പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കൽപ് യാത്ര: പാലക്കാട് ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിൽ പ്രചാരണപരിപാടികൾ നടന്നു

Posted On: 20 NOV 2023 1:58PM by PIB Thiruvananthpuram

പാലക്കാട്: 20 നവംബർ 2023

വികസിത് ഭാരത് സങ്കൽപ് യാത്ര പാലക്കാട് ഗ്രാമപ്രദേശങ്ങളിൽ തുടരുന്നു. നാലാം ദിവസമായ ഇന്നത്തെ പ്രചാരണപരിപാടികൾ രാവിലെ അകത്തേത്തറ പഞ്ചായത്തിൽ   നടന്നു  . ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി.സുജിത്, അജയ് കെ.കെ ,ഗീത ആർ എന്നിവർ പങ്കെടുത്തു. യാത്രയുടെ ഭാഗമായുള്ള I E C വാനിൽ വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള വീഡിയോകൾ പ്രദർശിപ്പിച്ചു. പദ്ധതി ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങളും വിജയ കഥകളും പങ്കുവച്ചു. ഇന്ന് വൈകീട്ട് യാത്ര അമ്പലപ്പാറ പഞ്ചായത്തിൽ പര്യടനം നടത്തും.


(Release ID: 1978153) Visitor Counter : 81