പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ
Posted On:
03 MAR 2023 3:22PM by PIB Thiruvananthpuram
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ .മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും
കൊച്ചി, മാർച്ച് 03, 2023
കോഴിക്കോട് ഗവൺമെന്റ് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ (മാർച്ച് 04 2023) വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ചടങ്ങിൽ വീഡിയോ കോൺഫെറൻസിങിലൂടെ അധ്യക്ഷത വഹിക്കും. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും.
പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന -പി.എം.എസ്.എസ്.വൈ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സക്കായുള്ള ബ്ലോക്കാണ് സജ്ജമാക്കിയിരിക്കുന്നത് .
2.57 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം കോളേജ് കാമ്പസിന്റെ 273 ഏക്കറിനുള്ളിൽ 195.93,കോടി രൂപ ചെലവിൽ ആണ് സ്ഥാപിച്ചത് . ഇതിൽ കേന്ദ്ര വിഹിതം 120 കോടിയും സംസ്ഥാന വിഹിതം 75.93 കോടിയുമാണ് .ഏഴ് നിലകളുള്ള ആശുപത്രിയിൽ 500 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത് . അതിൽ 190 ഐസിയു കിടക്കകളും പത്തൊൻപത് മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകളും C-Arm, MRI, CT സ്കാൻ, CSSD, മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻറ് സൗകര്യങ്ങൾ തുടങ്ങിയ ഉപകരണങ്ങളും ഉൾപ്പെടുന്നു.
ഇവ അഞ്ച് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, എമർജൻസി മെഡിസിൻ, അനസ്തേഷ്യോളജി എന്നിവയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കും .കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തൊറാസിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി ആന്റ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ന്യൂറോ സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജി, അനസ്തേഷ്യോളജി എന്നിവയാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.
കേരളത്തിലെ രണ്ടാമത്തെ മെഡിക്കല്‍ കോളേജായി 1957 ലാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് സ്ഥാപിതമായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഏഴ് അയൽ ജില്ലകളിൽ ത്രിതീയ ആരോഗ്യ പരിരക്ഷ നൽകുന്നു.
SKY
(Release ID: 1903887)