പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
9606 വ്യാജ മൊബൈൽ നമ്പറുകൾ ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് (DoT) വിച്ഛേദിച്ചു; വ്യാജവും വിശ്വാസ്യത ഇല്ലാത്തതുമായ മൊബൈൽ കണക്ഷനുകൾ, ASTR എന്ന സംവിധാനം ഉപയോഗിച്ച് വിച്ഛേദിച്ചു
പോസ്റ്റഡ് ഓണ്‍:
11 MAY 2023 12:39PM by PIB Thiruvananthpuram
വ്യാജ രേഖകൾ ഉപയോഗിച്ചോ, വഞ്ചനാപരമായ രീതിയിലോ കൈവശപ്പെടുത്തിയ, കേരളത്തിൽ പ്രവർത്തിച്ചിരുന്ന 9606 മൊബൈൽ കണക്ഷനുകൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) വിച്ഛേദിച്ചു.
നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന നൂതനവും സുശക്തവുമായ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ASTR എന്ന മുഖം തിരിച്ചറിയൽ സംവിധാനം വഴി, സംസ്ഥാനത്തെ ടെലികോം സിം വരിക്കാരെ പരിശോധിച്ചതിന് ശേഷമാണ് DoT ഈ നടപടി സ്വീകരിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വ്യാജവും വിശ്വാസ്യത ഇല്ലാത്തതുമായ മൊബൈൽ കണക്ഷനുകൾ വിശകലനം ചെയ്യുന്നതിനും തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനുമാണ് ഈ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഈ സംവിധാനം മുഖേന ഉപഭോക്താക്കളുടെ ഫോട്ടോകൾ പരിശോധിക്കുകയും, മറ്റുള്ളവയുമായി താരതമ്യം ചെയ്യുകയും, ചെയ്യുമ്പോൾ ഒരേ ഫോട്ടോ തന്നെ ഒന്നിൽ കൂടുതൽ അപേക്ഷകൾക്കൊപ്പം/വരിക്കാർക്കൊപ്പം ഒത്തുവന്നതോടെയാണ് അനധികൃത കണക്ഷനുകൾ കണ്ടെത്തിയത്.
ബോണഫൈഡ് അല്ലാത്ത മൊബൈൽ കണക്ഷനുകൾ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ എല്ലാ ടെലികോം സേവന ദാതാക്കളുടെയും സംയോജിത വരിക്കാരുടെ ഡാറ്റാ ബേസ് ASTR മുഖേന വിശകലനം ചെയ്തു. അങ്ങനെ കണ്ടെത്തിയ സംശയാസ്പദമായ 11,462 കണക്ഷനുകൾ, ബന്ധപ്പെട്ട ടെലികോം ഓപ്പറേറ്റർമാർ സൂക്ഷ്മ പരിശോധന നടത്തുകയും, 9606 കണക്ഷനുകൾക്ക് വ്യാജ രേഖകൾ ഉപയോഗിച്ചിട്ടുണ്ടെന്നും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിച്ഛേദിക്കുകയും ചെയ്തു. ഒപ്പം, ഇത്തരം വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിൽപ്പന ഏജന്റുമാരായ ‘പോയിന്റ് ഓഫ് സെയിൽസ്’ (പി ഒ എസ്) സിം വിൽപ്പനക്കാരെയും സേവന ദാതാക്കൾ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിനും കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനുമായി സേവന ദാതാക്കൾ പൊലീസിന് പരാതികൾ നൽകിയിട്ടുണ്ട്. കേരളത്തിലെ സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വ്യാജ മൊബൈൽ കണക്ഷനുകൾ ഉപയോഗിക്കുന്നത് തടയാൻ ഈ നടപടികൾ സഹായിക്കും .
( റിലീസ് ഐ.ഡി: 1923306)
സന്ദര്‍ശക കൗണ്ടര്‍ : 97