പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
കേരളത്തിലെ അഞ്ചാമത്തേയും ആറാമത്തെയും ട്രൈബൽ ആർട്ടിസാൻ എംപാനൽമെന്റ് മേളകൾ (TAeM) മീനങ്ങാടിയിലും സുൽത്താൻ ബത്തേരിയിലും സംഘടിപ്പിക്കും
നാലാമത്തെ മേള അട്ടപ്പാടിയിൽ 2023 ഓഗസ്റ്റ് 9 ന് സംഘടിപ്പിച്ചു
തനത് കലാരൂപങ്ങളുടെയും സാംസ്കാരിക ഗരിമയുടെയും പ്രദർശനം
പോസ്റ്റഡ് ഓണ്‍:
10 AUG 2023 1:41PM by PIB Thiruvananthpuram
കൊച്ചി: ആഗസ്റ്റ് 10, 2023
ട്രൈബൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്‌മെന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്-TRIFED, കേരളത്തിൽ ട്രൈബൽ ആർട്ടിസാൻ എംപാനൽമെന്റ് മേളകളുടെ (TAeM) ഒരു പരമ്പര സംഘടിപ്പിക്കുന്നു. പ്രതിഭാധനരായ ആദിവാസി കരകൗശല തൊഴിലാളികളെ എംപാനൽ ചെയ്യാനും അവരുടെ അനിതരസാധാരണമായ കരകൗശല വൈദഗ്ദ്ധ്യത്തിന് അംഗീകാരം നൽകാനും മേളകൾ വേദിയാക്കുന്നു. തദ്ദേശീയ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും അവരുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള TRIFED ന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഉദ്യമം. കേരളത്തിലെ നാലാമത്തെ മേള അട്ടപ്പാടിയിലെ മുക്കാലി ഫോറെസ്റ് ഡോർമിറ്ററിയിൽ 2023 ഓഗസ്റ്റ് 9 ന് സംഘടിപ്പിച്ചു.
ഇടുക്കി ജില്ലയിലെ മറയൂർ, തേക്കടി; തൃശൂർ ജില്ലയിലെ ചാലക്കുടി എന്നിവിടങ്ങളിലാണ് ഇതുവരെ മേളകൾ നടന്നത്. വയനാട് ജില്ലയിലെ മീനങ്ങാടി (ഓഗസ്റ്റ് 11, 2023), സുൽത്താൻ ബത്തേരി (ഓഗസ്റ്റ് 12, 2023) എന്നിവിടങ്ങളിലാണ് അഞ്ചാമത്തേയും ആറാമത്തെയും മേളകൾ. ഗോത്രവർഗ ജനസംഖ്യ കണക്കിലെടുത്താണ് സ്ഥലങ്ങൾ തിരഞ്ഞെടുത്തത്.
ഗോത്രവിഭാഗങ്ങളുടെ അസാധാരണമായ കലാവൈഭവം, അതുല്യമായ പാരമ്പര്യങ്ങൾ, ശ്രദ്ധേയമായ നൈപുണ്യങ്ങൾ എന്നിവ മേളകളിൽ പ്രദർശിപ്പിക്കുന്നു. കരകൗശല മേഖലയിലെ ഡിസൈനർമാർ, കയറ്റുമതി സ്ഥാപനങ്ങൾ, ബന്ധപ്പെട്ട പങ്കാളികൾ തുടങ്ങിയവരുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള അവസരങ്ങൾ, സ്ഥായിയായ പിന്തുണ, വിപണി പ്രവേശനം എന്നിവ എംപാനൽമെന്റ് പ്രക്രിയയിലൂടെ സുഗമമാകുന്നു.
നൈപുണ്യ വികസന പരിശീലന പരിപാടികളിലൂടെ ഗോത്ര ഉത്പന്നങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് TAeM എംപാനൽമെന്റ് ആദിവാസി കരകൗശല തൊഴിലാളികളെ സഹായിക്കും. വിപണികളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതിന് സഹായിക്കുകയും ഓൺലൈൻ, ഓഫ്‌ലൈൻ മാർഗ്ഗങ്ങളിലൂടെ ദേശീയ അന്തർദേശീയ വിപണി ബന്ധങ്ങൾ പ്രയോജനപ്പെടുത്താനാവുകയും ചെയ്യും.
കൈകൊണ്ട് നെയ്ത തുണിത്തരങ്ങൾ, സങ്കീർണ്ണമായ ആഭരണങ്ങൾ, ഗംഭീരമായ മരപ്പണികൾ, വിശിഷ്ടമായ മൺപാത്രങ്ങൾ, വിസ്മയിപ്പിക്കുന്ന ചിത്ര രചനകൾ എന്നിവയുൾപ്പെടെ ആദിവാസികളുടെ വ്യതിരിക്തമായ സ്വത്വവും സാംസ്കാരിക മുദ്രയും പ്രതിഫലിപ്പിക്കുന്ന ഗോത്ര കലാരൂപങ്ങളുടെ ഒരു നിരയാണ് മേളകളിൽ പ്രദർശിപ്പിക്കുന്നത്.
0WFN.jpeg)
CBC9.jpeg)
***
***
( റിലീസ് ഐ.ഡി: 1947339)
സന്ദര്‍ശക കൗണ്ടര്‍ : 74