പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ആദായനികുതി വകുപ്പ് പോലുള്ള ഓഫീസുകൾക്ക് കാര്യക്ഷമവും സൗന്ദര്യാത്മകവുമായ പ്രവർത്തന അന്തരീക്ഷം ഉണ്ടായിരിക്കണം: കേന്ദ്ര ധനമന്ത്രി ശ്രീമതി  നിർമല സീതാരാമൻ

Posted On: 24 NOV 2023 9:02PM by PIB Thiruvananthpuram


 

കൊച്ചിയിൽ ആദായനികുതി വകുപ്പിന്റെ പുതുതായി നിർമിച്ച മന്ദിരം -ആയ്ക്കർ ഭവന്റെ- ഉദ്ഘാടനം കേന്ദ്രമന്ത്രി നിർവഹിച്ചു.

കൊച്ചി :24 നവംബർ 2023

ആദായനികുതി വകുപ്പ് പോലുള്ള ഓഫീസുകൾക്ക് കാര്യക്ഷമവും സൗന്ദര്യാത്മകവുമായ പ്രവർത്തന അന്തരീക്ഷം ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് (നവംബർ 24, 2023) പറഞ്ഞു.  കേരളത്തിൽ കൊച്ചിയിൽ ആദായനികുതി വകുപ്പിന്റെ  പുതുതായി നിർമിച്ച മന്ദിരമായ ആയ്ക്കർ ഭവന്റെ ഉദ്ഘാടനം കൊച്ചിയിലെ ഗോകുലം പാർക്ക് ഹോട്ടൽ & കൺവെൻഷൻ സെന്ററിൽ നടന്ന  ചടങ്ങിൽ അവർ നിർവഹിച്ചു .

 കൊച്ചി വിമാനത്താവളം പോലെ ആയ്ക്കർ ഭവനും കേരളത്തിന്റെ  തനത് പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തരത്തിൽ മികച്ച സവിശേഷതകളുണ്ടെന്ന് ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു.  അത്തരമൊരു   ജോലി സ്ഥലം മൂലമുള്ള പ്രയോജനവും ഉദ്യോഗസ്ഥരുടെ  മാനസിക സന്നദ്ധതയും ഈ സ്ഥലത്തെ കൂടുതൽ ആതിഥ്യ സൗഹൃദം ആക്കുമെന്ന്  പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. നികുതി ദായകരെ  സഹായിക്കുന്നതിന് എല്ലാ രേഖകളും പ്രാദേശിക ഭാഷയിൽ അപ്‌ലോഡ് ചെയ്യണമെന്നും അവർ വകുപ്പിനോട്  അഭ്യർത്ഥിച്ചു.  നികുതി പിരിവിൽ ദേശീയ വളർച്ചാ നിരക്കായ 17.4 ശതമാനത്തെ മറികടന്ന്, 23.2 ശതമാനം വളർച്ച രേഖപ്പെടുത്തിയതിന് വകുപ്പിനെ  മന്ത്രി അഭിനന്ദിച്ചു. ആദായനികുതി വകുപ്പ്  അതിന്റെ  മികച്ച പ്രവർത്തന ക്ഷമത തുടരണമെന്ന് ശ്രീമതി നിർമല സീതാരാമൻ  പറഞ്ഞു.

സിബിഡിറ്റി ചെയർമാൻ ശ്രീ നിതിൻ ഗുപ്ത, സിബിഡിറ്റി അംഗം ശ്രീ സഞ്ജയ് കുമാർ വർമ്മ, കേരളത്തിലെ ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ശ്രീ സുനിൽ മാത്തൂർ എന്നിവർ പങ്കെടുത്തു .

പരിപാടിയുടെ ഭാഗമായി  കേന്ദ്ര ധനകാര്യ മന്ത്രി "ടാക്‌സ് ഡിഡക്‌ടേഴ്‌സ് ഗൈഡ് 2023" പുറത്തിറക്കി . ഇത് ടിഡിഎസ് വ്യവസ്ഥകളുടെ മലയാളത്തിലുള്ള ഒരു സംഗ്രഹമാണ്. ഇത് നികുതി ദായകർക്ക് ടിഡിഎസ് വ്യവസ്ഥകൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാനും അത്തരം വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും. ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനായി ചന്ദ്രയാൻ മാതൃകകൾ ഗവൺമെന്റ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ധനമന്ത്രി വിതരണം ചെയ്യുകയും ചെയ്തു .

തുടർന്ന്  വൈകുന്നേരം  പുതുതായി നിർമ്മിച്ച ആയ്ക്കർ ഭവനിൽ നടന്ന  ചടങ്ങിൽ   ധനമന്ത്രി റിബൺ മുറിച്ച്‌ കെട്ടിടം ഉദ്ഘാടനം ചെയ്യുകയും   ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്‌തു

ഏകദേശം 64 കോടി രൂപ പദ്ധതി ചെലവിൽ 8,227 ചതുരശ്ര മീറ്റർ ബിൽറ്റ്-അപ് ഏരിയയും 4,469 ചതുരശ്ര മീറ്റർ കാർപെറ്റ് ഏരിയയുമാണ് ആയ്ക്കർ ഭവന്റെ വിസ്തീർണം.

 

 

 


(Release ID: 1979626) Visitor Counter : 72


Read this release in: English