പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കല്‍പ് യാത്ര' നാളെ കൊല്ലം ജില്ലയിൽ പര്യടനം ആരംഭിക്കും
Posted On:
26 NOV 2023 5:31PM by PIB Thiruvananthpuram
കേന്ദ്ര സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികൾ സമൂഹത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' നാളെ (27-11-2023) കൊല്ലം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ പര്യടനം ആരംഭിക്കും.
ഇത്തിക്കര ബ്ലോക്കിലെ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലാണ് യാത്രയുടെ തുടക്കം. ചാത്തന്നൂർ അൽ റയാൻ കൺവൻഷൻ സെന്ററിൽ രാവിലെ 10 ന് നടക്കുന്നചടങ്ങിൽ മുൻ എം പി യും, ചലച്ചിത്രതാരവുമായ സുരേഷ്ഗോപി യാത്ര ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്കുശേഷം 2:30 ന് ആദിച്ചനല്ലൂർ പഞ്ചായത്തിലും ജനസമ്പർക്ക ക്യാമ്പയിൻ നടത്തും. കേന്ദ്രപദ്ധതികളെക്കുറിച്ച് അറിവ് നേടുന്നതിനൊപ്പം, പൗരൻമാർക്ക് പദ്ധതികളിൽ ചേരാനും ഈ ജനസമ്പർക്കപരിപാടിയിൽ അവസരമുണ്ട്.
NS
(Release ID: 1979968)
Visitor Counter : 104