പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ് യാത്ര വയനാട്ടിൽ ചൊവ്വാഴ്ച (28.11.23) ആരംഭിക്കും

Posted On: 27 NOV 2023 4:22PM by PIB Thiruvananthpuram

കൽപ്പറ്റ : 27 നവംബർ 2023

കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച് സമൂഹത്തിലെ വിവിധ തലങ്ങളിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര ചൊവ്വാഴ്‌ച വയനാട്ടിൽ പ്രവേശിക്കും. മൂപൈനാട് ഗ്രാമ പഞ്ചായത്തിൽ ആണ് ചൊവ്വാഴ്ച യാത്ര എത്തുക. തുടർന്നുള്ള ദിവസങ്ങളിൽ വയനാട്ടിലെ എല്ലാ ഗ്രാമ പഞ്ചായത്തിലും പര്യടനം നടത്തും.

യാത്രയുടെ ഭാഗമായി നടത്തുന്ന പൊതുയോഗങ്ങളിൽ അർഹരായ ഗുണഭോക്താക്കൾക് കേന്ദ്ര പദ്ധതികളിൽ ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കാർഷിക മേഖലയിൽ വളപ്രയോഗത്തിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിക്കും.ക്ഷേമ പദ്ധതികൾക്ക് അർഹരായവരെ കണ്ടെത്തി പദ്ധതിയുടെ ഗുണഫലം എത്തിക്കുക എന്നതും യാത്രയുടെ ഉദ്ദേശമാണ്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖരെയും കായിക താരങ്ങളെയും ആദരിക്കും. വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ അനുഭവങ്ങൾ പങ്കുവക്കും.

ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നാബാർഡും വിവിധ സർക്കാർ വകുപ്പുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ 24ന് തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ വികസിത് ഭാരത് സങ്കൽപ് യാത്രയുടെ വയനാട്ടിലെ പര്യടനം സമാപിക്കും. രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും പര്യടനം നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ സംസ്ഥാന തല ഉദ്ഘടനം ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ നവംബർ 15ന് അട്ടപ്പാടിയിൽ നിർവഹിച്ചിരുന്നു

 
***********************
 
 

(Release ID: 1980157) Visitor Counter : 92