പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ് സെന്ററിൽ പ്രവേശനോത്സവം
Posted On:
09 JUN 2023 12:53PM by PIB Thiruvananthpuram
തിരുവനന്തപുരം 09 ജൂൺ 2023
സി ആർ പി എഫ് തിരുവനന്തപുരം പള്ളിപ്പുറം ഗ്രൂപ്പ് സെന്ററിൽ 2023-2024 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം നടന്നു. ലിറ്റിൽ സോൾജർ മോണ്ടസറി സ്കൂളിൽ നടന്ന പ്രവേശനോത്സവം സി എ ഡബ്ല്യു എ, റീജിയണൽ പ്രസിഡന്റ് ശ്രീമതി. മിനി കാർത്തിക് ഉദ്ഘാടനം ചെയ്തു. ഏകദേശം 200 കുട്ടികളും മാതാപിതാക്കളും സി ആർ പി എഫ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. വ്യത്യസ്ത വേഷങ്ങൾ ധരിച്ച് അറിവിന്റെ ലോകത്തേക്ക് കടന്ന് വന്ന കുട്ടികളെ അധ്യാപകരും സ്കൂൾ അധികൃതരും ചേർന്ന് സ്വീകരിച്ചു.
--NS--
(Release ID: 1930954)