പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കല്പ യാത്രക്ക് പത്തനംതിട്ട ജില്ലയിൽ തുടക്കമായി
Posted On:
27 NOV 2023 4:16PM by PIB Thiruvananthpuram
കേന്ദ്ര ഗവണ്മെന്റിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്രക്ക് പത്തനംതിട്ട ജില്ലയിൽ തുടക്കമായി. ഏഴംകുളം, ഏനാദിമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് ഇന്ന് വികസിത് ഭാരത് സങ്കല്പ് യാത്ര നടന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വികസന-ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഭാരത സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്രയ്ക്ക് പത്തനംതിട്ട ജില്ലയിൽ തുടക്കമായി. ഏഴംകുളം ഗ്രാമ പഞ്ചായത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജയൻ ഉദ്ഘാടനം നിർവഹിച്ചു. വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഭാഗമായ പ്രതിജ്ഞ ചൊല്ലൽ, കൃഷി വിജ്ഞാൻ കേന്ദ്രയുടെ നേതൃത്വത്തിൽ ക്ലാസുകളും കേന്ദ്ര സര്‍ക്കാർ നടപ്പാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികളുടെ ലഘുലേഖാ വിതരണവും, കർഷകർക്ക് നൂതന കൃഷിരീതികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായ ഡ്രോൺ പരിചയപ്പെടുത്തൽ, വിവിധ ക്ഷേമ പദ്ധതികളുടെ ഉപഭോക്താക്കളുടെ സംഗമം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. ഉച്ചകഴിഞ്ഞ് ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലും വികസിത് ഭാരത് സങ്കല്പ് യാത്ര നടന്നു. ജില്ലയിലെ 53 പഞ്ചായത്തുകളിലും ഒരോ കേന്ദ്രങ്ങളിലായി പര്യടനം നടത്തി സിസംബർ 23ന് പ്രമാടം ഗ്രാമപഞ്ചായത്തിൽ അവസാനിക്കും.ഒരു ദിവസം രണ്ടു ഗ്രാമപഞ്ചായത്തുകളിലാണ് പര്യടന വാഹനം എത്തുക. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി, ജില്ലാ ലീഡ് ബാങ്ക്, നബാര്‍ഡ്, ഐ.സി.എ.ആര്‍-കൃഷി വിജ്ഞാന കേന്ദ്രം, റബര്‍ ബോര്‍ഡ്, ഫാക്ട്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കൾക്കായി സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം, ആധാർ സേവനങ്ങൾ, ജന സുരക്ഷ ക്യാംപ്, സാമൂഹിക ക്ഷേമ പദ്ധതികളിൽ അംഗങ്ങളാകാനും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ നല്‍കുവാനുള്ള അവസരം എന്നിവയും ലഭ്യമാക്കും.
ഗ്രാമപഞ്ചായത്തുകളിലെ പര്യടനം കഴിഞ്ഞാകും ജില്ലയിലെ നഗരസഭകളിൽ വികസിത് ഭാരത് സങ്കല്പ യാത്ര പര്യടനം നടത്തുക.

SK
(Release ID: 1980154)
Visitor Counter : 95