പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ബക്രീദ്: പാസ്‌പോർട്ട് അപ്പോയ്ന്റ്മെന്റുകൾ പുനഃക്രമീകരിച്ചു

പോസ്റ്റഡ് ഓണ്‍: 27 JUN 2023 10:43PM by PIB Thiruvananthpuram

തിരുവനന്തപുരം റീജണൽ പാസ്‌പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള വഴുതക്കാട്, നെയ്യാറ്റിൻകര, കൊല്ലം എന്നിവിടങ്ങളിലെ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും (പിഎസ്‌കെ) ആറ്റിങ്ങലിലും പത്തനംതിട്ടയിലും പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും (പിഒപിഎസ്‌കെ) ജൂൺ 28-ന് (ബുധൻ) പ്രവർത്തിക്കും.  ബക്രീദ് പ്രമാണിച്ച്  ജൂൺ 29-ന് അവധിയായിരിക്കും.

ജൂൺ 29-നുള്ള എല്ലാ പാസ്‌പോർട്ട്, പിസിസി അപ്പോയിന്റ്‌മെന്റുകളും ജൂൺ 28-ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് , 0471 2470225 എന്ന നമ്പറിലോ rpo.trivandrum@mea.gov.in (ഇമെയിൽ) അല്ലെങ്കിൽ 8089685796 (WhatsApp) എന്ന നമ്പറിൽ ബന്ധപ്പെടുക.
..NS..


( റിലീസ് ഐ.ഡി: 1935766) സന്ദര്‍ശക കൗണ്ടര്‍ : 87
ഈ റിലീസ് വായിക്കുക: English