പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത ഭാരത് സങ്കൽപ്പ് യാത്രയ്ക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി

Posted On: 27 NOV 2023 4:26PM by PIB Thiruvananthpuram

കണ്ണൂർ :  27 നവംബർ 2023

 കേന്ദ്ര ഗവൺമെൻറിൻ്റെ വികസന ക്ഷേമ പദ്ധതികൾ സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ പരിചയപ്പെടുത്തുക എന്ന ലക്ഷൃത്തോടെ  സംഘടിപ്പിക്കുന്ന വികസിത ഭാരത് സങ്കല്പ് യാത്രയ്ക്ക് ജില്ലയിൽ തുടക്കമായി. ചെറുപുഴയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.ജില്ലയിലെ എഴുപത്തൊന്ന് ഗ്രാമ പഞ്ചായത്തുകളിലും ഒരു കേന്ദ്രത്തിൽ വീതം വികസിത ഭാരത സങ്കല്പ യാത്ര പ്രചാരണം നടത്തും.

കാർഷിക മേഖലയിൽ നവീന സാങ്കേതിക വിദ്യകൾ പ്രയോജന പ്പെടുത്തുന്നതിൻ്റെ ഭാഗമായി  കർഷകർ ക്കായി വികസിപ്പിച്ച പ്രത്യേക ഡ്രോൺ പ്രദർശിപ്പിച്ചു. കാർഷിക രംഗത്ത് ജൈവ രീതികൾ അനുവർത്തി ക്കേണ്ടതിൻ്റെ ആവശ്യകത കർഷക രെ ബോധ്യപ്പെടുത്തു ന്നതിന് ക്ലാസ് നടത്തി.

പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കൾക്ക് സൗജന്യ ഗ്യാസ് കണക് ഷൻ  ചടങ്ങിൽ വിതരണം ചെയ്തു.  ജനസുരക്ഷ ക്യാമ്പിലൂടെ പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനും നടപടികളെടുത്തു.

വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ അനുഭവങ്ങൾ   പങ്കു വച്ചു.പെരിങ്ങോം അഗ്നി രക്ഷാ നിലയത്തിലെ ഫയർ റെസ്ക്യു ഓഫീസർ ലിജു ഫയർ സേഫ്ടി സംബന്ധിച്ച ക്ലാസും പ്രദർശനവും നടത്തി.
ബാങ്കിങ് സേവനങ്ങൾ സംബന്ധിച്ച ക്ലാസും ചടങ്ങിൽ സംഘടിപ്പിച്ചു.

 ജനക്ഷേമ പദ്ധതികളെ ക്കുറിച്ച് വിവര വിനിമയത്തിന്  പ്രത്യേകം സജ്ജീകരിച്ച വിവര വിദ്യാഭ്യാസ വിനിമയ വാഹനം വൈകാതെ ജില്ലയിലെത്തും.

ലീഡ് ഡിസ്ട്രിക്ട് മാനേജർ ഇ. പ്രശാന്ത്, കനറാ ബാങ്ക് എ ജി എം രാജേഷ് എ.യു, പയ്യന്നൂർ ബ്ലോക്ക്തല ബാങ്കേഴ്സ് കമ്മിറ്റി കൺവീനർ അൽബിൻ ജേക്കബ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ഉച്ചയ്ക്കുശേഷം പെരിങ്ങോം - വയക്കര പഞ്ചായത്തിലെ പ്രചാരണ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് വി.എം ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

2047 ഓടെ രാജ്യത്തെ വികസിതവും സ്വയംപര്യാപ്തവുമാക്കുക എന്ന വികസിത ഭാരത് പ്രതിജ്ഞ എല്ലാ കേന്ദ്രങ്ങളിലും എടുക്കുന്നുണ്ട്. കാങ്കോൽ- ആലപ്പടമ്പ, കരിവെള്ളൂർ - പെരളം പഞ്ചായത്തുകളിൽ നാളെ   ( 28-11-23) പ്രചാരണ പരിപാടി നടക്കും.

 
 
****************************************



(Release ID: 1980158) Visitor Counter : 98