പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

കേന്ദ്രമന്ത്രി ഡോ എൽ മുരുകൻ, കൊച്ചിയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു

Posted On: 16 FEB 2023 3:22PM by PIB Thiruvananthpuram

കൊച്ചി: ഫെബ്രുവരി 16, 2023

കേന്ദ്ര ഗവൺമെന്റ് പദ്ധതികളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനായി സംയോജിത രീതിയിൽ പ്രവർത്തിക്കാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരോട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് (ഫെബ്രുവരി 16, 2023) ആവശ്യപ്പെട്ടു.


ഇന്ന് കൊച്ചിയിലെ ആകാശവാണി (എഐആർ) ഓഫീസിൽ നടന്ന അവലോകന യോഗത്തിൽ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനം  മുന്നോട്ട് പോകണമെങ്കിൽ ഓരോ വ്യക്തിയും തനിക്ക് എത്രത്തോളം സംഭാവന നൽകാമെന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിലെ കേന്ദ്ര ഗവൺമെൻറ് പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി പ്രചരിപ്പിക്കുന്നതിന് മാധ്യമ യൂണിറ്റുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

എഐആർ കൊച്ചി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (എൻജിനീയറിങ്) - ശ്രീ പി. പി. ബേബി; കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഡയറക്ടർ - ശ്രീമതി രശ്മി റോജ തുഷാര നായർ; കൊച്ചി സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സിബിസി) ഡെപ്യൂട്ടി ഡയറക്ടർ - ശ്രീമതി ബീന എ,  എഐആർ കൊച്ചി (വാർത്ത) ഡെപ്യൂട്ടി ഡയറക്ടർ - ശ്രീ രാജ്മോഹൻ ആർ, എഐആർ കൊച്ചി പ്രോഗ്രാം ഹെഡ്- ശ്രീ ബാലൻ പി., എഐആറിന്റെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എഐആർ, പിഐബി, സിബിസി എന്നിവയെക്കുറിച്ചുള്ള അവതരണങ്ങളും യോഗത്തിൽ നടന്നു.

 
*************


(Release ID: 1899811) Visitor Counter : 84


Read this release in: English