സാംസ്‌കാരിക മന്ത്രാലയം

മേരി മാട്ടി മേരാ ദേശ് പ്രചാരണത്തിന്റെ അമൃത് കലശ് യാത്രയുടെ സമാപനം കുറിക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും


രാജ്യത്തിലങ്ങോളമിങ്ങോളത്തുനിന്നും പരിപാടിയില്‍ പങ്കുചേരുന്ന ആയിരക്കണക്കിന് അമൃത കലശ് യാത്രികരെ അഭിസംബോധന ചെയ്യും, യുവജനള്‍ക്കായി മേരാ യുവ ഭാരത് (മൈ ഭാരത്) വേദിക്ക് പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും

മേരി മാട്ടി മേരാ ദേശിന്റെ കര്‍ത്തവ്യ പഥില്‍ നടക്കുന്ന സമാപന പരിപാടിയില്‍ 36 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഊര്‍ജ്ജസ്വലമായ പങ്കാളിത്തം ഉണ്ടാകും

രാജ്യത്തെ യുവജനങ്ങള്‍ ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ദര്‍ശനം ശക്തിപ്പെടുത്തുന്നു: അനുരാഗ് സിംഗ് താക്കൂര്‍

Posted On: 30 OCT 2023 5:39PM by PIB Thiruvananthpuram

കാര്‍ത്തവ്യ പഥില്‍ 2023 ഒക്‌ടോബര്‍ 31 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന മേരി മാട്ടി മേരാ ദേശ് പ്രചാരണത്തിന്റെ അമൃത് കലശ യാത്രയുടെ സമാപനം കുറിക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപന ചടങ്ങും അടയാളപ്പെടുത്തുന്നതാണ് ഈ പരിപാടി.
അമൃത് വാട്ടികയ്ക്കും അമൃത് മഹോത്സവ് സ്മാരകത്തിനും പരിപാടിയില്‍ പ്രധാനമന്ത്രി തറക്കല്ലിടും . രാജ്യത്തങ്ങോളമിങ്ങോളത്തുനിന്നും പരിപാടിയില്‍ പങ്കുചേരുന്ന ആയിരക്കണക്കിന് അമൃത് കലശ യാത്രികരെ അദ്ദേഹം അഭിസംബോധന ചെയ്യും, രാജ്യത്തെ യുവജനങ്ങള്‍ക്കായി പരിപാടിയില്‍ പ്രധാനമന്ത്രി മേരാ യുവ ഭാരത് (മൈ ഭാരത്) വേദിക്കും സമാരംഭം കുറിയ്ക്കും.

ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ഉത്സാഹം കാര്‍ത്തവ്യ പഥത്തില്‍ പ്രതിധ്വനിക്കുന്നു

ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ യഥാര്‍ത്ഥ ചൈതന്യം ഉള്‍ക്കൊള്ളുന്ന മേരി മാട്ടി മേരാ ദേശിന്റെ സമാപന പരിപാടിയില്‍ രാജ്യത്തെ 36 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഊര്‍ജ്ജസ്വലമായ പങ്കാളിത്തം പ്രകടമായി. ദേശസ്‌നേഹത്തിന്റെ ഗാനങ്ങളും മനോഹരമായി ചിട്ടപ്പെടുത്തിയ സാംസ്‌കാരിക നൃത്ത അവതരണങ്ങളുമായി രാജ്യത്തെ 766 ജില്ലകളിലെ 7000 ബ്ലോക്കുകളില്‍ നിന്നുള്ള 25,000-ത്തിലധികം അമൃത് കലശ യാത്രക്കാര്‍ കര്‍ത്തവ്യ പഥ്/വിജയ് ചൗക്കില്‍ മാര്‍ച്ച് നടത്തി. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ അവരുടെ അമൃത് കലശിലുള്ള തങ്ങളുടെ സംസ്ഥാനം/കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുള്ള നിന്ന് മണ്ണും അരിയും നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ബഹുസ്വരതയെ മൂര്‍ത്തമാക്കുന്ന ഭീമാകാരമായ ഒരു അമൃത് കലശിലേക്ക് പകര്‍ന്നു.

  
കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ശ്രീ അനുരാഗ് ഠാക്കൂറും ആഘോഷത്തില്‍ പങ്കുചേരുകയും അമൃത് കലശത്തില്‍ നിന്നുള്ള മണ്ണ് പകരുകയും ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്, അതിന് കീഴില്‍ സംഘടിപ്പിച്ച ലക്ഷക്കണക്കിന് പരിപാടികളില്‍ കോടിക്കണക്കിന് ജനങ്ങള്‍ പങ്കെടുത്തു-ചടങ്ങില്‍ ശ്രീ അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മേരി മാട്ടി മേരാ ദേശ് പരിപാടിയില്‍ ജനപങ്കാളിത്തത്തിന് ആഹ്വാനം ചെയ്യുകയും ഇന്ത്യയിലെ ആറു ലക്ഷം ഗ്രാമങ്ങളില്‍ അമൃത് കലശ യാത്രകള്‍ സംഘടിപ്പിക്കുകയും രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മണ്ണ് ശേഖരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ത്തവ്യ പഥില്‍ ഇന്ന് ഒത്തുകൂടിയ ജനസാഗരം മണ്ണിനെയും രക്തസാക്ഷികളെയും വന്ദിച്ചുകൊണ്ട് ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ ദര്‍ശനം രാജ്യത്തെ യുവജനങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.


രാജ്യവ്യാപകമായി ഒരു ദിവസം നീണ്ടുനില്‍ക്കുന്ന അമൃത് കലശ് യാത്ര ആഘോഷിക്കുന്ന പരിപാടിയില്‍ സമാനതകളില്ലാത്ത ആവേശത്തോടെ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വ്യാപകമായ പങ്കാളിത്തം കണ്ടു. പരിപാടിയില്‍ ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ് എന്നിവയിലെ നമ്മുടെ ധീരരായ സൈനികരുടെ ബാന്‍ഡ് പ്രകടനങ്ങളും ഉള്‍പ്പെട്ടിരുന്നു.


രാജ്യത്തിന് വേണ്ടി പരമോന്നത ത്യാഗം ചെയ്ത വീരന്മാര്‍ക്കും വീരാംഗനമാര്‍ക്കുമുള്ള ശ്രദ്ധാഞ്ജലിയാണ് മേരി മാട്ടി മേരാ ദേശ് പ്രചാരണം. ജന്‍ ഭാഗിദാരിയുടെ ആവേശത്തില്‍, പഞ്ചായത്ത്/വില്ലേജ്, ബ്ലോക്ക്, നഗര തദ്ദേശ സ്ഥാപന, സംസ്ഥാന, ദേശീയ തലങ്ങളില്‍ രാജ്യത്തുടനീളം നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളും ചടങ്ങുകളും ഉള്‍പ്പെടുന്നതാണ് പ്രചാരണപരിപാടി.


'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ സമാപന പരിപാടിയായാണ് മേരി മാട്ടി മേരാ ദേശ് പ്രചാരണം വിഭാവനം ചെയ്തത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി 2021 മാര്‍ച്ച് 12-ന് ആസാദി കാ അമൃത് മഹോത്സവം ആരംഭിച്ചു. അതുമുതല്‍ ആവേശകരമായ പൊതുജന പങ്കാളിത്തത്തോടെ രാജ്യത്തുടനീളം സംഘടിപ്പിച്ച രണ്ട് ലക്ഷത്തിലധികം പരിപാടികള്‍ക്ക് ഇത് സാക്ഷ്യം വഹിച്ചു.

മൈ ഭാരതത്തെക്കുറിച്ച്
ഗവണ്‍മെന്റ് വേദികളുടെ ഒറ്റ സ്‌റ്റോപ്പ് എന്ന നിലയില്‍ രാജ്യത്തെ യുവജനങ്ങളെ സേവിക്കുന്നതിനുള്ള ഒരു സ്വയംഭരണ സ്ഥാപനമായാണ് മേരാ യുവ ഭാരത് (മൈ ഭാരത്) സ്ഥാപിക്കപ്പെടുന്നത്. രാജ്യത്തെ എല്ലാ യുവജനങ്ങള്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, അവര്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനും വികസിത് ഭാരത് കെട്ടിപ്പടുക്കുന്നതില്‍ സംഭാവന നല്‍കാനും കഴിയുന്ന വിധത്തില്‍ സാങ്കേതികവിദ്യയില്‍ ഊന്നല്‍ നല്‍കികൊണ്ട് ഗവണ്‍മെന്റിന്റെ സ്‌പെക്ര്ടങ്ങളുടനീളം പ്രാപ്തമാകുന്ന സംവിധാനമാണ് ഇത് പ്രദാനം ചെയ്യുന്നത്. സമൂഹത്തിന്റെ മാറ്റത്തിന്റെ ഏജന്റുമാരും രാഷ്ട്ര നിര്‍മ്മാതാക്കളുമാകുന്നതിന് യുവജനങ്ങളെ പ്രചോദിപ്പിക്കുകയും ഗവണ്‍മെന്റിനും പൗരന്മാര്‍ക്കുമിടയില്‍ യുവസേതു ആയി പ്രവര്‍ത്തിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് മൈ ഭാരതത്തിന്റെ ലക്ഷ്യം. ഈ അര്‍ത്ഥത്തില്‍, രാജ്യത്തില്‍ യുവജന നേതൃത്വത്തിലുള്ള വികസനത്തിന് മൈ ഭാരത് വലിയ ഉത്തേജനം നല്‍കും.

 

 

***

NS

(Release ID: 1973160) Visitor Counter : 85