പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav g20-india-2023

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈ 29ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യും


വിദ്യാഭ്യാസം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലെ മികച്ച സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 200 സ്റ്റാളുകളുള്ള മള്‍ട്ടിമീഡിയ പ്രദര്‍ശനം ആഘോഷങ്ങളുടെ ഭാഗമാകും

16 പ്രമേയാധിഷ്ഠിത സമ്മേളനങ്ങള്‍ നടക്കും; ഏകദേശം 3000 പ്രതിനിധികളും
2 ലക്ഷത്തിലധികം പേരും ആഘോഷങ്ങളുടെ ഭാഗമാകും

Posted On: 26 JUL 2023 1:38PM by PIB Thiruvananthpuram

2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന രണ്ടാം അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനം (അഖില്‍ ഭാരതീയ ശിക്ഷാ സമാഗം) 2023 ജൂലൈ 29 ന് ന്യൂഡല്‍ഹി പ്രഗതി മൈതാനത്തെ ഐടിപിഒയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രാലയവും നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയവും ചേര്‍ന്നാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ വിവിധ സംരംഭങ്ങള്‍ക്കു പ്രധാനമന്ത്രി തുടക്കം കുറിക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധര്‍മേന്ദ്ര പ്രധാന്‍, വിദ്യാഭ്യാസ സഹമന്ത്രിമാരായ ഡോ സുഭാഷ് സര്‍ക്കാര്‍, ഡോ രാജ്കുമാര്‍ രഞ്ജന്‍ സിംഗ്,  ശ്രീമതി അന്നപൂര്‍ണ്ണാ ദേവി, സ്‌കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ സെക്രട്ടറി ശ്രീ സഞ്ജയ് കുമാര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ശ്രീ കെ സഞ്ജയ് മൂര്‍ത്തി, നൈപുണ്യ വികസന- സംരംഭകത്വ മന്ത്രാലയ സെക്രട്ടറി അതുല്‍ കുമാര്‍ തിവാരി, സ്വയംഭരണ സ്ഥാപന മേധാവികള്‍, വിദ്യാഭ്യാസ-നൈപുണ്യവികസന-സംരഭകത്വ മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

എന്‍ഇപി 2020 നടപ്പാക്കുന്നതിലെ ഉള്‍ക്കാഴ്ചകള്‍, തന്ത്രങ്ങള്‍, വിജയഗാഥകള്‍, മികച്ച സമ്പ്രദായങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനും പങ്കിടാനും സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നൈപുണ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ വിദഗ്ധര്‍ക്ക് സമ്മേളനം വേദിയൊരുക്കും.

അമൃതകാലത്തിന്റെ വേളയില്‍ ഇന്ത്യ 5 ട്രില്യണ്‍ സമ്പദ്വ്യവസ്ഥയായി മാറാന്‍ ലക്ഷ്യമിടുന്നുവെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, വിജ്ഞാനാധിഷ്ഠിത നേതൃത്വത്തിന്റെയും വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തിയുടെയും വിതരണത്തിലൂടെ സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളെയും സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും വേണം. അത്തരമൊരു ഉത്തരവാദിത്വത്തിനായി നമ്മുടെ യുവാക്കളെ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഭാവിയിലെ ഉയര്‍ന്നുവരുന്ന വിവിധ തൊഴിലുകള്‍ക്കായി അവരെ തയ്യാറാക്കുന്നതിനും എന്‍ഇപി 2020 വഴിയൊരുക്കുന്നു. വിമര്‍ശനാത്മക ചിന്തയും പ്രശ്‌നപരിഹാരവും പോലെ ഓരോ വ്യക്തിയുടെയും അടിസ്ഥാനപരവും ഉയര്‍ന്നതുമായ വൈജ്ഞാനിക ശേഷി വികസിപ്പിക്കുന്നതിന് നയം ഊന്നല്‍ നല്‍കുന്നു. അതിനാല്‍, ചര്‍ച്ചകള്‍ നടത്തുന്നതിനും നിര്‍വഹണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും വിദ്യാഭ്യാസ വിദഗ്ധര്‍, നയ വിദഗ്ധര്‍, വ്യവസായ വിദഗ്ധര്‍ എന്നിവര്‍ ഒത്തുചേരേണ്ടതുണ്ട്. അതനുസരിച്ച്, ജൂലൈ 29നും 30നും നടക്കുന്ന പരിപാടിയില്‍ പതിനാറ് സെഷനുകള്‍ ഉള്‍പ്പെടുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കും നിര്‍വഹണത്തിലേക്കുമുള്ള പ്രവേശനം, തുല്യവും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ വിദ്യാഭ്യാസം, സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ (എസ്ഇഡിജി) പ്രശ്‌നങ്ങള്‍, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിങ് ചട്ടക്കൂട് (എന്‍ഐആര്‍എഫ്), ഇന്ത്യന്‍ വിജ്ഞാന സമ്പ്രദായം, വിദ്യാഭ്യാസവും ജോലിക്കായുള്ള നൈപുണ്യത്തിന്റെ ഭാവിയും തമ്മിലുള്ള സമന്വയം സൃഷ്ടിക്കല്‍, വിദ്യാഭ്യാസത്തിന്റെ അന്തര്‍ദേശീയവല്‍ക്കരണം എന്നിവയെക്കുറിച്ചു ചര്‍ച്ചകള്‍ നടക്കും.

സംസ്ഥാന-കേന്ദ്രഭരണപ്രദേശ വിദ്യാഭ്യാസ-നൈപുണ്യവികസന പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, IIT- NIT- IIIT- IISER- IISC ഡയറക്ടര്‍മാര്‍,  കേന്ദ്ര-സംസ്ഥാന-സ്വകാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികള്‍, NCERT- CBSE- UGC- AICTE- NCTE- NCVET- SSC- NSDC പ്രതിനിധികള്‍, ഐടിഐകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമുള്ള അധ്യാപകര്‍/പ്രിന്‍സിപ്പല്‍മാര്‍/വിദ്യാര്‍ഥികള്‍, CII- FICCI- NASSCOM- ASSHOCHAM മേധാവികള്‍/പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ ഏകദേശം 3000 പേര്‍ സെഷനുകളില്‍ പങ്കെടുക്കും.

വിദ്യാലയം, ഉന്നത വിദ്യാഭ്യാസം, നൈപുണ്യ ആവാസവ്യവസ്ഥ എന്നിവയില്‍ നിന്നുള്ള മികച്ച സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മള്‍ട്ടിമീഡിയ പ്രദര്‍ശനമാണ് ആഘോഷങ്ങളുടെ ആകര്‍ഷകമായ മറ്റൊരു ഘടകം. വിദ്യാഭ്യാസം, നൈപുണ്യ മേഖല, വ്യവസായം, പ്രധാന പങ്കാളികള്‍ എന്നിവയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളും സംഘടനകളും ചേര്‍ന്ന് 200 മള്‍ട്ടിമീഡിയ സ്റ്റാളുകള്‍ ഒരുാക്കും. വിദ്യാര്‍ഥികളും യുവജന സന്നദ്ധപ്രവര്‍ത്തകരും യുവസംഗമത്തില്‍ പങ്കെടുക്കുന്നവരുമടക്കം രണ്ട് ദിവസങ്ങളിലായി 2 ലക്ഷത്തിലധികം പേര്‍ പ്രദര്‍ശനം സന്ദര്‍ശിക്കും.

സമാപനസമ്മേളനത്തോടെ രണ്ടുദിവസത്തെ പരിപാടികള്‍ക്കു തിരശീല വീഴും.

ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ മൂന്ന് വര്‍ഷം

പശ്ചാത്തലം

എന്‍ഇപി 2020 ന്റെ കാഴ്ചപ്പാട്

•    21-ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിശാലവും വേണ്ടവിധത്തില്‍ രൂപപ്പെടുത്താവുന്നതുമായ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയെ ഊര്‍ജസ്വലമായ വിജ്ഞാന സമൂഹമായും ആഗോള വിജ്ഞാന മഹാശക്തിയായും മാറ്റുക.

•ഓരോ വിദ്യാര്‍ത്ഥിയുടെയും അതുല്യമായ കഴിവുകള്‍ വെളിച്ചത്തുകൊണ്ടുവരിക.

•    മനഃപാഠമാക്കുന്നതിനു പകരം വിമര്‍ശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുക, പഠനത്തിനുപകരം മനസിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ശാസ്ത്രീയ മനോഭാവത്തിന് പ്രോത്സാഹനം നല്‍കുക.

•21-ാം നൂറ്റാണ്ടിലെ ഇന്ത്യക്കായുള്ള നയം/ആത്മനിര്‍ഭര്‍ ഭാരത്

•    ആഗോളതയുടെ പ്രാദേശികതയുമായുള്ള സംയോജനം

•    ഇന്ത്യക്കാരനാണ് എന്നതില്‍ പഠിതാക്കള്‍ക്കിടയില്‍ അഭിമാനം വളര്‍ത്തുക, അവരെ യഥാര്‍ഥ ആഗോള പൗരന്മാരാക്കുന്ന അറിവും കഴിവുകളും മൂല്യങ്ങളും വികസിപ്പിക്കുക.

{പധാന സവിശേഷതകള്‍

•    2030-ഓടെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ 100% ജിഇആര്‍ ഉപയോഗിച്ച്, പ്രീ-സ്‌കൂള്‍ മുതല്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ എന്‍ഇപി 2020 ലക്ഷ്യമിടുന്നു.

•    സ്‌കൂള്‍ ഉപേക്ഷിച്ച 20 ദശലക്ഷം കുട്ടികളെ എന്‍ഇപി 2020, മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരും

•    പുതിയ 5+3+3+4 സ്‌കൂള്‍ പാഠ്യപദ്ധതി 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസവും 3 വര്‍ഷത്തെ പ്രീ-സ്‌കൂള്‍ സംവിധാനവും അവതരിപ്പിക്കും.

•    അടിസ്ഥാന സാക്ഷരതയിലും സംഖ്യാജ്ഞാനത്തിലും ഊന്നല്‍ നല്‍കും, വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും സ്‌കൂളുകളിലെ പാഠ്യേതരപ്രവര്‍ത്തനങ്ങളും തമ്മില്‍ കര്‍ശനമായ വേര്‍തിരിവ് ഒഴിവാക്കും.

•    പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് ജെന്‍ഡര്‍ ഇന്‍ക്ലൂഷന്‍ ഫണ്ട് രൂപീകരിക്കും.

•    പിന്നാക്ക പ്രദേശങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കുമായി പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍.

•    കുറഞ്ഞത് 5-ാം ഗ്രേഡ് വരെ മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ ഉള്ള അധ്യാപനം

•    സര്‍വതലസ്പര്‍ശിയായ പ്രോഗ്രസ് കാര്‍ഡ് ഉപയോഗിച്ചുള്ള മൂല്യനിര്‍ണയ പരിഷ്‌കാരങ്ങള്‍, പഠന ഫലങ്ങള്‍ കൈവരിക്കുന്നതില്‍ വിദ്യാര്‍ഥികളുടെ പുരോഗതിയുടെ നിരീക്ഷണം.

•    ഓരോ കുട്ടിയും കുറഞ്ഞത് ഒരു കാര്യത്തിലെങ്കിലും വൈദഗ്ധ്യമുള്ളവരായാകും സ്‌കൂളില്‍ നിന്നു പുറത്തുവരിക

•    2035 ഓടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ജിഇആര്‍ 50% ആയി ഉയര്‍ത്തും; ഉന്നതവിദ്യാഭ്യാസത്തില്‍ 35 ദശലക്ഷം സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കും

•    വിഷയങ്ങള്‍ വേണ്ട രീതിയില്‍ രൂപപ്പെടുത്താനാകുംവിധമുള്ള ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി

•    ഉചിതമായ അംഗീകാരത്തോടെ ഒന്നിലധികം പ്രവേശനം/നിര്‍ഗമനം  അനുവദിക്കും

•    ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സുഗമമാക്കുന്നതിന് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ് സ്ഥാപിക്കും

•    ശക്തമായ ഗവേഷണ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ദേശീയ ഗവേഷണ ഫൗണ്ടേഷന്‍ സ്ഥാപിക്കും

•    ഉന്നതവിദ്യാഭ്യാസത്തിന്റെ അനായാസമായതും എന്നാല്‍ കര്‍ശനവുമായ നിയന്ത്രണം, വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്കായി നാല് വ്യത്യസ്ത തലങ്ങളുള്ള ഒരൊറ്റ നിയന്ത്രണസംവിധാനം

•    തുല്യതയോടെ  സാങ്കേതികവിദ്യയുടെ വര്‍ധിച്ച ഉപയോഗം. ദേശീയ വിദ്യാഭ്യാസ സാങ്കേതികവിദ്യ ഫോറത്തിനു രൂപം നല്‍കി.

• 21-ാം നൂറ്റാണ്ടിലെ വൈദഗ്ധ്യങ്ങള്‍, ഗണിതശാസ്ത്ര ചിന്തകള്‍, ശാസ്ത്രീയ മനോഭാവം എന്നിവ സമന്വയിപ്പിക്കുന്നതിനുള്ള പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍

•    സ്‌കൂളുകളിലും ഉന്നത വിദ്യാഭ്യാസത്തിലും ഭാഷാബഹുസ്വരത പ്രോത്സാഹിപ്പിക്കണം. എന്‍ജിനിയറിങ് പോലുള്ള സങ്കീര്‍ണമായ വിഷയങ്ങള്‍ പോലും 13-ലധികം ഇന്ത്യന്‍ ഭാഷകളില്‍ വാഗ്ദാനം ചെയ്യുന്നു

• ഇന്ത്യന്‍ വിജ്ഞാന സമ്പ്രദായങ്ങളുടെ സമൃദ്ധി മുഖ്യധാരയില്‍ ഉള്‍പ്പെടുത്തും.

എന്‍ഇപി 2020-ന്റെ പ്രധാന നേട്ടങ്ങള്‍

എ. സ്‌കൂള്‍ വിദ്യാഭ്യാസം

1. പിഎം സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ(PM SHRI) - മികവിന്റെ വിദ്യാലയങ്ങള്‍ തയ്യാറാക്കാന്‍ ഉദ്ദേശിച്ചുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണിത്. പ്രൈമറി, എലിമെന്ററി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുള്ള സ്‌കൂളുകളെയും മാതൃകാ സ്‌കൂളുകളായി മാറ്റുന്നതിന് ഈ സംരംഭത്തിന് കീഴില്‍ തിരഞ്ഞെടുക്കും. 2022-23 മുതല്‍ 2026-27 വരെയുള്ള 5 വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. 30 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍/ സ്ഥാപനങ്ങള്‍ (അതായത്, കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും) എന്നിവയിലെ മൊത്തം 6448 സ്‌കൂളുകള്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തും.

2. നിപുണ്‍ ഭാരത്:അടിസ്ഥാന സാക്ഷരതയും സംഖ്യാജ്ഞാനവും സംബന്ധിച്ച ദേശീയ ദൗത്യം (നിപുണ്‍ ഭാരത്) - കുട്ടികള്‍ക്കിടയില്‍ അടിസ്ഥാന സാക്ഷരതയും സംഖ്യാജ്ഞാനവും കൈവരിക്കുക എന്നതാണ് ലക്ഷ്യം. അതായത് മൂന്നാം ക്ലാസ് അവസാനിക്കുമ്പോഴേയ്ക്കും ലളിതമായ വാചകം വായിക്കാനും മനസ്സിലാക്കാനും ലളിതമായ ഗണിതം ചെയ്യാനുമുള്ള കഴിവ്. ഭാവിയിലെ ഏതൊരു പഠനത്തിനും വൈദഗ്ധ്യത്തിനും നിര്‍ണായകമായ അടിത്തറയായി ഈ കഴിവ് കണക്കാക്കപ്പെടുന്നു.

3. വിദ്യാ പ്രവേശ്:എന്‍സിഇആര്‍ടി ഗ്രേഡ് ഒന്നിലേക്കായി 'വിദ്യാ പ്രവേശ്' എന്ന പേരില്‍ 3 മാസത്തെ ഉല്ലാസാധിഷ്ഠിത 'സ്‌കൂള്‍ തയ്യാറെടുപ്പ് മൊഡ്യൂള്‍' വികസിപ്പിച്ചെടുത്തിട്ടുണ്ട്.  കുട്ടികളുടെ പ്രീ-സാക്ഷരത, പ്രീ-സംഖ്യാജ്ഞാനം, ധാരണപരവും സാമൂഹ്യവുമായ കഴിവുകള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിനായി ഏകദേശം 12 ആഴ്ചയിലേക്കുള്ള വികസനത്തിന് അനുയോജ്യമായ നിര്‍ദേശങ്ങളാണ് മൊഡ്യൂളിലുള്ളത്. സിക്കിം, മണിപ്പൂര്‍, കേരളം എന്നിവ ഒഴികെയുള്ള 33 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍  2022-23 വര്‍ഷം മുതല്‍ 'വിദ്യാ പ്രവേശ്' നടപ്പാക്കിയിട്ടുണ്ട്. ഇതിന് കീഴില്‍ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവയില്‍ നിന്നുടനീളം 8,77,793 സ്‌കൂളുകളില്‍ നിന്നുള്ള 1,80,13,930 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

4. 2022 ഒക്ടോബര്‍ 20-ന് ആരംഭിച്ച അടിസ്ഥാന ഘട്ടത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫ് എഫ്എസ്) ഇന്ത്യയില്‍ 3-8 വയസ് പ്രായമുള്ള കുട്ടികള്‍ക്കായുള്ള ആദ്യത്തെ സംയോജിത പാഠ്യപദ്ധതി ചട്ടക്കൂടാണ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി എന്‍ഇപി 2020 പുറത്തിറക്കിയ 5+3+3+4 'പാഠ്യ-അധ്യാപന' ഘടനയുടെ നേരിട്ടുള്ള ഫലമാണിത്. അതെത്തുടര്‍ന്ന്, എന്‍സിഎഫ് എഫ്എസ് അടിസ്ഥാനമാക്കിയുള്ള 'ജാദുയി പിടാര: പഠന അധ്യാപന സാമഗ്രികള്‍ (ജാദുയി പിടാര)' പരിപാടി 2023 ഫെബ്രുവരി 20ന് സമാരംഭിച്ചു. 3 മുതല്‍ 8 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഉല്ലാസാധിഷ്ഠിത പഠന അധ്യയന സാമഗ്രിയാണിത്.

5. പരാഖ്: (സമഗ്ര വികസനത്തിനായുള്ള അറിവിന്റെ പ്രവര്‍ത്തന വിലയിരുത്തല്‍, അവലോകനം, വിശകലനം) എന്‍സിഇആര്‍ടിക്ക്  കീഴില്‍ 2023 ഫെബ്രുവരി 8-ന് സ്ഥാപിതമായ സ്വതന്ത്ര സംവിധാനമാണിത്. അടിസ്ഥാന- തയ്യാറെടുപ്പ് ഘട്ടത്തിനായി സമഗ്രമായ 360-ഡിഗ്രി പ്രോഗ്രസ് കാര്‍ഡ് ഇതു വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2023-24 വര്‍ഷം മുതല്‍ ഇതു നടപ്പാക്കുന്നതിനായി അന്തിമരൂപം നല്‍കിവരികയാണ്.

6. എന്‍ഡിഇഎആര്‍: വിദ്യാഭ്യാസ ആവാസവ്യവസ്ഥയെ ഊര്‍ജസ്വലമാക്കുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമായി ഏകീകൃത ദേശീയ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം സൃഷ്ടിക്കുക എന്നതാണ് NDEAR-ന്റെ കാഴ്ചപ്പാട്. സ്‌കൂള്‍ വിദ്യാഭ്യാസ ആവാസവ്യവസ്ഥയുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനും നൈപുണ്യത്തിലും വിദ്യാഭ്യാസത്തിലും നവീകരണത്തിന് ഉത്തേജനം നല്‍കുന്നതിനുമുള്ള സൂപ്പര്‍ കണക്ടറാണ് NDEAR. 1500 ലധികം മൈക്രോ കോഴ്സുകള്‍, 5 ബില്ല്യണിലധികം പഠന സെഷനുകള്‍, 12 ബില്യണിലേറെ ക്യുആര്‍ കോഡുകള്‍, 20,000 ലധികം ആവാസവ്യവസ്ഥ പങ്കാളികള്‍, 15,000 ലേറെ മൈക്രോ ഇംപ്രൂവ്‌മെന്റ്‌സ് എന്നിവയ്ക്ക് എന്‍ഡിഇഎആര്‍ സാക്ഷ്യം വഹിച്ചു.

7. പിഎം ഇ-വിദ്യ: വിദ്യാഭ്യാസത്തിലേക്കുള്ള ഉചിതമായ ബഹുതലപ്രവേശനം പ്രാപ്തമാക്കുന്നതിന് പിഎം ഇ-വിദ്യ എന്ന സമഗ്ര സംരംഭം ഡിജിറ്റല്‍/ഓണ്‍ലൈന്‍/ഓണ്‍-എയര്‍ വിദ്യാഭ്യാസത്തെ ഏകീകരിക്കുന്നു. ഇതില്‍ ഉള്‍പ്പെടുന്നവ: വിദ്യാഭ്യാസത്തിനായുള്ള ഏക രാഷ്ട്രം ഏക ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ദിക്ഷ - അറിവു പങ്കിടുന്നതിനായുള്ള ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം (3.17 ലക്ഷത്തിലധികം ഇ-ഉള്ളടക്കങ്ങള്‍, 36 ഭാഷകളിലായി 6600 ഊര്‍ജസ്വലമായ പാഠപുസ്തകങ്ങള്‍ (29 ഇന്ത്യന്‍ ഭാഷകള്‍, 7 വിദേശ ഭാഷകള്‍), ശരാശരി 2.2+ കോടി  പ്രതിദിന പേജ് ഹിറ്റുകള്‍. ഇന്ത്യാ ഗവണ്‍മെന്റ് തിരിച്ചറിഞ്ഞ 4 ഡിജിറ്റല്‍ പൊതുസംവിധാനങ്ങളിലൊന്നാണിത്; ഒരു ക്ലാസ് ഒരു ടിവി ചാനല്‍ പരിപാടിക്കു കീഴിലുള്ള 12 സ്വയം പ്രഭ ടിവി ചാനലുകള്‍ -7000ത്തിലധികം പരിപാടികളാണിതിലുള്ളത്. 4000+ പാഠ്യപദ്ധതി അധിഷ്ഠിത റേഡിയോ പരിപാടികള്‍ റേഡിയോ/കമ്മ്യൂണിറ്റി റേഡിയോ/മൊബൈല്‍ പോഡ്കാസ്റ്റ് എന്നിവയിലൂടെ പ്രക്ഷേപണം ചെയ്യുന്നു (ക്ലാസ് 1 -12). 398 റേഡിയോ സ്റ്റേഷനുകളാണ് (11 ജ്ഞാന്‍വാണി എഫ്എം റേഡിയോ സ്റ്റേഷനുകള്‍, 255 കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍, 132 ആകാശവാണി സ്റ്റേഷനുകള്‍) ഇതിനായി ഉപയോഗിക്കുന്നത്. ഐറേഡിയോ, ജിയോസാവന്‍ മൊബൈല്‍ ആപ്ലിക്കേഷനുകളിലെ പോഡ്കാസ്റ്റുകളും 2900+ തത്സമയ പരിപാടികളും ഐറേഡിയോയില്‍ സംപ്രേഷണം ചെയ്തു. {പത്യേക ആവശ്യങ്ങളുള്ള കുട്ടികള്‍ക്കായി ഇന്ത്യന്‍ ആംഗ്യഭാഷ (ISL) അടിസ്ഥാനമാക്കിയുള്ള 4200+ ഉള്ളടക്കങ്ങള്‍, സംസാരിക്കുന്ന പുസ്തകങ്ങള്‍ (ഡെയ്സി മാതൃകയില്‍), 3860+ ശ്രവ്യ പുസ്തകങ്ങള്‍ എന്നിവയും വികസിപ്പിച്ചിട്ടുണ്ട്. ആകെയുള്ള 10,000 ഐഎസ്എല്‍ നിഘണ്ടു വാക്കുകളും 'ദിക്ഷ'യില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ, ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ആംഗ്യഭാഷയില്‍ ഡിടിഎച്ച് ചാനല്‍ പ്രത്യേകം പ്രവര്‍ത്തിപ്പിക്കുന്നു.

8. സംയോജിത അധ്യാപക വിദ്യാഭ്യാസ പരിപാടി (ഐടിഇപി): ഐഐടികള്‍, എന്‍ഐടികള്‍, ആര്‍ഐഇകള്‍, ഗവണ്‍മെന്റ് കോളേജുകള്‍ എന്നിവ ഉള്‍പ്പെടുന്ന 41 കേന്ദ്ര/സംസ്ഥാന സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍ 2023-24 അധ്യയന വര്‍ഷം  മുതല്‍ ഈ പരിപാടി നടപ്പാക്കും. ഐടിഇപി ഒരു ഡ്യുവല്‍ മേജര്‍ പ്രോഗ്രാമാണ് - ആദ്യത്തേത് സ്‌കൂള്‍ സ്റ്റേജ് സ്‌പെഷ്യലൈസേഷനോടുകൂടിയ വിദ്യാഭ്യാസത്തിലാണ്. രണ്ടാമത്തേത് തിരഞ്ഞെടുത്ത വിജ്ഞാനശാഖയിലും.

9. അധ്യാപകര്‍ക്കുള്ള ദേശീയ പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ (എന്‍പിഎസ്ടി):NPSTഎന്നത് ഗുണനിലവാരത്തിന്റെ പ്രസ്താവനയാണ്. കൂടാതെ വിവിധ ഘട്ടങ്ങളില്‍/തലങ്ങളില്‍ അധ്യാപകരുടെ കഴിവുകളും ആ കഴിവുകളെ അടിസ്ഥാനമാക്കിയുള്ള പ്രകടന വിലയിരുത്തലും നിര്‍വചിക്കുന്നു. ബന്ധപ്പെട്ടവരുമായി വിപുലമായ കൂടിയാലോചനകളിലൂടെയും ഫീല്‍ഡ് തല ഗവേഷണത്തിലൂടെയും കൃത്യമായ ചര്‍ച്ചകളിലൂടെയും മാര്‍ഗനിര്‍ദേശക രേഖ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

10. നാഷണല്‍ മിഷന്‍ ഫോര്‍ മെന്ററിങ് (എന്‍എംഎം): മെന്റര്‍മാര്‍ നല്‍കുന്ന പ്രൊഫഷണല്‍ പിന്തുണയിലൂടെ സ്‌കൂള്‍ അധ്യാപകരുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതില്‍ എന്‍എംഎം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബന്ധപ്പെട്ടവരുമായുള്ള വിപുലമായ കൂടിയാലോചനകളിലൂടെയും ഫീല്‍ഡ് തലത്തിലുള്ള ഗവേഷണത്തിലൂടെയും കൃത്യമായ ചര്‍ച്ചകളിലൂടെയും 'ബ്ലൂബുക്ക് ഓണ്‍ മെന്ററിങ്' വികസിപ്പിച്ചെടുത്തു. അതിനുശേഷം, രാജ്യത്തുടനീളമുള്ള 30 കേന്ദ്ര ഗവണ്‍മെന്റ് സ്‌കൂളുകളില്‍ (15കെവികള്‍, 10 ജെഎന്‍വികള്‍, 5 സിബിഎസ്ഇ) എന്‍എംഎം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. ഇതുവരെ, 60 മെന്റര്‍മാര്‍ ചുമതലയേറ്റു. കൂടാതെ മെന്ററിങ് സെഷനുകള്‍ നടത്താന്‍ വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യുന്നു.

11. വിദ്യാഞ്ജലി പോര്‍ട്ടല്‍ : കമ്മ്യൂണിറ്റി/വോളന്റിയര്‍ മാനേജ്മെന്റ് പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നു. അതിലൂടെ കമ്മ്യൂണിറ്റി/വോളന്റിയര്‍മാര്‍ അവരുടെ അറിവും വൈദഗ്ധ്യവും പങ്കിടുന്നതിനും ആസ്തികള്‍/വസ്തുക്കള്‍/ഉപകരണങ്ങള്‍ എന്നിവയുടെ രൂപത്തില്‍ സംഭാവന ചെയ്യുന്നതിനും അവര്‍ തിരഞ്ഞെടുത്ത സ്‌കൂളുകളുമായി നേരിട്ട് ബന്ധപ്പെടുകയും സംവദിക്കുകയും ചെയ്യുന്നു. നിലവില്‍, 4,76,412 സ്‌കൂളുകള്‍ ഇതിന്റെ ഭാഗമായി. ആകെ 4,19,485 സന്നദ്ധപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് 55,61,193 കുട്ടികളെ സ്വാധീനിച്ചു.

12. \വ ഇന്ത്യ സാക്ഷരത പരിപാടിULLAS- സമൂഹത്തിലെ ഏവര്‍ക്കും ആജീവനാന്ത പഠനത്തെക്കുറിച്ചുള്ള ധാരണ ''ജന്‍ - ജനസാക്ഷര്‍'': 15 വയസും അതില്‍ കൂടുതലും പ്രായമുള്ള സാക്ഷരരല്ലാത്ത എല്ലാവരെയും ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'നവ ഇന്ത്യ സാക്ഷരതാ പരിപാടി അഥവാ ULLAS' 2022-23 മുതല്‍ 2026-27 വരെ 1037.90 കോടി രൂപ വകയിരുത്തി എന്‍ഇപി 2020ന് അനുസൃതമായി നടപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കി. സന്നദ്ധസേവനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ബി. നൈപുണ്യ വികസനം

എന്‍ഇപി, 2020-ന് കീഴില്‍ നൈപുണ്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വശങ്ങള്‍ ഇനിപ്പറയുന്നു:

എ.     തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസവുമായി സംയോജിപ്പിക്കല്‍

ബി.     വിവിധ വിഷയങ്ങളില്‍/മേഖലകളിലുടനീളമുള്ള വൈദഗ്ധ്യങ്ങളുടെ കേന്ദ്രീകരണവും സംയോജനവും

സി.     സാങ്കേതികവിദ്യാധിഷ്ഠിത പഠനം

ഡി.     സംരംഭകത്വവും ജീവിത നൈപുണ്യവും

ഇ.     അധ്യാപക പരിശീലനവും പ്രൊഫഷണല്‍ വികസനവും

എഫ്.     ഇന്റേണ്‍ഷിപ്പിലൂടെയും അപ്രന്റിസ്ഷിപ്പിലൂടെയും അനുഭവപരിചയമുള്ള പഠനം

ജി.     തുടര്‍ച്ചയായ വിലയിരുത്തല്‍

എച്ച്.     നൈപുണ്യ വികസനത്തില്‍ ആഗോള വൈദഗ്ധ്യം വളര്‍ത്തുക

ഐ.     സമഗ്രവും സുസ്ഥിരവുമായ കഴിവുകള്‍

ജെ.     {പാദേശിക ഭാഷകളില്‍ പ്രാവീണ്യം

കെ.     ഒപ്പം, ഇത് ഒരു ക്രെഡിറ്റ് ചട്ടക്കൂടിന് അടിത്തറയിടുന്നു, പൊതുവായതും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസം തമ്മിലുള്ള ചലനാത്മകത സുഗമമാക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമില്ലാത്ത വിദ്യാഭ്യാസ യാത്രയൊരുക്കുന്നു.

നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നവ:

1.പൊതുവിദ്യാഭ്യാസത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സംയോജനം: വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമികവും പ്രായോഗികവുമായ കഴിവുകള്‍ നല്‍കുന്നതിനായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസവുമായി  സമന്വയിപ്പിക്കുന്നതിന് എന്‍ഇപി ഊന്നല്‍ നല്‍കുന്നു. പിഎം കൗശല്‍ വികാസ് യോജന (PMKVY 2022-23) {പകാരം സ്‌കൂളുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, ദേശീയ പ്രശസ്തിയുള്ള സ്ഥാപനങ്ങള്‍ മുതലായവയെ നൈപുണ്യ കേന്ദ്രങ്ങളായി ഉള്‍പ്പെടുത്തി, PMKVY-ക്കു കീഴില്‍ ഗുണനിലവാരമുള്ള പരിശീലനം നല്‍കുന്നതിന് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും മേഖലയിലെ അനുഭവവും പ്രയോജനപ്പെടുത്തുന്നു. ഇന്ന്, ഏകദേശം 1000 സ്‌കില്‍ ഹബുകള്‍ ഉണ്ട്, അവയില്‍ 1 ലക്ഷം ഉദ്യോഗാര്‍ഥികള്‍ ചേര്‍ന്നിട്ടുണ്ട്. ഐഐടികള്‍, ഐഐഐടികള്‍, എന്‍ഐടികള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയ ദേശീയ പ്രശസ്തി നേടിയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 2000+ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഐഎസ്എം ധന്‍ബാദും ഐഐടി ഗുവാഹത്തിയും അസിസ്റ്റന്റ് മൈന്‍ സര്‍വേയര്‍, ഗ്രീന്‍ ഹൗസ് ഓപ്പറേറ്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് ടെയ്ലര്‍, സോഷ്യല്‍ മീഡിയ അസോസിയേറ്റ് എന്നീ ജോലികള്‍ക്കായുള്ള  പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

നൈപുണ്യ വികസനത്തില്‍ ഉള്‍ച്ചേര്‍ത്ത പ്രോഗ്രാമുകള്‍ക്കായി സ്‌കില്‍ ഇന്ത്യ ഇഗ്‌നോയുമായി ചേര്‍ന്ന് വിവിധ സര്‍വകലാശാലകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

2. സമഗ്രവും തൊഴില്‍ക്ഷമതയുള്ളതുമായ കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍: തൊഴില്‍ മെച്ചപ്പെടുത്തലിനും കരിയറിന്റെ പുരോഗതിക്കും നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം എന്‍ഇപി തിരിച്ചറിയുന്നു. എംഎസ്ഡിഇ എംപ്ലോയബിലിറ്റി സ്‌കില്‍സ് (ഇഎസ്) പാഠ്യപദ്ധതിയും പുറത്തിറക്കി. അത് ട്രെയിനികളെ കൂടുതല്‍ വ്യവസായസജ്ജമാക്കുന്നതിനായി പരിഷ്‌കരിച്ചു. ഇതിന്റെ ദൈര്‍ഘ്യം യഥാക്രമം 1 വര്‍ഷം, 2 വര്‍ഷം, 6 മാസം എന്നീ ട്രേഡുകള്‍ക്കായി 120 മണിക്കൂര്‍, 180 മണിക്കൂര്‍ (120 മണിക്കൂര്‍ + 60 മണിക്കൂര്‍), 60 മണിക്കൂര്‍ എന്നിങ്ങനെ പരിഷ്‌കരിച്ചു.

3. പ്രാദേശിക ഭാഷകളിലെ പ്രാവീണ്യം: എന്‍ഇപിക്കു കീഴില്‍ ഭാഷാ വൈവിധ്യവും സമഗ്ര വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി, എംഎസ്ഡിഇ ഭാരതീയ ഭാഷയില്‍ 100 പുസ്തകങ്ങള്‍ വിജയകരമായി പ്രസിദ്ധീകരിച്ചു. ബംഗാളി, മറാത്തി, തെലുങ്ക്, പഞ്ചാബി, ഗുജറാത്തി, കന്നഡ, ഹിന്ദി, ആസാമീസ്, മലയാളം, ഒഡിയ, തമിഴ്, ഉറുദു തുടങ്ങി 12 പ്രാദേശിക ഭാഷകളിലേക്ക് ഈ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നൈപുണ്യ വികസനവും സംരംഭകത്വ പരിജ്ഞാനവും വലിയൊരു വിഭാഗത്തിന് പ്രാപ്യമാണെന്ന് ഈ സംരംഭം ഉറപ്പാക്കുന്നു. ഭാഷാ തടസ്സങ്ങള്‍ മറികടന്ന് രാജ്യത്തുടനീളമുള്ള സമഗ്രമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഈ സംരംഭം ഉറപ്പാക്കുന്നു.

4. സാങ്കേതികവിദ്യാധിഷ്ഠിത പഠനം: നിലവിലെ ആഗോള വിപണിയുടെ വികസിച്ചുവരുന്ന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ്, വ്യവസായം 4.0 ന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത 330-ലധികം പുതുയുഗ കോഴ്‌സുകള്‍ എംഎസ്ഡിഇ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ കോഴ്സുകള്‍ പഠിതാക്കളെ അത്യാധുനിക സാങ്കേതിക വൈദഗ്ധ്യങ്ങള്‍ ഉപയോഗിച്ച് സജ്ജരാക്കുകയും ഉയര്‍ന്നുവരുന്ന തൊഴിലവസരങ്ങള്‍ക്കായി അവരെ തയ്യാറാക്കുകയും ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. നൈപുണ്യ അന്തരം നികത്തുന്നതിലൂടെയും പരിശീലന പരിപാടികള്‍ വ്യവസായ ആവശ്യകതകളുമായി വിന്യസിക്കുന്നതിലൂടെയും, ഇന്ത്യന്‍ യുവാക്കള്‍ ആഗോളതലത്തില്‍ ഭാവിയിലേക്കു സജ്ജവും മത്സരബുദ്ധിയുള്ളവരുമാണെന്ന് എംഎസ്ഡിഇ ഉറപ്പാക്കുന്നു.

5. വ്യവസായ-വിദ്യാഭ്യാസ സഹകരണം: വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മിലുള്ള ശക്തമായ സഹകരണത്തിന് എന്‍ഇപി ഊന്നല്‍ നല്‍കുന്നു. പാഠ്യപദ്ധതി വ്യവസായ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാനും വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പുകളും അപ്രന്റീസ്ഷിപ്പുകളും നല്‍കാനും വ്യവസായങ്ങളെ പരിചയപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കാനും അക്കാദമിയും വ്യവസായവും തമ്മിലുള്ള പങ്കാളിത്തം എംഎസ്ഡിഇ സുഗമമാക്കുന്നു.  കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കായുള്ള നിര്‍ദിഷ്ട ഹ്രസ്വകാല പരിശീലന പരിപാടി പോലുള്ള പുതിയ കോഴ്സുകള്‍ക്ക് കീഴില്‍ ഓണ്‍-ദി-ജോബ് ഘടകം അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ 21 ദിവസത്തെ തിയറി അധിഷ്ഠിത ക്ലാസ് റൂം പരിശീലനം നല്‍കുന്നു. തുടര്‍ന്ന് ആരോഗ്യകേന്ദ്രങ്ങള്‍, ആശുപത്രികള്‍, ചികിത്സാസൗകര്യങ്ങള്‍, സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങള്‍ മുതലായ ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളില്‍ ഏകദേശം 90 ദിവസത്തെ തൊഴില്‍ പരിശീലനവും (OJT) \ല്‍കുന്നു. ഇതു നിലവിലുള്ള ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരെ പിന്തുണയ്ക്കുകയും വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാനതലത്തില്‍ പഠനത്തിന് അവസരമൊരുക്കുകയും ചെയ്തു.

നൈപുണ്യ വികസനത്തിന്റെ പ്രായോഗികവും ഫലപ്രദവുമായ മാര്‍ഗ്ഗമായി അപ്രന്റീസ്ഷിപ്പ് പരിശീലനത്തെ പ്രോത്സാഹിപ്പിക്കാനും ദേശീയ അപ്രന്റീസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീം ലക്ഷ്യമിടുന്നു. ഇത് അപ്രന്റീസുകളെ ഉള്‍പ്പെടുത്താന്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും തൊഴിലുടമകള്‍ക്കും അപ്രന്റീസുകള്‍ക്കും സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഈ സഹകരണം പരിശീലനം വ്യവസായ ആവശ്യകതകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും സൈദ്ധാന്തിക വിദ്യാഭ്യാസവും പ്രായോഗിക കഴിവുകളും തമ്മിലുള്ള അന്തരം നികത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ അപ്രന്റീസ്ഷിപ്പ് വിപുലീകരിക്കുന്നതിന് ഇന്ത്യയില്‍ ആദ്യമായി വ്യാവസായിക ക്ലസ്റ്റര്‍ സമീപനം സ്വീകരിച്ചു. പങ്കെടുക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ 75 വ്യാവസായിക ക്ലസ്റ്ററുകള്‍ തിരഞ്ഞെടുത്തു.

നൈപുണ്യ വികസന സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പ്രശസ്തമായ സംഘടനകളുമായി എംഎസ്ഡിഇ ഗണ്യമായ സഹകരണം സൃഷ്ടിച്ചിട്ടുണ്ട്. പിയേഴ്‌സണ്‍, ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ലിങ്ക്ഡ് ഇന്‍, സിസ്‌കോ, മൈക്രോസോഫ്റ്റ്, ഐബിഎം, ആമസോണ്‍, ഡിആസ്ര, ഐഐടികള്‍ തുടങ്ങിയവയുമായി ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. ഈ പങ്കാളിത്തങ്ങള്‍ ഈ സ്ഥാപനങ്ങളുടെ വൈദഗ്ധ്യവും വിഭവങ്ങളും പ്രയോജനപ്പെടുത്താന്‍ മന്ത്രാലയത്തെ പ്രാപ്തമാക്കുന്നു. ഇത് നൂതനവും വ്യവസായവുമായി ബന്ധപ്പെട്ടതുമായ നൈപുണ്യ വികസന പരിപാടികള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു.


നൈപുണ്യ നവീകരണവും നൈപുണ്യ മെച്ചപ്പെടുത്തലും : 21-ാം നൂറ്റാണ്ടിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ നൈപുണ്യങ്ങള്‍ നവീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ നിര്‍ണായകമായ ആവശ്യകത എന്‍.ഇ.പി. തിരിച്ചറിയുന്നു. വ്യവസായങ്ങളിലും തൊഴില്‍ വിപണികളിലുമുടനീളമുള്ള സാങ്കേതിക പരിവര്‍ത്തനം കൂടുതല്‍ മത്സരാധിഷ്ഠിതമാകുമ്പോള്‍, പ്രസക്തവും ഭാവിക്ക് ഉതകുന്നതുമായ കഴിവുകള്‍ ഉപയോഗിച്ച് വ്യക്തികളെ സജ്ജരാക്കേണ്ടതിന്റെ പ്രാധാന്യം നയം ഊന്നിപ്പറയുന്നു. നൈപുണ്യത്തിലെ വിടവുകള്‍ പരിഹരിക്കുന്നതിലും തൊഴിലവസരം ഉറപ്പാക്കുന്നതിലും ആജീവനാന്ത പഠന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലും പുനര്‍നൈപുണ്യവും നൈപുണ്യം മെച്ചപ്പെടുത്തുന്ന സംരംഭങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. അക്കാദമികം, വ്യാവസായികം, ഗവണ്‍മെന്റ് എന്നിവ തമ്മിലുള്ള സഹകരണ ശ്രമങ്ങളിലൂടെ, ആധുനിക ലോകത്തിന്റെ വെല്ലുവിളികള്‍ക്കായി നന്നായി തയ്യാറെടുക്കുന്ന ഒരു തൊഴില്‍ ശക്തിയെ സൃഷ്ടിക്കാന്‍ നയം ശ്രമിക്കുന്നു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ധാരാളം യുവാക്കളെ നൈപുണ്യമുള്ളവരാക്കാന്‍  പിഎംകെവിവൈ 4.0 പദ്ധതിക്ക്  തുടക്കമിട്ടു. ജോലിസ്ഥലത്തെ പരിശീലനം, വര്‍ധിച്ച വ്യവസായ പങ്കാളിത്തം, പുതിയ കാലത്തെ കോഴ്‌സുകള്‍ പരിചയപ്പെടുത്തല്‍ എന്നീ സ്തംഭങ്ങളില്‍ ഊന്നിയാണ് ഈ പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്. എഐ, ബ്ലോക്ക്‌ചെയിന്‍, മൊബൈല്‍ റിപ്പയറിംഗ്, വാഹന അറ്റകുറ്റപ്പണി, മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ നാം കോഴ്‌സുകളും നൈപുണ്യവികസന പരിപാടികളും നടപ്പാക്കുന്നു, യുവാക്കളുടെ വൈവിധ്യമാര്‍ന്ന താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നു.

8. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ കഴിവുകള്‍: സമഗ്രവും സുസ്ഥിരവുമായ വികസനവും പരിസ്ഥിതി അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി എന്‍.ഇ.പി. നൈപുണ്യ വികസനം വിഭാവനം ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണം, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. തൊഴിലധിഷ്ഠിത നൈപുണ്യത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന്, സിഐടിഎസ്/സിടിഎസ്സിന് കീഴിലുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ട്യൂഷനും പരീക്ഷകളും ഫീസ് ഇളവുകള്‍ 2023-24 മുതലുള്ള സെഷനില്‍ അംഗീകരിച്ചു.
•    എന്‍ഐഇഎസ്ബിയുഡി മുഖേന ജയില്‍ തടവുകാരെ നൈപുണ്യ വികസനം
    ജാര്‍ഖണ്ഡിലെ സ്ത്രീകള്‍ക്കായി എന്‍എസ്ഡിസി മുഖേന ഡിജിറ്റല്‍ സാക്ഷരതയില്‍ നൈപുണ്യവും വൈദഗ്ധ്യവും - ഗ്രാമീണ ഉദ്യമി യോജന
•    ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെയും പിഎംകെവിവൈയുടെയും കീഴിലുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ നൈപുണ്യ വികസനം
    •    സങ്കല്‍പ് സംരംഭങ്ങള്‍ക്കും പിഎംകെവിവൈയ്ക്കും കീഴിലുള്ള ഗോള്‍ഡന്‍ ഗ്രാസ് കരകൗശല വിദഗ്ധര്‍, ഫിലിഗ്രി ആര്‍ട്ട്, മുള കരകൗശല വിദഗ്ധര്‍ തുടങ്ങിയ വിഭാഗങ്ങളുടെ നൈപുണ്യം.
    •    രാജ്യാന്തര മാറ്റം: എഫ്എല്‍ഡിജി വഴി ആഗോള മാനവശേഷി ആവശ്യകത നിറവേറ്റുന്നതിനുള്ള ഉപജീവന പരിപാടി

9. സംരംഭകത്വ വിദ്യാഭ്യാസം: തൊഴിലന്വേഷകരേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നമുക്കുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സ്‌കില്‍ ഇന്ത്യ മിഷന്റെ കീഴിലുള്ള എംഎസ്ഡിഇ സംരംഭകത്വ വികസന അജണ്ടയെ പ്രോല്‍സാഹിപ്പിക്കുന്നു.
    •    21 എന്‍എസ്ടിഐകള്‍ സംരംഭകത്വ കോഴ്‌സുകള്‍ക്കായി എന്‍ഐഇഎസ്ബിയുഡി കേന്ദ്രങ്ങളായും 33 എന്‍എസ്ടിഐകള്‍ (2 എക്സ്റ്റന്‍ഷന്‍ സെന്ററുകള്‍) എന്‍ഐഒഎസ്, ഇഗ്‌നോ എന്നീ സര്‍ട്ടിഫിക്കേഷനുകള്‍ക്കായുള്ള ഉന്നതവിദ്യാഭ്യാസത്തിനും ഡിഗ്രി സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ക്കുമുള്ള കേന്ദ്രങ്ങളായും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
    •    എന്‍ഐഇഎസ്ബിയുഡിയുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംരംഭകത്വ ഉത്തേജനത്തെക്കുറിച്ചുള്ള വേനല്‍ക്കാല ക്യാമ്പുകള്‍
    •    എന്‍ഐഇഎസ്ബിയുഡിയുടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വം, നേതൃത്വം, സന്തോഷം എന്നിവയെക്കുറിച്ചുള്ള ലൈഫ് എന്റിച്ച്‌മെന്റ് പ്രോഗ്രാം
    •    എന്‍ഐഇഎസ്ബിയുഡിന്റെ ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ സംരംഭകത്വത്തെക്കുറിച്ചുള്ള പാഠപുസ്തകം: നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗുമായി (എന്‍സിഇആര്‍ടി) ചേര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്‍പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംരംഭകത്വത്തെക്കുറിച്ചുള്ള പാഠപുസ്തകം വികസിപ്പിച്ചെടുത്തു.

10. തുടര്‍ച്ചയായ അധ്യാപക പരിശീലനവും പ്രൊഫഷണല്‍ ഡെവലപ്‌മെന്റും: അധ്യാപകര്‍ക്ക് അവരുടെ കഴിവുകള്‍ നവീകരിക്കുന്നതിനും തൊഴില്‍ വിപണിയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി അവരുടെ അധ്യാപന രീതികള്‍ ക്രമീകരിക്കുന്നതിനുമുള്ള പരിശീലന പരിപാടികള്‍എംഎസ്ഡിഇ വാഗ്ദാനം ചെയ്യുന്നു.
    •    2022-23 സെഷന്‍ മുതല്‍ പ്രവേശനത്തിനായി 59 പുതിയ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് ഓഫ് ട്രെയിനിങ്ങുകള്‍ (ഐടിഒടികള്‍) അഫിലിയേറ്റ് ചെയ്യപ്പെട്ടു, ഇത് സിഐടിഎസ്സിനു കീഴില്‍ സീറ്റുകളുടെ എണ്ണം 2320 ആയി വര്‍ദ്ധിപ്പിച്ചു.
    •    സ്ട്രൈവ് ഓണ്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ആന്‍ഡ് ഡ്രോണ്‍ ടെക്നോളജിക്ക് കീഴില്‍ പരിശീലകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നിമി (NIMI) യും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
    •    ഐടിഐ പരിശീലകര്‍, ഐടിഐ ജീവനക്കാരുടെ സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍, സംസ്ഥാന ഡയറക്ടറേറ്റുകള്‍, ലോകബാങ്ക് എന്നിവയുള്‍പ്പെടെയുള്ള പങ്കാളികളുമായി കൂടിയാലോചിച്ച് ഐടിഐ പരിശീലകര്‍ക്കുള്ള മാതൃകാ കരിയര്‍ പ്രോഗ്രഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
    •    {പിന്‍സിപ്പല്‍മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 25000-ലധികം ഉദ്യോഗസ്ഥര്‍ക്ക് 36 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഉടനീളം എന്‍എസ്‌ക്യുഎഫ് പാലിക്കുന്നതില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്.

11. അഗ്നിപഥ് പദ്ധതി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഉത്തരവിന് കീഴിലുള്ള ദേശീയ വായ്പാ ചട്ടക്കൂട് / ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടി(എന്‍എസ്‌ക്യുഎഫ്)ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്, യൂണിയന്‍ 2020-ല്‍ ഒരു സായുധ പദ്ധതിക്കു രൂപം നല്‍കി. ഇന്ത്യന്‍ സൈന്യത്തില്‍ നിര്‍ണായകവും അത്യന്താപേക്ഷിതവുമായ പരിഷ്‌കാരം വരുത്തി. ഈ പദ്ധതി യൂണിഫോം ധരിച്ച സേവനങ്ങളില്‍ സേവനമനുഷ്ഠിക്കാന്‍ അഭിലാഷമുള്ള യുവാക്കള്‍ക്ക് പ്രശംസനീയമായ അവസരം നല്‍കുന്നു, അതേസമയം സമകാലിക സാങ്കേതിക മുന്നേറ്റങ്ങളെക്കുറിച്ച് ശക്തമായി മനസ്സിലാക്കുന്ന ഉയര്‍ന്ന കഴിവുള്ള യുവാക്കളെ ആകര്‍ഷിക്കുകയും ചെയ്യുന്നു. തല്‍ഫലമായി, നൈപുണ്യവും അച്ചടക്കവുമുള്ളതും പ്രചോദിതവുമായ മനുഷ്യശക്തിയെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, അവസാനിപ്പിക്കാനുള്ള അവസരങ്ങള്‍ ഒന്നിലധികം തവണ ലഭിക്കുംവിധമാണു പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ഒന്നാം വര്‍ഷ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും ഒന്നും രണ്ടും വര്‍ഷ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയാല്‍ ബിരുദ ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ സമയപരിധിക്കുള്ളില്‍ ആവശ്യമായ എല്ലാ കോഴ്‌സുകളും പൂര്‍ത്തിയാക്കിയാല്‍ ബിരുദവും നേടാന്‍ സാധിക്കുന്നു.

C. ഉന്നത വിദ്യാഭ്യാസം

I, പഠിതാക്കളില്‍ കേന്ദ്രീകൃത വിദ്യാഭ്യാസത്തിനായുള്ള സംരംഭങ്ങള്‍

1)    10.04.2023ന് പുറത്തിറക്കിയ സ്‌കൂള്‍, നൈപുണ്യ, ഉന്നത വിദ്യാഭ്യാസ നിയന്ത്രണം നടത്തുന്ന സ്ഥാപനങ്ങള്‍ സംയുക്തമായി വികസിപ്പിച്ച ദേശീയ ക്രെഡിറ്റ് ചട്ടക്കൂട് (എന്‍സിആര്‍എഫ്) അക്കാദമിക പഠനങ്ങള്‍, നൈപുണ്യ പഠനങ്ങള്‍, പ്രസക്തമായ അനുഭവം എന്നിവയില്‍ നിന്നുള്ള ക്രെഡിറ്റ് സമാഹരണത്തിനുള്ള ചട്ടക്കൂട് നല്‍കുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി, എക്‌സിറ്റ്, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് എന്നിവയ്‌ക്കൊപ്പം, ഇത് വിവിധ വിഷയങ്ങള്‍ക്കിടയില്‍ തടസ്സങ്ങളില്ലാതെ മാറാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുകയും വിദ്യാഭ്യാസത്തെ യഥാര്‍ത്ഥത്തില്‍ മള്‍ട്ടി ഡിസിപ്ലിനറി ആക്കുകയും ചെയ്യും.

2)         11.05.2023\് പുറത്തിറക്കിയ ദേശീയ ഉന്നത വിദ്യാഭ്യാസ യോഗ്യതാ ചട്ടക്കൂട് (എന്‍എച്ച്ഇക്യുഎഫ്) ലെവല്‍ 4.5 മുതല്‍ 8 വരെയുള്ള യോഗ്യതയുടെ വികസനത്തിനും വര്‍ഗ്ഗീകരണത്തിനും അംഗീകാരത്തിനുമുള്ള ഒരു ഉപകരണമാണ് (ഒന്നാം വര്‍ഷ യുജി മുതല്‍ ഡോക്ടറല്‍ പ്രോഗ്രാം വരെ). ഇത് വിവിധ തലങ്ങളിലുള്ള പഠന ഫലങ്ങള്‍ നിര്‍വചിക്കുന്നു. ഇത് ദേശീയ, അന്തര്‍ദേശീയ തുല്യതയും താരതമ്യവും, ഇന്റര്‍/ഇന്‍ട്രാ സ്ട്രീമുകള്‍ / ഇന്‍സ്റ്റിറ്റിയൂഷണല്‍ മൊബിലിറ്റി, ഒന്നിലധികം പഠന പാതകള്‍, ആജീവനാന്ത പഠനം, എച്ച്ഇ സിസ്റ്റത്തില്‍ പൊതുജനങ്ങളുടെ വിശ്വാസം എന്നിവ ഉറപ്പാക്കുന്നു.

3)         ബിരുദ പ്രോഗ്രാമുകള്‍ക്കുള്ള പാഠ്യപദ്ധതിയും ക്രെഡിറ്റ് ചട്ടക്കൂടും - ഇത് ഒരു വഴങ്ങുന്ന ചോയ്സ് അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് സിസ്റ്റം, ബഹുഭാഷാ സമീപനം, മള്‍ട്ടിപ്പിള്‍ എന്‍ട്രി, എക്സിറ്റ് ഓപ്ഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഒരു പഠനശാഖയില്‍ നിന്ന് മറ്റൊന്നിലേക്കും ഒരു സ്ഥാപനത്തില്‍നിന്നു മറ്റൊന്നിലേക്കും മാറാനും ഇതര പഠനരീതികളിലേക്ക് (ഓഫ്‌ലൈന്‍, ഒഡിഎല്‍, ഓണ്‍ലൈന്‍ പഠനം, ഹൈബ്രിഡ് പഠനരീതികള്‍) മാറാനും യുജി (സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി) ഉപയോഗിച്ച് ഒന്നിലധികം എന്‍ട്രി, എക്‌സിറ്റ് ഓപ്ഷനുകള്‍ എന്നിവയിലേക്ക് മാറാനും എല്ലാ വിഷയങ്ങളിലും താല്‍പ്പര്യമുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും ഇത് സൗകര്യമൊരുക്കും. യുജിസിക്ക് റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം 105 സര്‍വകലാശാലകള്‍ ഇത് അംഗീകരിച്ചു.

4)         അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിലെ നിയന്ത്രണം - ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അക്കാദമിക് ക്രെഡിറ്റ് ഡാറ്റാ ബേസിന്റെ ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ഹൗസാണ് എബിസി. രജിസ്റ്റര്‍ ചെയ്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ നേടിയ ക്രെഡിറ്റുകളുടെ ആധികാരിക രേഖകള്‍ ഇത് നല്‍കും. അക്കാദമിക് ബാങ്ക് അക്കൗണ്ടുകളുടെ ഓപ്പണിംഗ്, ക്ലോഷര്‍, വാലിഡേഷന്‍, ക്രെഡിറ്റ് വെരിഫിക്കേഷന്‍, ശേഖരണം, കൈമാറ്റം അല്ലെങ്കില്‍ വീണ്ടെടുക്കല്‍ എന്നിവ എബിസി ഉറപ്പാക്കും. നിലവില്‍ 1413 സര്‍വ്വകലാശാലകള്‍/ഐഎന്‍ഐകള്‍/എച്ച്ഇഐകള്‍ എന്നിവ 1.10 കോടി എബിസി ഐഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

5)         ഒരേസമയം രണ്ട് അക്കാദമിക് പ്രോഗ്രാമുകള്‍ പിന്തുടരുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസ രീതികള്‍ ഉള്‍പ്പെടുന്ന ഒന്നിലധികം പഠന പാതകള്‍ ഇത് സുഗമമാക്കും.

6)         പിഎച്ച്.ഡി നല്‍കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും. ബിരുദ നിയന്ത്രണങ്ങള്‍- ഈ നിയന്ത്രണങ്ങള്‍ നന്നായി പരിശീലനം ലഭിച്ച ഗവേഷകരും അന്വേഷണാത്മക പര്യവേക്ഷകരുമായി മാറാന്‍ ഗവേഷക പണ്ഡിതരെ പ്രോത്സാഹിപ്പിക്കുന്നതിനാണ്. വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും  ദിവ്യാംഗര്‍ക്കും അവരുടെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ അധിക സമയം (അധികം 2 വര്‍ഷം) നല്‍കും. 7.5 സിജിപിഎയ്ക്ക് മുകളില്‍ സ്‌കോര്‍ നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷത്തെ ബാച്ചിലേഴ്സ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം പിഎച്ച്ഡിക്ക് അപേക്ഷിക്കാം. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് എച്ച്.ഇ.ഐകള്‍ക്ക് തീരുമാനിക്കാം. എം.ഫില്‍ പ്രോഗ്രാം നിര്‍ത്തലാക്കാനും ഇത് വ്യവസ്ഥ ചെയ്യുന്നു.

7)         വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ക്കു പ്രോത്സാഹനം നല്‍കല്‍:
        എഐസിടിഇ 12 സംസ്ഥാനങ്ങളിലായി 7 പ്രാദേശിക ഭാഷകളിലായി 49 എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ അനുവദിച്ചു; എംബിബിഎസ് കോഴ്‌സ് ഹിന്ദിയില്‍ ആരംഭിച്ചു; 13 ഭാഷകളില്‍ നടത്തിയ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റില്‍ 242 യൂണിവേഴ്സിറ്റികള്‍ പങ്കെടുത്തു; ഏകദേശം 30 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി 13 ഭാഷകളില്‍ ജെഇഇ (മെയിന്‍സ്), നീറ്റ് (യുജി) എന്നിവ നടത്തി; എഐസിടിഇ വികസിപ്പിച്ച എഐ അടിസ്ഥാനമാക്കിയുള്ള ആപ്പ് അനുവാദിനി വഴി പാഠപുസ്തകങ്ങള്‍ ഒന്നിലധികം ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നു.

2. ഡിജിറ്റല്‍ ലേണിംഗ് ആന്‍ഡ് ലിവറേജിംഗ് ടെക്നോളജി
1)         ഓപ്പണ്‍, വിദൂരപഠന പ്രോഗ്രാമുകളും ഓണ്‍ലൈന്‍ പ്രോഗ്രാമുകളും റെഗുലേഷന്‍, 2020 : ഒഡിഎല്‍ പ്രോഗ്രാമുകള്‍ നടത്താന്‍ സ്ഥാപനങ്ങളെ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഈ നിയന്ത്രണങ്ങള്‍ നിശ്ചയിക്കുന്നു. 95 എച്ചിഇഐകള്‍ (71 അംഗീകൃതവും 24 കാറ്റഗറി- ഒന്ന് എച്ച്ഇഐകളും) 1149 ഒഡിഎല്‍ പ്രോഗ്രാമുകള്‍ ഓഫര്‍ ചെയ്യാന്‍ അര്‍ഹതയുണ്ട്. 66 എച്ച്ഇഐകള്‍ക്ക് 371 ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ ഓഫര്‍ ചെയ്യാന്‍ അംഗീകൃത / അര്‍ഹതയുണ്ട്.

2.         യുജിസി (സ്വയം വഴിയുള്ള ഓണ്‍ലൈന്‍ ലേണിംഗ് കോഴ്‌സുകള്‍ക്കായുള്ള ക്രെഡിറ്റ് ചട്ടക്കൂട്) നിയന്ത്രണം: ഈ നിയന്ത്രണ പ്രകാരം, ക്രെഡിറ്റ് കൈമാറ്റത്തിനായുള്ള സ്വയം പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള എംഒഒസികളുടെ കോഴ്‌സുകളുടെ ശതമാനം 20%ല്‍ നിന്ന് 40% ആയി ഉയര്‍ത്തിയിരിക്കുന്നു. ഇത് ആജീവനാന്ത പഠനത്തിനുള്ള വഴക്കവും അവസരവും നല്‍കുന്നു. സ്ഥാപനങ്ങളുടെ എച്ച്ഇഐകളെ അവരുടെ കോഴ്സുകളില്‍ മള്‍ട്ടി-ഡിസിപ്ലിനറി കോഴ്സുകള്‍ വാഗ്ദാനം ചെയ്യാനും ഇത് പ്രാപ്തമാക്കുന്നു. 288 സര്‍വകലാശാലകള്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറിനായി സ്വയം കോഴ്‌സുകള്‍ സ്വീകരിച്ചു. 2022 ജനുവരി, 2022 ജൂലൈ, 2023 ജനുവരി സെമസ്റ്ററുകളിലായി 86 ലക്ഷം പഠിതാക്കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും 5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സ്വയം പരീക്ഷ എഴുതുകയും സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്നു.

3.         ടെക്നോളജി എനേബിള്‍ഡ് എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ് (ഇആര്‍പി) അധിഷ്ഠിത സൊല്യൂഷന്‍സ് എച്ച്ഇഐകളുടെ ഭരണത്തിനായുള്ള പ്രവേശനം മുതല്‍ ബിരുദം വരെ - സ്മാര്‍ട്ടര്‍ ഓട്ടോമേഷന്‍ എഞ്ചിന്‍ ഫോര്‍ യൂണിവേഴ്‌സിറ്റികള്‍ (സമര്‍ത്ത്) എന്നത് വിദ്യാഭ്യാസ മന്ത്രാലയം സ്പോണ്‍സര്‍ ചെയ്യുന്ന ഒരു ഐസിടി സംരംഭമാണ്. ഇത് എച്ച്ഇഐകളുടെ ഭരണവും പ്രവേശനം മുതല്‍ ബിരുദം അനുവദിക്കുന്നത് വരെ വിദ്യാര്‍ത്ഥികളുടെ മാനേജ്മെന്റും സുഗമമാക്കും. നിലവില്‍ 1249 യൂണിവേഴ്‌സിറ്റികളും എച്ച്ഇഐകളും 27 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്‍പ്പെട്ടിരിക്കുന്നു. 7 സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുകളും പ്രവര്‍ത്തനക്ഷമമാണ്.

3. വ്യവസായ-വിദ്യാഭ്യാസ കേന്ദ്ര സഹകരണം

1)         അപ്രന്റിസ്ഷിപ്പ് / ഇന്റേണ്‍ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - ഇത് ഡിഗ്രി പ്രോഗ്രാമിലെ ഫലത്തെ അടിസ്ഥാനമാക്കിയുള്ള പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ലക്ഷ്യമിടുന്നു കൂടാതെ തൊഴില്‍ സാധ്യതയുള്ള തൊഴില്‍ ചെയ്യുന്നതില്‍ പ്രൊഫഷണല്‍ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. ഡിഗ്രി പ്രോഗ്രാമിനുള്ള മൊത്തം ക്രെഡിറ്റുകളുടെ 20% എങ്കിലും അപ്രന്റിസ്ഷിപ്പ്/ഇന്റേണ്‍ഷിപ്പിന് നല്‍കണമെന്ന് നിയന്ത്രണം നല്‍കുന്നു. അപ്രന്റീസ്ഷിപ്പ്/ഇന്റണ്‍ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാമില്‍, സിബിസിഎസിനുള്ളിലെ ഒരു സാധാരണ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായ കോര്‍ കോഴ്‌സായി കുറഞ്ഞത് 24 ക്രെഡിറ്റുകളെങ്കിലും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് എച്ച്ഇഐകള്‍ ഉറപ്പാക്കേണ്ടതുണ്ട്. 94 സ്ഥാപനങ്ങള്‍ അപ്രന്റിസ്ഷിപ്പ്/ഇന്റേണ്‍ഷിപ്പ് ഉള്‍ച്ചേര്‍ത്ത ഡിഗ്രി പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു.

2)         സര്‍വ്വകലാശാലകളിലും കോളേജുകളിലും പ്രഫസര്‍ ഓഫ് പ്രാക്ടീസ് നിയമനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - 'പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്' എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ വിഭാഗത്തിലൂടെ അക്കാദമിക് സ്ഥാപനങ്ങളിലേക്ക് വ്യവസായ മികവും മറ്റ് പ്രൊഫഷണല്‍ വൈദഗ്ധ്യവും കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നു. വ്യവസായവും സാമൂഹിക ആവശ്യങ്ങളും നിറവേറ്റുന്നതിനായി കോഴ്‌സുകളും പാഠ്യപദ്ധതിയും വികസിപ്പിക്കുന്നതിന് ഇത് പ്രാപ്തമാക്കുകയും സംയുക്ത ഗവേഷണ പദ്ധതികളില്‍ വ്യവസായ വിദഗ്ധരുമായി പ്രവര്‍ത്തിക്കാന്‍ എച്ച്ഇഐകളെ പ്രാപ്തരാക്കുകയും ചെയ്യും. 6711 രജിസ്റ്റര്‍ ചെയ്ത വിദഗ്ധരും 152 രജിസ്റ്റര്‍ ചെയ്ത എച്ച്ഇഐകളും അടങ്ങുന്ന ഒരു സമര്‍പ്പിത പോര്‍ട്ടല്‍ യുജിസി ആരംഭിച്ചിട്ടുണ്ട്.

3)         സര്‍വ്വകലാശാലകളിലും കോളേജുകളിലും ആര്‍.ഡി.സി. സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 04.03.2022ന് പുറപ്പെടുവിച്ചു- എച്ച്ഇഐകളില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെല്‍ (ആര്‍ഡിസി) സ്ഥാപിക്കുന്നത് ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തമാക്കും. കൂടാതെ മള്‍ട്ടി ഡിസിപ്ലിനറി/ {ടാന്‍സിപ്ലിനറി ഗവേഷണ സംസ്‌കാരവും വിവര്‍ത്തന സംസ്‌കാരവും ഉത്തേജിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 2500 എച്ച്ഇഐകളും 300 സര്‍വ്വകലാശാലകളും അവരുടെ കാമ്പസുകളില്‍ ആര്‍ ആന്‍ഡ് ഡി സെല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

4)         ഏകീകൃത ഇന്റേണ്‍ഷിപ്പ് പോര്‍ട്ടല്‍ ആരംഭിച്ചു - എല്ലാ എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളോടും 5 വ്യവസായങ്ങളുമായി ധാരണാപത്രം ഒപ്പിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 71883-ലധികം വ്യവസായങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കൂടാതെ 28.93 ലക്ഷം ഇന്റേണ്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

5)         ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐഒടി), ബ്ലോക്ക് ചെയിന്‍; റോബോട്ടിക്സ്; ക്വാണ്ടം കമ്പ്യൂട്ടിംഗ്; ഡാറ്റ സയന്‍സസ്; സൈബര്‍ സുരക്ഷ; 3ഡി പ്രിന്റിംഗ് ആന്‍ഡ് ഡിസൈന്‍; ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍)/വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) തുടങ്ങിയ ഉയര്‍ന്നുവരുന്ന മേഖലകളിലെ കോഴ്‌സുകള്‍ക്കായി പാഠ്യപദ്ധതി തയ്യാറാക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി തുടര്‍ച്ചയായി വ്യവസായ-വിദ്യാഭ്യാസ സ്ഥാപന ഇടപെടലുകള്‍ നടത്തുന്നു.

6)         എഐസിടിഇ രണ്ട് പുതിയ കോഴ്‌സുകള്‍ ആരംഭിച്ചു - ഡിപ്ലോമ ഇന്‍ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് (ഐസി) മാനുഫാക്ചറിംഗ്, വിഎല്‍എസ്ഐ ഡിസൈനിലും സാങ്കേതികവിദ്യയിലും ബിടെക് അല്ലെങ്കില്‍ ബിഇ (ഇലക്ട്രോണിക്‌സ്). സെമികണ്ടക്ടറുമായി ബന്ധപ്പെട്ട ഈ രണ്ട് കോഴ്‌സുകളും ചിപ്പ് നിര്‍മ്മാണത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനാണ്.

7)         കൂടാതെ ഇന്ത്യയിലെ ഇലക്ട്രോണിക്സ്, എംബഡഡ് മാനുഫാക്ചറിംഗ് മേഖലയില്‍ വൈദഗ്ധ്യമുള്ള ബിരുദധാരികളുടെ ഗണ്യമായതും വര്‍ദ്ധിച്ചുവരുന്നതുമായ ആവശ്യം നിറവേറ്റുക എന്ന പ്രധാന ലക്ഷ്യത്തോടെ ഐഐടി മദ്രാസിലെ (https://study.iitm.ac.in/es/)\ാല് വര്‍ഷത്തെ ഓണ്‍ലൈന്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്) ഇന്‍ ഇലക്ട്രോണിക് സിസ്റ്റം കോഴ്സ് ഇന്ത്യയെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനും രൂപകല്‍പ്പനയ്ക്കുമുള്ള ആഗോള ഹബ് ആക്കുന്നതിനു ലക്ഷ്യമിടുന്നു. ഇന്ത്യ സെമി കണ്ടക്ടര്‍ മിഷനുമായി സമാനതകളുള്ള കോഴ്സാണിത്. കൂടാതെ, ഫൗണ്ടേഷന്‍, ഡിപ്ലോമ അല്ലെങ്കില്‍ ബിഎസ്സി ഡിഗ്രി തലത്തില്‍ നേരത്തെ പുറത്തുകടക്കാനുള്ള ഓപ്ഷനുകളുള്ള ഡാറ്റ സയന്‍സ് ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്) ബിരുദത്തില്‍ മദ്രാസിലെ ഐഐടി വാഗ്ദാനം ചെയ്യുന്നു. ആദ്യമായി, നിങ്ങളുടെ പ്രായം, സ്ഥാനം, അല്ലെങ്കില്‍ അക്കാദമിക് പശ്ചാത്തലം എന്നിവ പരിഗണിക്കാതെ ഒരു ഐഐടിയില്‍ നിന്ന് ഒരു ബിരുദം / ഡിപ്ലോമ സ്വന്തമാക്കാന്‍ കഴിയും. കോഴ്‌സിന് പരിധിയില്ലാത്ത സീറ്റുണ്ട്. ഈ പ്രോഗ്രാമില്‍ നിന്ന് ബിരുദം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇലക്ട്രോണിക് സിസ്റ്റം ഡിസൈനര്‍, എംബഡഡ് സിസ്റ്റം ഡെവലപ്പര്‍, ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ സ്പെഷ്യലിസ്റ്റ്, സിസ്റ്റം ടെസ്റ്റിംഗ് എഞ്ചിനീയര്‍, ഇലക്ട്രോണിക്‌സ് റിസര്‍ച്ച് എഞ്ചിനീയര്‍ തുടങ്ങിയ തസ്തികകളിലേക്ക് ഓട്ടോമോട്ടീവ്, സെമികണ്ടക്ടര്‍, ഡിഫന്‍സ് തുടങ്ങിയ വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താനാകും. ഐഐടി മദ്രാസില്‍ ബിഎസ് ഇലക്ട്രോണിക് സിസ്റ്റംസ് പഠിക്കാന്‍ ഉയര്‍ന്ന പ്രായപരിധിയില്ല. 12-ാം ക്ലാസ് പാസായവര്‍ക്കും ഗണിതം, ഫിസിക്‌സ് എന്നിവയില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്കും പ്രവേശനം നേടാം.

4. അക്കാദമിക ഗവേഷണവും അന്താരാഷ്ട്രവല്‍ക്കരണവും

1)         02.05.2022\് ട്വിന്നിംഗ്, ജോയിന്റ് ഡിഗ്രി, ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യന്‍, വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള അക്കാദമിക് സഹകരണം

2)         ഇത് ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക്, ഗവേഷണ മികവിലേക്ക് നയിക്കുന്ന വിധത്തില്‍ വിദേശ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മെച്ചപ്പെട്ട് അക്കാദമിക് സഹകരണം പ്രോത്സാഹിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള ജീവിത സാഹചര്യങ്ങള്‍, വീട്ടിലിരുന്ന് അന്തര്‍ദേശീയവല്‍ക്കരണം, അന്തര്‍ദ്ദേശീയമായി പ്രസക്തമായ ഒരു പാഠ്യപദ്ധതിയുള്ള ബഹുവിഷയ വിദ്യാഭ്യാസം, തൊഴിലവസരം വര്‍ദ്ധിപ്പിക്കല്‍ എന്നിവ ലക്ഷ്യമിടുന്നു. അന്താരാഷ്ട്രവല്‍ക്കരണം റാങ്കിംഗിലെ ഒരു പ്രധാന അളവുകോലായതിനാല്‍ ഇത് വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയും ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ നില മെച്ചപ്പെടുത്തുകയും ചെയ്യും.

3്)         യുജിസി (സര്‍വകലാശാലകളായി കണക്കാക്കുന്ന സ്ഥാപനങ്ങള്‍) റെഗുലേഷന്‍സ്, 2023 07.06.2023-ന് പുറപ്പെടുവിച്ചു. ഈ നിയന്ത്രണം 'ലളിതമെങ്കിലും കരുത്തേറിയ' നിയന്ത്രണ ചട്ടക്കൂടിന്റെ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയില്‍ സര്‍വ്വകലാശാലകള്‍ സൃഷ്ടിക്കുന്നതിനായി കൂടുതല്‍ ഗുണമേന്മ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഡിക്ലറേഷന്‍, ഓഫ്-കാമ്പസ് സെന്ററുകള്‍ സ്ഥാപിക്കല്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, കല്‍പിത സര്‍വ്വകലാശാലകളുടെ ഭരണം എന്നിവ ഈ നിയമം വഴി നിയന്ത്രിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, സംവരണ സീറ്റുകള്‍ എന്നിവ നല്‍കാന്‍ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.

4)         അക്രഡിറ്റേഷന്‍ - 70% ക്വാണ്ടിറ്റേറ്റീവായും 30% ഗുണപരമായ വിലയിരുത്തലോടുംകൂടിയുള്ള പുതുക്കിയ അക്രഡിറ്റേഷന്‍ ഫ്രെയിംവര്‍ക്ക് (ആര്‍എഎഫ്). 436 സര്‍വ്വകലാശാലകളും 9306 എച്ച്ഇഐകളും അംഗീകൃതമാണ്.

5)         സ്ഥാപനത്തിന്റെ നൂതനാശയ കൗണ്‍സിലുകള്‍ - എന്‍ഇപി, 2020-ന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി, നവീകരണത്തിന്റെയും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെയും സംസ്‌കാരം വ്യവസ്ഥാപിതമായി വളര്‍ത്തുന്നതിന് ഇന്‍സ്റ്റിറ്റിയൂഷന്റെ ഇന്നൊവേഷന്‍ കൗണ്‍സിലുകള്‍ (ഐഐസി) സ്ഥാപിക്കുന്നതാണ് ശുപാര്‍ശകളിലൊന്ന്. നിലവില്‍ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും 7229 ഐഐസികള്‍ സ്ഥാപിച്ചിട്ടുണ്ട്.

6)         ഐഡിയ (ഐഡിയ ഡെവലപ്‌മെന്റ്, ഇവാലുവേഷന്‍ ആന്‍ഡ് ആപ്ലിക്കേഷന്‍) ലാബുകള്‍ - എഐസിടിഇ-ഐഡിയ (ഐഡിയ ഡെവലപ്‌മെന്റ്, ഇവാലുവേഷന്‍ ആന്‍ഡ് ആപ്ലിക്കേഷന്‍) സാങ്കേതിക സ്ഥാപനങ്ങളില്‍ ബഹുഭാഷാ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്ന ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

7).     ആദ്യ 400-ല്‍ ഉള്ള എല്ലാ എഇഐകളുടെയും റാങ്കിംഗ് ക്യുഎസ് 2023ല്‍ മെച്ചപ്പെട്ടു
•    ക്യുഎസ് റാങ്കിംഗില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി/എച്ച്ഇഐയുടെ എണ്ണം 13 (2015) ല്‍ നിന്ന് 45 (2024) ആയി ഉയര്‍ന്നു.
•    2015ലെ ക്യുഎസ് റാങ്കിംഗിലെ 7ല്‍ നിന്ന് 2024ല്‍ മികച്ച 500ല്‍ ഉള്ള ഇന്ത്യന്‍ എച്ച്ഇഐകള്‍ 11 ആയി ഉയര്‍ന്നു.
•    2023-ലെ വിഷയങ്ങള്‍ അനുസരിച്ച് ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ഇന്ത്യ അതിന്റെ സ്ഥാനം മെച്ചപ്പെടുത്തി. ബന്ധപ്പെട്ട വിഷയങ്ങളില്‍ 44 കോഴ്‌സുകള്‍ വഴി ആഗോള തലത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ള  100-ല്‍ റാങ്ക് ചെയ്തു.
•    ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ വരുന്ന ആകെയുള്ള 355 പ്രോഗ്രാമുകളില്‍ / കോഴ്സുകളില്‍ 44% വിഷയങ്ങള്‍ 11 പ്രഖ്യാപിത പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളി(ഐഒഇകള്‍)ല്‍ ആണ്.
• ക്യുഎസ്. 2023-24 സബ്ജക്ട് റാങ്കിങ്ങില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ 18.7% ഉയര്‍ച്ച രേഖപ്പെടുത്തി. 66 റാങ്കുള്ള സര്‍വ്വകലാശാലകളുമായി ഏറ്റവും കൂടുതല്‍ പ്രതിനിധാനം ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.
•    {പസിദ്ധീകരണങ്ങളിലും ഉദ്ധരണികളുടെ എണ്ണത്തിലും ഇന്ത്യ പുരോഗതി കാണിച്ചു 
    157539 പ്രസിദ്ധീകരണങ്ങളുമായി 2016-ലെ അഞ്ചാം റാങ്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2,75,367 പ്രസിദ്ധീകരണങ്ങളുമായി ഇന്ത്യ 2022-ല്‍ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ്. (അവലംബം: സ്‌കിമാഗോ ജേര്‍ണലും കണ്‍ട്രി റാങ്കും)
    ഉദ്ധരണികളുടെ എണ്ണത്തില്‍, 2016-ലെ 94 രാജ്യങ്ങളില്‍ 11-ാം സ്ഥാനത്തെ അപേക്ഷിച്ച് 113 രാജ്യങ്ങളില്‍ 4-ാം സ്ഥാനത്താണ് ഇന്ത്യ.

11. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍/ ഇന്റര്‍നാഷണല്‍ ഹാക്കത്തോണ്‍/ കവച് 2023 - ഗവണ്‍മെന്റും ഗവണ്‍മെന്റിതര സംഘടനകളും അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് സാങ്കേതികവിദ്യാ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്ന രാജ്യവ്യാപകമായ ഒരു നൂതനാശയ മുന്നേറ്റമാണിത്. 2017-ല്‍ ആരംഭിച്ച ഈ വാര്‍ഷിക സംരംഭം ഇന്നുവരെ 5 പതിപ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എസ്ഐഎച്ച് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഹാക്കത്തോണും ഏറ്റവും വലിയ 'ഓപ്പണ്‍ ഇന്നൊവേഷന്‍' മോഡലുമായി പരിണമിച്ചു, കൂടാതെ ഹാര്‍ഡ്വെയര്‍, സോഫ്‌റ്റ്വെയര്‍ പതിപ്പുകളും ഉള്‍പ്പെടുന്നു. ഇതുവരെ, എസ്ഐഎച്ചില്‍ 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമുള്ള 365 സംഘടനകളും 8127 സ്ഥാപനങ്ങളും ഉണ്ട്. 2145 പ്രശ്ന പ്രസ്താവനകള്‍ക്കായി 6535 ആശയ പരിഹാരങ്ങള്‍ തിരഞ്ഞെടുത്തു. എസ്ഐഎച്ച് പോര്‍ട്ടലില്‍ കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, എന്‍ജിഒകള്‍ എന്നിവ മുഖേന പ്രശ്ന പ്രസ്താവനകള്‍ (പിഎസ്സുകള്‍) സമര്‍പ്പിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി എസ്ഐഎച്ചിന്റെ എല്ലാ പതിപ്പുകളും തന്റെ സാന്നിധ്യത്താല്‍ അലങ്കരിച്ചിട്ടുണ്ട്. ഇന്ത്യ-സിങ്കപ്പൂര്‍, ഇന്ത്യ-ആസിയാന്‍, യുനെസ്‌കോ ഇന്ത്യ-ആഫ്രിക്ക തുടങ്ങി നിരവധി അന്താരാഷ്ട്ര ഹാക്കത്തണുകളും നടന്നിട്ടുണ്ട്, ഇതില്‍ 2022 നവംബറില്‍ നടന്ന 2022 പതിപ്പില്‍ ഏകദേശം 22 രാജ്യങ്ങളില്‍ നിന്നുള്ള 600-ലധികം നൂതനാശയക്കാര്‍ പങ്കെടുത്തിരുന്നു. നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അഭിമുഖീകരിക്കുന്ന 21-ാം നൂറ്റാണ്ടിലെ സുരക്ഷാ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള നൂതന ആശയങ്ങളും സാങ്കേതിക പരിഹാരങ്ങളും തിരിച്ചറിയുന്നതിനുള്ള സവിശേഷമായ ദേശീയ ഹാക്കത്തോണാണ് 'കവച്-2023'.

5 ഇന്ത്യന്‍ വിജ്ഞാന വ്യവസ്ഥ

1)         ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഇന്ത്യന്‍ വിജ്ഞാനം ഉള്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍- വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലുമുള്ള പാഠ്യപദ്ധതികളിലേക്ക് ഐകെഎസ് സംയോജിപ്പിച്ച് ഇന്ത്യന്‍ ഭാഷകള്‍, കല, സംസ്‌കാരം എന്നിവയുടെ പ്രോത്സാഹനത്തിന് ഊന്നല്‍ നല്‍കുന്നു. യുജിയിലോ പിജിയിലോ എന്റോള്‍ ചെയ്തിട്ടുള്ള ഓരോ വിദ്യാര്‍ത്ഥിയെയും നിര്‍ബന്ധിത ക്രെഡിറ്റുകളില്‍ കുറഞ്ഞത് 5% എങ്കിലും ഐകെഎസ്സില്‍ ക്രെഡിറ്റ് കോഴ്സുകള്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് അത് നിര്‍ദ്ദേശിക്കുന്നു. ഐകെഎസ് കോഴ്സുകളുടെ അദ്ധ്യയനഭാഷ ഏതെങ്കിലും ഇന്ത്യന്‍ ഭാഷയായിരിക്കാം.

2)         13.04.2023ന് ഇന്ത്യന്‍ വിജ്ഞാന വ്യവസ്ഥയെക്കുറിച്ചുള്ള ഫാക്കല്‍റ്റികളുടെ പരിശീലന/നവീകരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു - ഇത് ഐകെഎസ്സിനോട് നല്ല മനോഭാവം സൃഷ്ടിക്കുന്നതിനും ഇന്‍ഡക്ഷന്‍ പ്രോഗ്രാമുകളിലൂടെയും റിഫ്രഷര്‍ കോഴ്സുകളിലൂടെയും കൂടുതല്‍ അറിയുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള താല്‍പ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനും ഫാക്കല്‍റ്റികളെ പ്രാപ്തരാക്കുന്നു.

3)         ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കലാകാരന്മാരെയും താമസിച്ചു പഠിപ്പിക്കുന്ന കലാകാരന്മാരെയും എംപാനല്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 08.05.2023-ന് പുറപ്പെടുവിച്ചു. കലാകാരന്മാരും എച്ച്ഇഐകളും തമ്മിലുള്ള സഹകരണം സൃഷ്ടിക്കുന്നതിന് വിദഗ്ധ കലാ ഗുരുക്കളെ ഉള്‍പ്പെടുത്തിയുള്ള ഫലപ്രദമായ കലാ വിദ്യാഭ്യാസ ഘടന വികസിപ്പിക്കുന്നതിന് (കലാഗുരു) പരമ്പരാഗത വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉല്‍പ്പാദനക്ഷമവും പ്രയോജനകരവുമാകണം.

4)         ഇന്ത്യന്‍ പൈതൃകത്തെയും സംസ്‌കാരത്തെയും അടിസ്ഥാനമാക്കിയുള്ള കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 08.05.2023-ന് പുറപ്പെടുവിച്ചു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള വിദേശത്തുള്ള ആളുകളുടെ താല്‍പ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ പൈതൃകത്തെയും സംസ്‌കാരത്തെയും അടിസ്ഥാനമാക്കി, ഒന്നിലധികം പ്രവേശനവും എക്‌സിറ്റും ഉള്ള, ഹ്രസ്വകാല ബഹുതല ക്രെഡിറ്റ് അടിസ്ഥാനമാക്കിയുള്ള മോഡുലാര്‍ പ്രോഗ്രാം. സാര്‍വത്രിക മാനുഷിക മൂല്യങ്ങള്‍, വേദ ഗണിതം, യോഗ, ആയുര്‍വേദം, സംസ്‌കൃതം, ഇന്ത്യന്‍ ഭാഷകള്‍, പുരാവസ്തു കേന്ദ്രങ്ങളും സ്മാരകങ്ങളും, ഇന്ത്യയുടെ പൈതൃകം, ഇന്ത്യന്‍ സാഹിത്യം, ഇന്ത്യന്‍ ശില്‍പം, ഇന്ത്യന്‍ സംഗീതം, നൃത്തരൂപങ്ങള്‍, നാടകം, ദൃശ്യകലകള്‍, പ്രദര്‍ശനപരമായ കലകള്‍, കരകൗശലം, കരകൗശലവിദ്യ തുടങ്ങിയ മേഖലകളിലുള്ള പഠനം എന്നിവ ഉള്‍പ്പെടുന്നു.

NS

***
 



(Release ID: 1942755) Visitor Counter : 456


Read this release in: English