പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
പേറ്റന്റ് സഹകരണ ഉടമ്പടി സംബന്ധിച്ച അന്താരാഷ്ട്ര സെമിനാർ നടന്നു
Posted On:
03 MAR 2023 3:22PM by PIB Thiruvananthpuram
പേറ്റന്റ് സഹകരണ ഉടമ്പടി സംബന്ധിച്ച അന്താരാഷ്ട്ര സെമിനാർ ഇന്ന് തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ ഇന്സ്ടിട്യൂട്ടിൽ നടന്നു. ലോക ബൗദ്ധികസ്വത്തവകാശ സംഘടന ( WIPO) യുമായി സഹകരിച്ച് ഇന്ത്യൻ പേറ്റന്റ് ഓഫീസാണ് സെമിനാർ സംഘടിപ്പിച്ചത്.
പുതിയകണ്ടുപിടുത്തങ്ങൾക്കുള്ള ബൗദ്ധികസ്വത്തവകാശം ഏറെ പ്രധാനപ്പെട്ടതാണെന്ന് ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച സി ടി സി ആർ ഐ ഡയറക്ടർ . ഡോ. ജി. ബൈജു പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളിൽ പേറ്റന്റ് ഫയൽ ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതായും 2022-ൽ ആഗോളതലത്തിൽ 66% പങ്ക് വഹിച്ചതായും ജനീവ ആസ്ഥാനമായുള്ള WIPO പേറ്റന്റ് ആൻഡ്ടെക്നോളജി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ലിസ ജോർഗൻസൺ തന്റെ വീഡിയോ അഭിസംബോധനയിൽ പറഞ്ഞു.
നിലവിൽ ഇ-ഫയലിംഗ് സംവിധാനം ചെലവ് കുറഞ്ഞതാണ്, കൂടാതെ ആഗോളതലത്തിൽ അവരുടെ അവകാശങ്ങൾ ഫയൽ ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും സഹായം നൽകുന്നതിന് ലോക ബൗദ്ധികസ്വത്തവകാശ സംഘടന പ്രതിജ്ഞാബദ്ധമാണ്. പേറ്റന്റ് ആൻഡ്ടെക്നോളജി വിഭാഗം ഇന്റർനാഷണൽ ഡയറക്ടർ, WIPO, ശ്രീമതി ക്രിസ്റ്റിൻ ബോൺവാലറ്റ്, സമീപവർഷങ്ങളിൽ ഇന്ത്യയിൽ PCTഫയലിംഗിന്റെ സ്ഥിരമായ വളർച്ചയും, കഴിഞ്ഞദശകത്തിലെ 60% വളർച്ചയും ഇത് നേടുന്നതിൽ WIPO-യുടെ പങ്കും എടുത്തു പറഞ്ഞു.
K-RERA ചെയർമാനും മുൻ സിജിപിഡിഇഎം, ഐപിഒ, ചെയർമാനുമായ ശ്രീ. പി.എച്ച് കുര്യൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇന്ത്യയുടെ സാമ്പത്തികവളർച്ചയ്ക്ക് അനുസൃതമായി പേറ്റന്റ് ഫയലിംഗ് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. കഴിഞ്ഞവർഷം ആഗോളതലത്തിൽ 2.78 ലക്ഷം ഫയൽ ചെയ്തതിൽ 2000 മാത്രമാണ് ഇന്ത്യൻവിഹിതം. ഗവേഷണ വികസന സ്ഥാപനങ്ങളിൽ നിന്ന് കൂടുതൽ സാങ്കേതികവിദ്യകൾ വരേണ്ടതുണ്ട്. വാണിജ്യവൽക്കരണത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരുപങ്ക് പേറ്റന്റ് ഫയലിംഗിനായി ഉപയോഗപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു .
ശ്രീ.എൻ. രാമചന്ദർ, ജോയിന്റ് കൺട്രോളർ, ഹെഡ് PCT,IPO, സ്വാഗതവും കേന്ദ്രകിഴങ്ങുവിള ഗവേഷണ സ്ഥാപനം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ .ടി.മകേഷ്കുമാർ നന്ദിയും പറഞ്ഞു.
അന്താരാഷ്‌ട്രപേറ്റന്റ് പരിരക്ഷയ്‌ക്കായുള്ള PCT സംവിധനത്തിന്റെ അവലോകനം, PCT യുടെ ഉപയോഗം, PCTക്ക് അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതിനുള്ള അവബോധം,IPO ഓഫീസ് പ്രവർത്തനങ്ങൾ, ePCTസംവിധാനത്തിന്റെയും മറ്റ് പേറ്റന്റ് ടൂളുകളുടെയും ഉപയോഗം, ഇന്റർനാഷണൽ സെർച്ചിങ്ങിനും പ്രാഥമിക പരിശോധനക്കും ഇന്റർനാഷണൽ പേറ്റന്റ് ഓഫീസിന്റെ പങ്ക് എന്നിവയെക്കുറിച്ച് WIPO, IP ഓഫീസുകളിൽ നിന്നുള്ള വിദഗ്ധർ ഏഴ് സാങ്കേതിക സെഷനുകൾ കൈകാര്യം ചെയ്തു
സെമിനാറിൽ 270-ലധികം പ്രതിനിധികൾ പങ്കെടുത്തു.
--ND--
(Release ID: 1903889)
Visitor Counter : 130