പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Posted On: 09 FEB 2023 6:19PM by PIB Thiruvananthpuram

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള സായി- ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷനും ന്യൂഡൽഹിയിലെ ഫിസിക്കൽ എജ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (പി ഇ എഫ് ഐ)യും  ധാരണാപത്രം തിരുവനന്തപുരത്ത്  ഒപ്പുവച്ചു. കായിക മേഖലയിലെ അദ്ധ്യയനം, ഗവേഷണം തുടങ്ങിയവയിലെ സഹകരണവും  കായിക വിദ്യാഭ്യാസ മേഖലകളില്‍ പൊതു ഗവേഷണ താല്പര്യങ്ങൾക്ക് സംയുക്തമായി പ്രവർത്തിക്കാനും ഇതിലൂടെ സാധിക്കും. എല്‍.എന്‍.സി.പി.ഇ ഫാക്കൽറ്റി അംഗങ്ങൾ, പരിശീലകർ, വിദ്യാർത്ഥികൾ, സായി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

-NS-


(Release ID: 1897757) Visitor Counter : 105
Read this release in: English