counter : 75