പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി.

Posted On: 27 NOV 2023 3:19PM by PIB Thiruvananthpuram


മലപ്പുറം: 27 നവംബർ 2023

കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. വഴിക്കടവ് വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ ധന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി സുർജിത്ത് കാർത്തികേയൻ ജില്ലാ ലീഡ് ബാങ്ക് മാനേജർ എം എ ടൈറ്റൻ, കനറാ ബാങ്ക് എ.ജി.എം. ശ്രീവിദ്യ എന്നിവർ ചടങ്ങിൽ  സന്നിഹിതരായിരുന്നു.

കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കിവരുന്ന വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള ക്ലാസുകളും വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. FACT ന്റെ  നേതൃത്വത്തിൽ നാനോ  യൂറിയ തളിക്കുന്ന ഡ്രോൺ പ്രദർശനവും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ സൗജന്യ ഗ്യാസ് കണക്ഷൻ വിതരണവും മുഖ്യ ആകർഷണം ആയിരുന്നു. വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുഭവങ്ങളും ചടങ്ങിൽ പങ്കുവച്ചു. ഡോ ഇബ്രാഹിംകുട്ടി, ഡോ നിസാർ, ഫസീല എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നയിച്ചു.

വികസിത ഭാരത് സങ്കൽപ്പയാത്രയുടെ നിലമ്പൂർ ബ്ലോക്കിലെ രണ്ടാമത്തെ പരിപാടി ഉച്ചയ്ക്ക് എടക്കരയിൽ വച്ച് നടത്തി. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ. ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഐഷകുട്ടി, മെമ്പർമാരായ ധനഞ്ജയൻ, ലിസി, സുലിക എന്നിവരും സന്നിഹിതരായിരുന്നു. പി എം ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഗ്യാസ് കണക്ഷൻ നൽകുകയുണ്ടായി. കേന്ദ്ര പദ്ധതി പ്രകാരം ബാങ്ക് മുഖേന ലോൺ അനുവദിച്ചുള്ളവർക്കുള്ള കത്ത് ചടങ്ങിൽ കൈമാറി. ബോധവൽക്കരണ ക്ലാസുകൾ, കേന്ദ്ര പദ്ധതികളുടെ ബോധവൽക്കരണ പ്രദർശനം, കലാപരിപാടികൾ എന്നിവയും നടത്തി

 

 
*****************************

(Release ID: 1980145) Visitor Counter : 88