പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
വികസിത് ഭാരത് സങ്കൽപ് യാത്ര - പാലക്കാട് ജില്ലയുടെ ഗ്രാമ പ്രദേശങ്ങളിലെ പ്രചാരണ പരിപാടികൾ മൂന്നാം ദിവസത്തിലേക്ക് കടന്നു
പാലക്കാട്: നവംബര്‍ 19, 2023
Posted On:
19 NOV 2023 2:47PM by PIB Thiruvananthpuram
വികസിത് ഭാരത് സങ്കൽപ് യാത്രയുടെ കീഴിൽ പാലക്കാട് ജില്ലയുടെ ഗ്രാമ പ്രദേശങ്ങളിലെ പ്രചാരണ പരിപാടികൾ മൂന്നാം ദിവസത്തിലേക്ക് കടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി കല കണ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ സന്തോഷ് എ. ആർ, ശ്രീ നാരായണൻ കുട്ടി കെ.വി. എന്നിവർ സംസാരിച്ചു.
പ്രധാനമന്ത്രി ആവിഷ്കരിച്ച ഗ്രാമ വികസന, സാമൂഹിക സുരക്ഷാ പദ്ധതികളെ ചടങ്ങിൽ പരിചയപ്പെടുത്തി. കാർഷിക മേഖലയിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയും പ്രയോജനവും കാർഷിക വിദഗ്ദ്ധർ വിശദീകരിച്ചു. ഡ്രോണുകളുടെ പ്രദർശനവും ഉണ്ടായിരുന്നു.
പദ്ധതികളുടെ ഗുണഭോക്താക്കൾ പദ്ധതികൾ കൊണ്ടുണ്ടായ പ്രയോജനങ്ങൾ പങ്കുവച്ചു. പി എം ഉജ്വല യോജന പദ്ധതിയുടെ കീഴിൽ ഗ്യാസ് കണക്ഷനുകൾ ചടങ്ങിൽ വിതരണം ചെയ്തു. ചടങ്ങിൽ
പങ്കെടുത്തവർ 'നമ്മുടെ സങ്കൽപം വികസിത ഭാരതം' പ്രതിജ്ഞ എടുത്തു.
ഇന്ന് വൈകീട്ട് വികസിത് ഭാരത് സങ്കൽപ് യാത്ര പരിപാടി പിരായിരി പഞ്ചായത്തിൽ നടക്കും.
(Release ID: 1978002)
Visitor Counter : 103