പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

12-ാമത് ലോക ഹിന്ദി സമ്മേളനം ഫിജിയിൽ സംഘടിപ്പിക്കും


ഫിജിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഫിജി പ്രധാനമന്ത്രി സിതിവേനി റബുക്കയും ചേർന്ന് ഇന്ത്യ 12-ാമത് ലോക ഹിന്ദി സമ്മേളനം സംഘടിപ്പിക്കും.


കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

Posted On: 11 FEB 2023 6:19PM by PIB Thiruvananthpuram

 

ഫിജി ഗവണ്മെന്റുമായി സഹകരിച്ച് എംഇഎ സംഘടിപ്പിക്കുന്ന 12-ാമത് ലോക ഹിന്ദി സമ്മേളനം ഫെബ്രുവരി 15 മുതൽ 17 വരെ ഫിജിയിലെ നാഡിയിൽ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി(കിഴക്ക്) സൗരഭ് കുമാർ പറഞ്ഞു  

ഇന്ത്യയിൽ നിന്നുള്ള 270 അംഗ പ്രതിനിധി സംഘം ഫിജി സന്ദർശിക്കും. 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇതിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണ പസഫിക്കിലെ 300 ലധികം ദ്വീപുകളുടെ ഒരു ദ്വീപസമൂഹമാണ് ഫിജി.

ഫെബ്രുവരി 15ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഫിജി പ്രധാനമന്ത്രി സിതിവേനി റബുക്കയും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

കഴിഞ്ഞ വർഷം മൗറീഷ്യസിൽ നടന്ന ലോക ഹിന്ദി സമ്മേളനത്തിലാണ് ഫിജിയിൽ പരിപാടി നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു 
"പ്രധാനമന്ത്രി എപ്പോഴും ഹിന്ദി ഉപയോഗിക്കുകയും ഇന്ത്യയിലും വിദേശത്തും ഭാഷയിൽ വിവിധ പ്രസംഗങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത് ഭാഷയുടെ മൂല്യം വർദ്ധിപ്പിക്കുകയും കൂടുതൽ ആളുകളെ അത് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു," അദ്ദേഹം പറഞ്ഞു.

"ഹിന്ദി - പരമ്പരാഗത വിജ്ഞാനം മുതൽ നിർമ്മിത ബുദ്ധി വരെ" എന്നതാണ് പരിപാടിയുടെ പ്രമേയം, ഒരു വശത്ത് നമ്മുടെ പരമ്പരാഗത അറിവുകളെ നാം ബഹുമാനിക്കുന്നു, മറുവശത്ത്, സാങ്കേതിക മുന്നേറ്റങ്ങൾക്കൊപ്പം നടക്കുന്നതിൽ ഹിന്ദി വിജയിച്ചുവെന്ന് കാണിക്കുന്നു," കുമാർ പറഞ്ഞു.

 

-NS-


(Release ID: 1898338) Visitor Counter : 151
Read this release in: English