പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് 'യുവ സംഗമം' പര്യടനത്തിന് തുടക്കമായി

പോസ്റ്റഡ് ഓണ്‍: 31 MAY 2023 5:33PM by PIB Thiruvananthpuram

പാലക്കാട്: മെയ് 31, 2023
 
ഏക് ഭാരത് ശ്രേഷ്ഠ ഭാരത് യുവ സംഗമത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ സംഘത്തിന്റെ കേരള പര്യടനത്തിനു തുടക്കമായി. പാലക്കാട് ഐഐടിയില്‍ എത്തിയ 43 അംഗ സംഘം ജൂണ്‍ ഏഴു വരെ കേരളത്തിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ച് സംസ്ഥാനത്തിന്റെ സാംസ്‌കാരം, പാരമ്പര്യം എന്നിവയെ  കുറിച്ചു മനസിലാക്കും.  

ഉത്തര്‍പ്രദേശില്‍ നിന്നുള്ള 43 അംഗ സംഘത്തോടൊപ്പം മോത്തിലാല്‍ നെഹ്രു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള അധ്യാപകരുടേയും ജീവനക്കാരുടേയും അഞ്ചു പ്രതിനിധികളുമുണ്ട്.  

സംഘത്തിന്റെ കേരള പര്യടനം പാലക്കാട് ഐഐടിയില്‍ നടത്തിയ ചടങ്ങില്‍ വെച്ച് ഒളിമ്പ്യന്‍ ശ്രീമതി എം ഡി വല്‍സമ്മ ഉദ്ഘാടനം ചെയ്തു. ഐഐടി ഡയറക്ടര്‍ പ്രൊഫ. എ ശേഷാദ്രി ശേഖര്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ പ്രൊഫ. ജഗദീഷ് ഭയ്‌റി, രജിസ്റ്റാര്‍ ഡോ. ഗണേഷ് നടരാജന്‍, മോത്തിലാല്‍ നെഹ്രു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അധ്യാപകന്‍ ഡോ രാജേഷ് ത്രിപാഠി, ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് കോര്‍ഡിനേറ്റര്‍ ഡോ. സുഭാഷിസ് മിത്ര തുടങ്ങിയവര്‍ സംബന്ധിച്ചു.

 ഇരു സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള സാംസ്‌കാരിക, പാരമ്പര്യ അറിവുകളും ബന്ധങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പര്യടനം സംഘടിപ്പിക്കുന്നത്.
 
 

( റിലീസ് ഐ.ഡി: 1928691) സന്ദര്‍ശക കൗണ്ടര്‍ : 24
ഈ റിലീസ് വായിക്കുക: English