പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

"വികസിത് ഭാരത് സങ്കൽപ് യാത്ര" കൊല്ലം ജില്ലയിൽ ആരംഭിച്ചു

Posted On: 27 NOV 2023 12:56PM by PIB Thiruvananthpuram

കേന്ദ്ര ഗവണ്മെന്റിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി   സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്രയുടെ കൊല്ലം ജില്ലയിലെ പ്രയാണത്തിന്റെ ഉദ്ഘാടനച്ചടങ്ങുകൾ ചാത്തന്നൂർ പഞ്ചായത്തിൽ ആരംഭിച്ചു. മുൻ എം പി യും, ചലച്ചിത്രതാരവുമായ സുരേഷ്ഗോപി ഭദ്രദീപം തെളിച്ചു. രാജ്യം നേടുന്ന സാമ്പത്തിക വളർച്ചയുടെ ഗുണനഫലം സാമ്പത്തികമായി ഏറ്റവും താഴേത്തട്ടിലുള്ള ജനങ്ങൾക്കും അനുഭവവേദ്യമാകണം എന്ന കാഴ്ചപ്പാടാണ് കേന്ദ്ര ഗവൺമെന്റിനുള്ളതെന്ന് ശ്രീ സുരേഷ് ഗോപി പറഞ്ഞു. വികസിത് ഭാരത് സങ്കൽപ് യാത്ര ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രധാന പങ്കുവഹിക്കുന്നും അദേഹം പറഞ്ഞു. വികസനകാര്യത്തിൽ വേർതിരിവില്ലാതെ കേന്ദ്രം നടപ്പാക്കുന്ന ക്ഷേമപദ്ധതികൾക്ക് രാഷ്ട്രീയത്തിന്റെ പേരിൽ കേരളത്തിൽ തടയുന്ന പ്രവണതയുടെ മുനയൊടിക്കാൻ യാത്രയ്ക്ക് സാധിക്കുമെന്നും ശ്രീ സുരേഷ് ഗോപി പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തിനുശേഷം പ്രചരണവാഹനം അദ്ദേഹം  ഫ്ലാഗോഫ് ചെയ്തു. വാഹനത്തിലെ വേദിയിൽ വിവിധ കേന്ദ്ര പദ്ധതികൾ ഉദ്യോഗസ്ഥർ ജനങ്ങൾക്കായി വിശദീകരിച്ച് നൽകി. പ്രധാനമന്ത്രി ഉജ്ജ്വല യോജനയിൽ പുതുതായി ഗുണഭോക്താക്കളായ 9 വീട്ടമ്മമാർക്ക് പാചകവാതകണക്ഷൻ നൽകി ഗ്യാസടുപ്പ് കൈമാറി. വിവിധ സ്കീമുകളിൽ അംഗങ്ങളാകാൻ കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.

  

NK


(Release ID: 1980118) Visitor Counter : 96