പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

യു ഐ ഡി എ ഐ കേരളത്തിൽ തിരുവനന്തപുരത്ത് പുതിയ പരാതി പരിഹാര കേന്ദ്രം തുറന്നു

പോസ്റ്റഡ് ഓണ്‍: 31 MAR 2023 7:20PM by PIB Thiruvananthpuram

തിരുവനന്തപുരം 31 മാർച്ച് 2023

ആധാർ ഉടമകൾക്ക് മികച്ച അനുഭവം നൽകാനുള്ള പ്രതിജ്ഞാബദ്ധതയുമായി സമന്വയിപ്പിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) റീജണൽ ഓഫീസ് ബെംഗളൂരു, തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ഓഫീസിൽ പുതിയ ‘പരാതി പരിഹാര കേന്ദ്രം’ തുറന്നു.

ഈ പരാതി പരിഹാര കേന്ദ്രം 2023 മാർച്ച് 29 മുതൽ പ്രവർത്തനമാരംഭിച്ചു, തിരുവനന്തപുരത്ത് പിഎംജി ജംഗ്ഷനിലുള്ള ദൂരസഞ്ചാർ ഭവനിൽ അടുത്തിടെ തുറന്ന കേരള സ്റ്റേറ്റ് യുഐഡിഎഐ ഓഫീസിന്റെ താഴത്തെ നിലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേന്ദ്രീകൃതമായി സ്ഥിതി ചെയ്യുന്നതും എല്ലാവർക്കും ആക്സസ് ചെയ്യാവുന്നതുമായ ഈ പുതിയ കേന്ദ്രം  ആധാറുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് സജ്ജമാണ്.

ആധാർ ഉപയോക്താക്കളുടെ  സേവനാനുഭവം മെച്ചപ്പെടുത്തുന്നതിനായി  ബെംഗളൂരുവിലെ മേഖലാ ഓഫീസും  കേരളത്തിലെ സംസ്ഥാന ഓഫീസും നടത്തുന്ന നടത്തുന്ന പ്രവർത്തനങ്ങളെ  യുഐഡിഎഐ  സി ഇ ഒ ഡോ. സൗരഭ് ഗാർഗ്, പ്രകീർത്തിച്ചു.  ആധാറിന്റെ  ഉപയോഗം എല്ലാ മേഖലകളിലും തുടർച്ചയായി വളരുകയാണെന്ന് ഡോ. ഗാർഗ് ചൂണ്ടിക്കാട്ടി . യുഐഡിഎഐയും അതിന്റെ എല്ലാ ഓഫീസുകളും ആധാർ ഉപയോക്താക്കളുടെ  ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.. 

മൊത്തത്തിൽ, യുഐഡിഎഐ ഇതുവരെ 1.36 ബില്യണിലധികം ആധാറുകൾ നൽകിയിട്ടുണ്ട്. ഓരോ ദിവസവും ശരാശരി 70 ദശലക്ഷം ആധാർ പ്രാമാണീകരണ ഇടപാടുകൾ നടക്കുന്നു, ഇത് ദശലക്ഷക്കണക്കിന് ജീവിതങ്ങളെ എങ്ങനെ സ്പർശിക്കുന്നുവെന്നും  ഇത് സൂചിപ്പിക്കുന്നു.

എല്ലാ പ്രവൃത്തി ദിവസങ്ങളിലും തിരുവനന്തപുരത്തെ പരാതി പരിഹാര കേന്ദ്രം സന്ദർശിക്കാം, അല്ലെങ്കിൽ 0471-2990710 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ ആവലാതികൾ പരിഹരിക്കുന്നതിന് helpdesk-sokl@uidai.net.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

ND

***


( റിലീസ് ഐ.ഡി: 1912663) സന്ദര്‍ശക കൗണ്ടര്‍ : 328
ഈ റിലീസ് വായിക്കുക: English