പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയ്ക്ക് കോഴിക്കോട് തുടക്കമാകുന്നു

കോഴിക്കോട്: നവംബര്‍ 26, 2023

Posted On: 26 NOV 2023 10:11PM by PIB Thiruvananthpuram

കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്ക് ജില്ലയില്‍ ചൊവ്വാഴ്ച തുടക്കമാകും. കടലുണ്ടി ഗ്രാമ പഞ്ചായത്തിലാണ് ജില്ലയിലെ യാത്രയുടെ തുടക്കം. തുടര്‍ന്ന് വൈകീട്ട് ഒളവണ്ണ പഞ്ചായത്തിലും പര്യടനം നടത്തും. ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളാണ് യാത്രയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. കുന്നമംഗലം ബ്ലോക്ക് മുതല്‍ കുന്നുമ്മല്‍ ബ്ലോക്ക് വരെ ജില്ലയിലെ 70 ഗ്രാമ പഞ്ചായത്തുകളിലൂടെ യാത്ര കടന്നുപോകും. കാര്‍ഷിക മേഖലയില്‍ നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഡ്രോണ്‍ പരിചയപ്പെടുത്തും. വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളും പങ്കെടുക്കും.
 

ഒരു ഗ്രാമപഞ്ചായത്തിലെ ഒരു കേന്ദ്രം എന്ന രീതിയില്‍ ദിവസം രണ്ട് ഗ്രാമ പഞ്ചായത്തുകളിലാണ് യാത്ര എത്തുക. ജില്ലാ ലീഡ് ബാങ്കിന്‍റെ നേതൃത്വത്തില്‍ നബാര്‍ഡ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ വികസിത ഭാരത് സങ്കല്‍പ് യാത്രയുടെ പര്യടനം നടക്കുന്നത്. രാജ്യത്തൊട്ടാകെ നടക്കുന്ന യാത്രയുടെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 15ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അട്ടപ്പാടിയില്‍ നിര്‍വ്വഹിച്ചിരുന്നു. ജനുവരി 10 വരെയാണ് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ വികസിത് ഭാരത് സങ്കൽപ് യാത്ര നടക്കുക.
 
************************************************

(Release ID: 1980055) Visitor Counter : 74