പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav g20-india-2023

ഡിജിറ്റൽ രൂപ

Posted On: 05 SEP 2023 7:02PM by PIB Thiruvananthpuram

ന്യൂ ഡൽഹി: സെപ്റ്റംബർ 5, 2023

"സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി" അഥവാ "ഡിജിറ്റൽ രൂപ" അഥവാ "e₹" എന്നത് ഇന്ത്യൻ കറൻസിയായ രൂപയുടെ ഡിജിറ്റൽ പതിപ്പാണ്. ഇത് നിലവിലുള്ള പേപ്പർ കറൻസിയായ രൂപയ്ക്ക് തുല്യവും, വ്യത്യസ്തമായ രൂപത്തിൽ തത്തുല്യമായി വിനിമയം നടത്താൻ സാധിക്കുന്നതുമാണ്. e₹ കേന്ദ്ര ബാങ്കിന്റെ ഉത്തരവാദിത്വത്തിലുള്ളതും, പൊതുജനങ്ങൾക്ക് അപകടരഹിതമായി വിനിമയം ചെയ്യാവുന്നതും തത്തുല്യമായ മൂല്യത്തെ പ്രതിനിധീകരിക്കുന്നതുമാണ്. വിശ്വാസം, സുരക്ഷ, തൽക്ഷണ ഇടപാട്, അന്തിമത്വം എന്നിങ്ങനെ രൂപയുടെ സവിശേഷതകൾ e₹ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഇത് പലിശ ഇല്ലാത്തതുമാണ്.

ഭൗതികമായ ക്യാഷ് ഇടപാടുകളിലെ പ്രവർത്തനച്ചെലവുകൾ കുറയ്ക്കുക, സെറ്റിൽമെന്റ് സിസ്റ്റത്തിന്റെ  കാര്യക്ഷമത കൂട്ടുക, അതിർത്തി കടന്നുള്ള പണമിടപാടുകളിൽ മെച്ചപ്പെട്ട സമ്പ്രദായങ്ങൾ സ്വീൿരിക്കുക, സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുക, സ്വകാര്യ ഡിജിറ്റൽ ഒബ്‌ജക്‌റ്റുകൾ/ടോക്കണുകളുടെ ഉപയോഗം പൊതുജനങ്ങൾക്ക് സാധ്യമാക്കുക എന്നിവയാണ് CBDC യുടെ പ്രധാന ഉദ്ദേശ്യങ്ങൾ.  അപകടസാധ്യതകളില്ലാത്തതും ഭാവി സജ്ജവുമാണിത്.

ഇന്ത്യയിൽ  CBDC അവതരിപ്പിക്കുന്നതിന് പ്രാപ്തമാകും വിധമുള്ള ഒരു നിയമ ചട്ടക്കൂട് RBI ക്ക് ആവശ്യമായിരുന്നു. 2022 മാർച്ച് 30-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇന്ത്യാ ഗവൺമെന്റ് 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തി വിജ്ഞാപനം ചെയ്തു. നിയമപരമായ വിനിമയ പദവി ‘ഡിജിറ്റൽ റുപ്പി’ക്ക് നൽകി. അതിലൂടെ, പരീക്ഷണ അടിസ്ഥാനത്തിൽ ഉപയോഗം ആരംഭിക്കാൻ സാധിച്ചു. പൂർണ്ണമായി നടപ്പാക്കുന്നതിന് മുമ്പ് ഘട്ടം ഘട്ടമായുള്ള നടപ്പാക്കൽ തന്ത്രമാണ് ആർബിഐ സ്വീകരിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ 2022 നവംബർ 1 ന് മൊത്തവ്യാപാര e₹ യ്ക്കും 2022 ഡിസംബർ 1 ന് ചില്ലറവ്യാപാര e₹ യ്ക്കും തുടക്കം കുറച്ചു.

സർക്കാർ സെക്യൂരിറ്റികളുടെ സെക്കണ്ടറി മാർക്കറ്റ് സെറ്റിൽമെന്റിനായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന സംവിധാനം, സെൻട്രൽ കൌണ്ടർ പാർട്ടീസ് (CCP) ചാർജുകളും സെറ്റിൽമെന്റ് ഗ്യാരന്റി ഇൻഫ്രാസ്ട്രക്ചർ, സെറ്റിൽമെന്റ് റിസ്കിനുള്ള കൊളാറ്ററൽ ആവശ്യകത എന്നിവ ഒഴിവാക്കിക്കൊണ്ട് ഫണ്ടുകളും സെക്യൂരിറ്റികളും ഒരേസമയം സെറ്റിൽമെന്റ് അനുവദിക്കുന്നു.

റീട്ടെയിൽ പരീക്ഷണത്തിൽ, ബാങ്കുകൾ നൽകുന്ന ഡിജിറ്റൽ വാലറ്റുകൾ വഴി ഇടപാടുകൾ നടത്തുന്നതിനുള്ള e₹ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യാം. തത്സമയ ഡിജിറ്റൽ രൂപ സൃഷ്ടിക്കൽ, വിതരണം, ചില്ലറ ഉപയോഗം എന്നിങ്ങനെ മുഴുവൻ പ്രക്രിയയുടെയും സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. പേപ്പർ കറൻസിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ വിഭാഗത്തിലാണ് e₹ ഇഷ്യൂ ചെയ്യുന്നത്. നിലവിലെ സംവിധാനത്തിൽ, e₹ ടു-റ്റിയർ മോഡിലാണ് വിതരണം ചെയ്യുന്നത് - RBI സൃഷ്ടിച്ച് ബാങ്കുകൾ വിതരണം ചെയ്യുന്ന രീതി.
.
പരീക്ഷണാടിസ്ഥാനത്തിൽ നാല് നഗരങ്ങളിലും നാല് ബാങ്കുകളിലും ആരംഭിച്ചു, ഇപ്പോൾ പതിമൂന്ന് ബാങ്കുകളിലും  ഇരുപത്തിയാറ് സ്ഥലങ്ങളിലുമായി വിപുലീകരിച്ചു. ഇതിന്റെ പരിധിയിൽ 1.75 ദശലക്ഷത്തിലധികം ഉപയോക്താക്കളും വ്യാപാരികളുമുണ്ട്.

നിയമപരവും പ്രവർത്തനപരവും സാങ്കേതികവുമായ തയ്യാറെടുപ്പുകളിലും അക്കൗണ്ടിംഗ് രീതികളിലും ഉള്ള പരീക്ഷണങ്ങളിൽ  e₹ വിജയിച്ചു. ഉപയോക്താവിന്റെയും വ്യാപാരികളുടെയും സ്വഭാവവും ആവശ്യകതകളും മനസ്സിലാക്കുന്നതിനും പരീക്ഷണം സഹായകമായി. ലഭ്യമായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, വ്യത്യസ്ത ഉപയോഗങ്ങളും സാങ്കേതിക വിദ്യകളും ഭാവി പരീക്ഷണങ്ങളിൽ പരിശോധിക്കും. നെറ്റ്‌വർക്കിന്റെയും പ്രോഗ്രാമുകളുടെയും അഭാവത്തിൽ എങ്ങനെ ഇത് വിജയകരമാക്കാമെന്നതും, ഓഫ്‌ലൈൻ ഉപയോഗം പോലെയുള്ള ഫീച്ചറുകളും, പ്രത്യേക ഉപയോഗത്തിനുള്ള ഫണ്ടുകളുടെ വിനിയോഗം സാധ്യമാക്കുന്നതും പരിഗണിക്കുന്നു.

*****



(Release ID: 1954932) Visitor Counter : 54


Read this release in: English