വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ജൻജാതിയ ഗൗരവ് ദിവസിൽ  വികസിത് ഭാരത് സങ്കൽപ് യാത്രക്ക് തുടക്കമാകും

Posted On: 14 NOV 2023 6:09PM by PIB Thiruvananthpuram
ന്യൂഡൽഹി : നവംബർ 14, 2023

കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള പ്രധാന  ചുവടുവയ്പ്പ്  എന്ന നിലയിൽ  ജൻജാതീയ 
 ഗൗരവ്   ദിവസമായ നവംബർ 15ന് ഭഗവാൻ ബിർസാ മുണ്ടയുടെ ജന്മസ്ഥലമായ
ഝാർഖണ്ഡിലെ  ഖുന്തിയിൽ നിന്നും വികസിത്  ഭാരത് സങ്കൽപ്  യാത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കും.

ഗവൺമെന്റിന്റെ  ബൃഹത്തായ ജനസമ്പർക്ക പരിപാടിയുടെ തുടക്കം കുറിക്കുന്നതിനായി, പ്രത്യേകമായി രൂപകൽപ്പന ചെയ്ത 5  ഐഇസി( അറിവ്, വിവരം, ആശയവിനിമയം -Information, Education and Communication)  വാനുകൾ  പ്രധാനമന്ത്രി ഫ്ലാഗ് ചെയ്യും.

ഗോത്രവർഗ്ഗവിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന രാജ്യത്തെ 68 ജില്ലകളിൽ നിന്നും ഗവർണർമാർ, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങൾ തുടങ്ങിയ വിശിഷ്ട അതിഥികൾ  ഇത്തരം വാനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിൽ  പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നടക്കുന്ന പരിപാടിയിൽ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്‌  ഖാൻ, കേന്ദ്ര വിദേശകാര്യ - പാർലമെന്ററികാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും

എല്ലാ ഗുണഭോക്താക്കൾക്കും സമയബന്ധിതമായി പ്രയോജനം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കി, സർക്കാരിന്റെ പ്രധാന പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കണം എന്നത് പ്രധാനമന്ത്രിയുടെ തുടർച്ചയായ പ്രയത്നം  ആണ് .
ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുകൊണ്ട്  ശുചിമുറി സൗകര്യങ്ങൾ, അവശ്യ സാമ്പത്തിക സേവനങ്ങൾ, വൈദ്യുതി കണക്ഷനുകൾ, എൽപിജി സിലണ്ടറു കളുടെ ലഭ്യത, പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണം, ഭക്ഷ്യസുരക്ഷ , കൃത്യമായ പോഷണം, വിശ്വാസയോഗ്യമായ  ആരോഗ്യപാലനം,  ശുദ്ധമായ കുടിവെള്ളം തുടങ്ങിയവയുമായി ബന്ധപ്പെട്ട സർക്കാരിന്റെ ക്ഷേമ പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാനും, ഗുണഫലങ്ങൾ ലഭ്യമാക്കാനും ആണ് യാത്ര ശ്രദ്ധ നൽകുന്നത്. യാത്രയ്ക്കിടെ  സ്വീകരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായ ഗുണഭോക്താക്കളെ പദ്ധതികളിൽ ചേർക്കുന്നതാണ്.

ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ പ്രധാന പദ്ധതികളും  സവിശേഷതകളും  അവയുടെ നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന  ഓഡിയോ വിഷ്വലുകൾ, ബ്രോഷറുകൾ, ലഘുലേഖകൾ, ബുക്ക്‌ലെറ്റുകൾ, ഫ്ലാഗ്‌ഷിപ്പ് സ്റ്റാൻഡികൾ എന്നിവ ഹിന്ദിയിലും മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും തയ്യാറാക്കിയിരിക്കുന്നു. ഈ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് ഐ ഇ സി വാനുകൾ  ബ്രാൻഡ്  ചെയ്‌ത് പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.

പദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുഭവം പങ്കിടൽ, നൂതന കർഷകരുമായുള്ള ആശയവിനിമയം, ആയുഷ്മാൻ കാർഡ്, ജൽ ജീവൻ മിഷൻ, ജൻധൻ യോജന, പിഎം കിസാൻ സമ്മാൻ നിധി യോജന, ഒഡിഎഫ് പ്ലസ് തുടങ്ങിയ പദ്ധതികളുടെ 100% പൂർത്തീകരണം നേടിയ ഗ്രാമപഞ്ചായത്തുകളുടെ നേട്ടങ്ങളുടെ ആഘോഷം, തത്സമയക്വിസ് മത്സരങ്ങൾ, ഡ്രോൺ പ്രദർശനം, ആരോഗ്യ ക്യാമ്പുകൾ, മേരാ യുവ ഭാരത് സന്നദ്ധസേവനത്തിനുള്ള അംഗത്വം നൽകൽ  തുടങ്ങി വിവിധ ജന പങ്കാളിത്ത പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

വികസിത് ഭാരത് കാമ്പയിൻ, എക്കാലത്തെയും വലിയ ജനസമ്പർക്ക സംരംഭങ്ങളിലൊന്നാണ്.
  2024 ജനുവരി 25-നകം 2.55 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളും 3,600-ലധികം നഗര തദ്ദേശ സ്ഥാപനങ്ങളും ഉൾപ്പെടെ രാജ്യത്തെ എല്ലാ ജില്ലകളിലും ഈ പ്രചാരണ പരിപാടി നടത്താൻ  ലക്ഷ്യമിടുന്നു.

സംസ്ഥാന ഗവൺമെന്റുകൾ  , ജില്ലാ ഭരണകൂടങ്ങൾ , നഗര തദ്ദേശ സ്ഥാപനങ്ങൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ ' സമഗ്ര ഗവൺമെന്റ് ' എന്ന സമീപനത്തോടെയാണ്ഈ  പ്രചാരണ പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് 

(Release ID: 1976943) Visitor Counter : 98
Read this release in: English