പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സി ടി സി ആർ ഐയിൽ കൊയ്ത്തുത്സവം

പോസ്റ്റഡ് ഓണ്‍: 16 FEB 2023 5:57PM by PIB Thiruvananthpuram

തിരുവനന്തപുരം : ഫെബ്രുവരി 16, 2023


കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുള്ള  തിരുവനന്തപുരം ശ്രീകാര്യത്തെ  കേന്ദ്ര കിഴങ്ങു വർ​​ഗ ഗവേഷണ സ്ഥാപനത്തിൽ  മരച്ചീനി അധിഷ്‌ഠിത കൃഷി സമ്പ്രദായത്തിലെ 'മനുരത്ന' എന്ന നെല്ലിന്റെ 'കൊയ്ത്തുത്സവം'  സി ടി സി ആർ ഐ ഡയറക്‌ടർ ഡോ. ജി .ബൈജു ഉത്‌ഘാടനം ചെയ്തു. ഹ്രസ്വ കാല മരച്ചീനി ഇനവും ഹ്രസ്വ കാല പച്ചക്കറികളും അടങ്ങുന്ന ഈ കൃഷി സമ്പ്രദായത്തിന്റെ ഉത്‌പാദന ക്ഷമത,ഊർജ്ജ ക്ഷമത,മണ്ണിന്റെ ആരോഗ്യം എന്നിവ പഠിച്ചുവരുന്ന ഈ പരീക്ഷണം സ്ഥാപനത്തിലെ വിള ഉൽപ്പാദനമേധാവി  ഡോ. ജി .സുജ യുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

          
സി ടി സി ആർ ഐയിലെ ഡോ. ശരവണൻ രാജു, ശ്രീ. വി. ആർ . ശശാങ്കൻ, ശ്രീ. മണിക്കുട്ടൻ നായർ , ശ്രീ. ബി.സതീശൻ ,ശ്രീ . ടി. റ്റി. റെജിൻ എന്നിവർ ഈ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.

 

-ND-


( റിലീസ് ഐ.ഡി: 1899878) സന്ദര്‍ശക കൗണ്ടര്‍ : 27