പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ സിറിയ സന്ദർശിക്കും

Posted On: 11 JUL 2023 5:30PM by PIB Thiruvananthpuram

വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ ജൂലൈ 12 മുതൽ 13 വരെ സിറിയൻ അറബ് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തും. 2016 ഓഗസ്റ്റിനു ശേഷം ഇന്ത്യയിൽ നിന്ന് സിറിയയിലേക്കുള്ള ആദ്യ മന്ത്രിതല സന്ദർശനവും  ശ്രീ വി മുരളീധരന്റെ ആദ്യ സിറിയ സന്ദർശനവുമാണ് . 

സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ സിറിയൻ നേതൃത്വവുമായി കേന്ദ്രമന്ത്രി വിപുലമായ ചർച്ചകൾ നടത്തും. ഇന്ത്യാ ഗവണ്മെന്റിന്റെ സ്കോളർഷിപ്പ് സ്കീമിന് കീഴിൽ ഇന്ത്യയിൽ പഠിച്ച അല്ലെങ്കിൽ പഠിക്കാൻ പോകുന്ന ഒരു കൂട്ടം സിറിയൻ വിദ്യാർത്ഥികളുമായും അദ്ദേഹം സംവദിക്കും. സിറിയൻ ഓർത്തഡോക്‌സ് സഭാനേതൃത്വത്തെയും സഹമന്ത്രി കാണുമെന്ന് പ്രതീക്ഷിക്കുന്നു.

സിറിയയിലെ സംഘർഷത്തിനിടയിലും ഇന്ത്യ സിറിയയിൽ എംബസി നിലനിർത്തിയിട്ടുണ്ട്. സിറിയയിലെ ധാരാളം വിദ്യാർത്ഥികളും വ്യവസായികളും രോഗികളും ഇന്ത്യ സന്ദർശിക്കുന്നുണ്ട് . മുൻനിര ഐടിഇസി പ്രോഗ്രാമിന് കീഴിലുള്ള സ്കോളർഷിപ്പ് സ്കീമുകളിലൂടെയും പരിശീലന കോഴ്സുകളിലൂടെയും വർഷങ്ങളായി സിറിയൻ യുവജനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്.   ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് കൂടുതൽ ഊർജം പകരാനാണ് കേന്ദ്രസഹമന്ത്രിയുടെ സന്ദർശനം.

 

NS


(Release ID: 1938727)
Read this release in: English