പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കല്പ യാത്രയ്ക്ക് തിരുവനന്തപുരം ജില്ലയിൽ നാളെ തുടക്കമാകും

Posted On: 26 NOV 2023 4:56PM by PIB Thiruvananthpuram

കേന്ദ്ര സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്രയ്ക്ക് തിരുവനന്തപുരം ജില്ലയിൽ നാളെ (27-11-2023) തുടക്കമാകും. ജില്ലയിലെ ഗ്രാമീണ മേഖലകളിലെ പര്യടനത്തിനാണ് നാളെ തുടക്കമാവുന്നത്.

പാറശ്ശാല പരശുവയ്ക്കലിൽ വൈകുന്നേരം 5 മണിക്കാണ് ഉദ്ഘാടനം.
  
പരിപാടിയുടെ ഭാഗമായി ജില്ലയിലെ 73 ഗ്രാമീണ മേഖലകളിൽ പ്രചാരണ വാഹനം എത്തും.

അടുത്ത വർഷം ജനവരി 11വരെ നീണ്ടു നില്‍ക്കുന്ന പ്രചരണ പരിപാടിയാണ് തിരുവനന്തപുരം ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.

 ജില്ലാ ലീഡ് ബാങ്കിൻ്റെ നേതൃത്വത്തിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്. 

പ്രധാനമന്ത്രി ഉജ്വല യോജന ഗുണഭോക്താക്കൾക്കായി സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം, ആധാർ സേവനങ്ങൾ, ജനസുരക്ഷ ക്യാമ്പ് തുടങ്ങിയവയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

ജനക്ഷേമ പദ്ധതികളെ ക്കുറിച്ച് വിവര വിനിമയത്തിനൊപ്പം വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നന്നതിനും നടപടികളുണ്ടാകും.

ഇക്കഴിഞ്ഞ 15 ന് അട്ടപ്പാടിയില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം  നിർവഹിച്ചത്.

 

NS


(Release ID: 1979966) Visitor Counter : 110