പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഐഐഎസ്‌ടിക്ക് 5ജി യൂസ് കെയ്‌സ് ലാബുകൾ സമ്മാനിച്ചു
Posted On:
28 OCT 2023 10:04AM by PIB Thiruvananthpuram
കേന്ദ്ര ഗവൺമെന്റിന്റെ “100 5 ജി യൂസ് കെയ്‌സ് ലാബ് ഇനീഷ്യേറ്റീവിന്” കീഴിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്‌ടി), വലിയമലയ്ക്ക് 5 ജി യൂസ് കെയ്‌സ് ലാബുകൾ ലഭിച്ചു. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2023 (IMC-2023)ന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് 5G യൂസ് കെയ്‌സ് ലാബുകൾ ഔദ്യോഗികമായി സമ്മാനിച്ചത്. 5Gയിലെ വൈദഗ്ധ്യവും തുടർന്നുള്ള സാങ്കേതിക വിദ്യകളും വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം തുടങ്ങിയവയുടെ സജീവമായ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പാണ് (DoT) ദൗത്യം നടപ്പിലാക്കുന്നത്
അത്യാധുനിക 5G യൂസ് കേസുകൾ ലാബുകളിൽ 5G സെല്ലുലാർ ഇൻഫ്രാസ്ട്രക്ചർ (മിഡ്-ബാൻഡ്) SA, 5G സിമ്മുകൾ, ഡോങ്കിൾസ്, IoT ഗേറ്റ്‌വേ, റൂട്ടർ, ആപ്ലിക്കേഷൻ സെർവർ, സമഗ്രമായ മാനേജ്‌മെന്റ് ഡാഷ്‌ബോർഡ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമായി 5G യൂസ് കെയ്‌സ് ലാബുകൾ ഉപയോഗിക്കുന്നതിന് ദക്ഷിണേന്ത്യയിലും പരിസരത്തുമുള്ള എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾക്ക് ഐഐഎസ്‌ടി-യുമായി സഹകരിക്കാനാകും. 5G യൂസ് കെയ്‌സസ് ലാബുകൾ ഐഐഎസ്‌ടിയെ വിപുലമായ ആഗോള ഡിജിറ്റൽ വികസന ഇക്കോസിസ്റ്റത്തിലേക്ക് സംയോജിപ്പിക്കും
ഐഐഎസ്‌ടി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, ഐഐഎസ്‌ടി രജിസ്ട്രാർ പ്രൊഫ. ജോസഫ് കുരുവിള, ഐഐഎസ്‌ടി യുടെ വിദ്യാർത്ഥികളും ജീവനക്കാരും അവാർഡ് ദാന ചടങ്ങിന് സാക്ഷ്യം വഹിച്ചു.
NS
(Release ID: 1972325)
Visitor Counter : 65