പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ് യാത്ര: പാലക്കാട് ജില്ലയിലെ  കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രചാരണപരിപാടികൾ നടന്നു

प्रविष्टि तिथि: 22 NOV 2023 2:32PM by PIB Thiruvananthpuram

പാലക്കാട്: 22 നവംബർ 2023

വികസിത് ഭാരത് സങ്കൽപ് യാത്രയുടെ  പാലക്കാട് ജില്ല പര്യടനം ആറാം ദിവസം പിന്നിട്ടു. ഇന്ന് സങ്കൽപ്പ യാത്രയ്ക്ക് കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്വീകരണം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി രമണി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനതല ബ്ലോക്ക് കമ്മിറ്റി ബാങ്കേഴ്സ് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയിൽ BLBC പട്ടാമ്പി കൺവീനർ സുനിൽ , നബാർഡ് എ ഡി എം കവിത ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ശ്രീധരൻ എന്നിവർ സംസാരിച്ചു.

20 രൂപ പ്രതിവർഷ പ്രീമിയത്തിൽ അപകട സുരക്ഷയൊരുക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ഭീമയോജന, കർഷകർക്ക് കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുന്ന കിസാൻ ക്രെഡിറ്റ് കാർഡ്. അടൽ പെൻഷൻ യോജന, ജൻ ഔഷധി ,നാനോ യൂറിയ ഡ്രോൺ ഉപയോഗിച്ച് പ്രയോഗിക്കുന്നതിന്റെ പ്രധാന്യം, കാർഷിക അടിസ്ഥാന സൗകര്യ വായ്പ തുടങ്ങി വിവിധ പദ്ധതികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.  പദ്ധതി ഗുണഭോക്താക്കൾ സ്വന്തം അനുഭവങ്ങളും വിശദീകരിച്ചു.

പദ്ധതികളെക്കുറിച്ചുള്ള പ്രശ്നോത്തരി മത്സരവും, പ്രധാന മന്ത്രിയുടെ വീഡിയോ, വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള സിനിമകളും പ്രദർശിപ്പിച്ചു. കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള സമ്പൂർണ്ണ പുസ്തകങ്ങളും, ലേഖനങ്ങളും വിതരണം ചെയ്തു .

 


(रिलीज़ आईडी: 1978718) आगंतुक पटल : 87