ബഹിരാകാശ വകുപ്പ്
ഐഐഎസ്ടിയിൽ പി എച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി
Posted On:
01 NOV 2023 11:41AM by PIB Thiruvananthpuram
തിരുവനന്തപുരം വലിയമല ഐഐഎസ്ടിയിൽ 2024 അധ്യയന വർഷത്തേക്കുള്ള പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 നവംബർ 9 വരെ നീട്ടി. എയറോ സ്പെയ്സ് എഞ്ചിനിയറിംഗ്, എവിയോണിക്സ്, രസതന്ത്രം, എർത്ത് ആന്റ് സ്പെയിസ് സയൻസസ്, ഹ്യുമാനിറ്റീസ്, ഗണിതം, ഊര്‍ജ്ജതന്ത്രം എന്നീ വിഷയങ്ങളിലേക്കാണ് പ്രവേശനം. എഞ്ചിനിയറിംഗ് / ടെക്നോളജി / ശാസ്ത്രം / മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ എഞ്ചിനിയറിംഗിൽ ബിരുദമോ ആണ് യോഗ്യത.
കൂടുതൽ വിവരങ്ങൾ - https://www.iist.ac.in/admissions/phd/regular ൽ ലഭ്യമാണ്.
***
(Release ID: 1973643)
Visitor Counter : 70