പോസ്റ്റഡ് ഓണ്:
05 SEP 2023 5:53PM by PIB Thiruvananthpuram
ന്യൂഡൽഹി; 2023 സെപ്റ്റംബർ 05
365 ദിവസവും മുഴുവൻ സമയവും (365 X 24 X 7) പ്രവർത്തിക്കുന്ന മൊബൈൽ അധിഷ്ഠിത അതിവേഗ പണമിടപാട് സംവിധാനമാണ് യു.പി.ഐ. 2016 - ൽ സാമരംഭം കുറിച്ച ഇത് വ്യക്തികൾ തമ്മിലും വ്യക്തികളിൽ നിന്ന് വ്യാപാരികളിലേയ്ക്കും
വെർച്ച്വൽ പേയ്മെന്റ് അഡ്രസിലൂടെയോ (വി.പി.എ) മൊബൈൽ നമ്പറിലൂടെയോ അല്ലെങ്കിൽ അതിവേഗ പ്രതികരണ കോഡ് (ക്യൂ.ആർ കോഡ്) സ്കാൻ ചെയ്തോ തൽക്ഷണം പണം അയയ്ക്കാനും സ്വീകരിക്കാനും പണമിടപാട് നടത്താനും ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. പണം അയയ്ക്കുന്ന വ്യക്തിയുമായി അക്കൗണ്ട് അല്ലെങ്കിൽ ബാങ്ക് വിവരങ്ങൾ പങ്കുവയ്ക്കേണ്ടതില്ലെന്ന ഇടപാടുകളിലെ സുരക്ഷിതത്വമാണ് വി.പി.എ അധിഷ്ഠിത ഇടപാടിന്റെ പ്രത്യേകതയായി വിഭാവനം ചെയ്തിരിക്കുന്നത്. സ്മാർട്ട് ഫോണുകളിലും (ആപ്പ് അധിഷ്ഠിതം), ഫീച്ചർ ഫോണിലും (യു.എസ്.എസ്.ഡി അധിഷ്ഠിതം - *99 #), വ്യാപാരിയുടെ ലൊക്കേഷനിലും (ആപ്പ് അടിസ്ഥാനമാക്കി) ഇത് ഉപയോഗിക്കാൻ കഴിയും. പ്രതിമാസം ഏകദേശം പത്ത് ബില്യൺ ഇടപാടുകൾക്കടുത്ത് നടക്കുന്ന ഇന്ത്യയിലെ ഏറ്റവും പരിഗണിക്കപ്പെടുന്ന പണമിടപാട് പരിഹാരങ്ങളിൽ ഒന്നാണ് യു.പി.ഐ.
ജി20 രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാർക്ക് യു.പി.ഐ മുഖേനയുള്ള ബ്രീസിംഗ് പേയ്മെന്റുകളുടെ അനുഭവം പ്രാപ്തമാക്കുന്നതിന്, 2023 ഫെബ്രുവരിയിൽ യു.പി.ഐ വൺ വേൾഡിന് (ഏകലോകം) സമാരംഭം കുറിച്ചു. വിദേശ സന്ദർശകർക്ക് അവർ ഇന്ത്യയിൽ താമസിക്കുന്ന സമയത്ത് യു.പി.ഐ ഉപയോഗിച്ച് ബുദ്ധിമുട്ടുകളില്ലാത്തതും-സൗജന്യവും സുരക്ഷിതവുമായി പണമിടപാട് ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും. യോഗ്യരായ യാത്രക്കാർക്ക് വ്യാപാരകേന്ദ്രങ്ങളിൽ പണമിടപാടുകൾ നടത്തുന്നതിനായി യു.പി.ഐയുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ് (പി.പി.ഐ) വാലറ്റുകൾ നൽകിയിട്ടുമുണ്ട്.
ജി20 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് യോഗങ്ങൾ നടക്കുന്ന വിവിധ വേദികളിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. തുടക്കത്തിൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, രണ്ട് ബാങ്കിംഗ് ഇതര പി.പി.ഐ വിതരണക്കാരായ പൈൻ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്, ട്രാൻസ്കോർപ്പ് ഇന്റർനാഷണൽ ലിമിറ്റഡ് എന്നിവയെയാണ് യു.പി.ഐ ബന്ധിത വാലറ്റുകൾ നൽകാൻ അധികാരപ്പെടുത്തിയിട്ടുള്ളത്.
ഒരിക്കൽ വിമാനത്തിൽ കയറിക്കഴിഞ്ഞാൽ (ഓൺബോർഡ്) ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള യു.പി.ഐ പണമിടപാടുകൾ സ്വീകരിക്കുന്ന 50 ദശലക്ഷം വ്യാപാരകേന്ദ്രങ്ങളുമായി യു.പി.ഐ വൺ വേൾഡ് മൊബൈൽ ആപ്ലിക്കേഷനിലൂടെയുള്ള പണരഹിതവും ചെലവ് ലളിതമായി ട്രാക്കുചെയ്യുന്നതും ഉൾപ്പെടെയുള്ള വിവിധ നേട്ടങ്ങളോടെ പരിധിയില്ലാതെ ഇടപാട് നടത്താം.
വിദേശ പൗരന്മാർക്കും ജി20 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും ലഭ്യമാക്കിയിട്ടുള്ള യു.പി.ഐയുമായി ബന്ധിപ്പിച്ച പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണം വ്യാപാരികളിലുടനീളം ഉപയോഗിച്ച് ബാലൻസ് തീർന്നുപോയാൽ ടോപ്പ് അപ്പ് ചെയ്യാനുമാകും.
വിദേശ പൗരന്മാർ ഇന്ത്യ വിടുമ്പോൾ പ്രീപെയ്ഡ് വാലറ്റിൽ ഇന്ത്യൻ രൂപയായി (ഐ.എൻ.ആർ) ബാക്കിയുള്ള തുക ഒന്നുകിൽ അവർക്ക് വിദേശ കറൻസിയായി മാറ്റുകയോ അല്ല ഇടയ്ക്കിടെ ഇന്ത്യ സന്ദർശിക്കുന്നവരാണെങ്കിൽ അടുത്ത യാത്രയിൽ ഉപയോഗിക്കുന്നതിന് സ്വന്തം വാലറ്റിൽ അതേരീതിയിൽ തന്നെ നിലനിർത്തുകയോ ചെയ്യാം. ഇന്ത്യയിലേക്ക് വരുന്നവർക്ക് യു.പി.ഐ ഉപയോഗിക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്തതാണ് യു.പി.ഐ വൺ വേൾഡ്. മാത്രമല്ല, യാത്രയ്ക്കിടെ അങ്ങോളമിങ്ങോളമുള്ള വ്യാപാരികൾക്ക് തൽക്ഷണ പണമിടപാടുകൾ നടത്തുമ്പോൾ അവർക്ക് ലഭിക്കുന്ന ഉപയോക്തൃ അനുഭവം വിലയിരുത്താനും ഇത് സഹായിക്കും.
--NS--