പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

വികസിത് ഭാരത് സങ്കൽപ് യാത്ര: പാലക്കാട് ജില്ലയിലെ തൃത്താല ചാലിശ്ശേരി പഞ്ചായത്തിൽ പ്രചാരണപരിപാടികൾ നടന്നു

പാലക്കാട്: 25 നവംബർ 2023

Posted On: 25 NOV 2023 7:41PM by PIB Thiruvananthpuram

കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവിധ ക്ഷേമ- സാമൂഹ്യ സുരക്ഷാ - വികസന പദ്ധതികൾ ഗ്രാമീണ ജനതയിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയ്ക്ക് തൃത്താല ചാലിശ്ശേരിയിൽ സ്വീകരണം നൽകി.

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രമാദേവി ഉദ്ഘാടനം ചെയ്തു.  പോസ്റ്റൽ . ഇൻഷൂറൻസ്,  തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ അതത് വകുപ്പുകൾ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് ക്ലാസെടുത്തു.

മിമിക്രി കലാകാരൻ ശരത് അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. പര്യടനം തിങ്കളാഴ്ച നാഗലശേരി , തൃത്താല എന്നീ ഗ്രാമപഞ്ചായത്തുകൾ നടക്കും.



(Release ID: 1979799) Visitor Counter : 55