പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ആർ ബി ഐ സംസ്ഥാന തല സാമ്പത്തിക സാക്ഷരതാ ക്വിസ്സ് സംഘടിപ്പിച്ചു

Posted On: 19 JUL 2023 6:04PM by PIB Thiruvananthpuram

ഗവണ്മെന്റ്  സ്കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഭാരതീയ റിസർവ് ബാങ്ക്, സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്, സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരതാ ക്വിസ്സിന്റെ സംസ്ഥാന തല മത്സരത്തിൽ പത്തനംതിട്ട ജില്ലയിലെ  ജി എച്ച് എസ് എസ് & വി എച്ച് എസ് എസ് കലഞ്ഞൂർ-നെ പ്രതിനിധീകരിച്ചു പങ്കെടുത്ത അർജുൻ എസ് കുമാർ, നിരഞ്ജൻ വി. എന്നിവർ ജേതാക്കളായി. ഉപജില്ലാ ,ജില്ലാ തല ക്വിസ്സ് മത്സരങ്ങൾക്കൊടുവിൽ ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ വിജയിച്ച ടീമിന് സൗത്ത് സോൺ മത്സരത്തിൽ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാൻ അവസരം ലഭിക്കും. ഗവണ്മെന്റ് ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ(തിരുവനന്തപുരം ജില്ല), ജി എച്ച് എസ് എസ് പാട്യം, (കണ്ണൂർ ജില്ല) എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനം യഥാക്രമം കരസ്ഥമാക്കി. 

മത്സരത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ  പങ്കെടുത്ത ആർ ബി ഐ റീജിയണൽ ഡയറക്ടർ ശ്രീ തോമസ് മാത്യു, ആർ ബി ഐ ഇന്റഗ്രേറ്റഡ് ബാങ്കിങ് ഓംബുഡ്സ്മാൻ ശ്രീ ആർ കമലക്കണ്ണൻ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അഡിഷണൽ ഡയറക്ടർ ശ്രീ. സന്തോഷ് കുമാർ, എസ് എൽ ബി സി കൺവീനർ ശ്രീ പ്രേംകുമാർ എസ്, ആർ ബി ഐ ജനറൽ മാനേജർ ഡോ സെഡ്രിക് ലോറൻസ്, ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ കെ ബി ശ്രീകുമാർ എന്നിവർ വിജയികൾക്കും പങ്കെടുത്ത ടീമുകൾക്കും സെർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. 

ഉപജില്ലാ തലം മുതൽ ആകർഷകമായ സമ്മാനത്തുകയും, ട്രോഫികളും, സർട്ടിഫിക്കറ്റുകളും ആർ. ബി. ഐ. വിജയികൾക്ക് നൽകി വരുന്നു.  സംസ്ഥാന തല ക്വിസ്സിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്ന ടീമുകൾക്ക് 20,000 രൂപ , 15,000 രൂപ, 10,000 രൂപ എന്ന ക്രമത്തിൽ സമ്മാനത്തുക ലഭിക്കുന്നതാണ്.

NS


(Release ID: 1940773) Visitor Counter : 80


Read this release in: English