പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വിദേശകാര്യ സഹമന്ത്രി ശ്രീ വി. മുരളീധരന്റെ യുഎഇ സന്ദർശനം (ജനുവരി 19-21, 2023)

Posted On: 18 JAN 2023 3:51PM by PIB Thiruvananthpuram

വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ 2023 ജനുവരി 19 മുതൽ 21 വരെ യുഎഇ സന്ദർശിക്കും. സന്ദർശന വേളയിൽ, യുഎഇ മന്ത്രിമാരുമായും അബുദാബി, ദുബായ്, യുഎഇയുടെ മറ്റ് എമിറേറ്റുകൾ എന്നിവിടങ്ങളിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ വ്യവസായികൾ, പ്രൊഫഷണലുകൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുമായുള്ള സംഭാഷണവും ഇതിൽ ഉൾപ്പെടും. യുഎഇയിലെ ഇന്ത്യൻ തൊഴിലാളികളുമായും സാമൂഹിക നേതാക്കളുമായും കേന്ദ്ര സഹമന്ത്രി ആശയവിനിമയം നടത്തും.

ഇന്ത്യയും യുഎഇയും  സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ ​ഗാഢമായ ഏകോപനം തുടരുകയാണ്. ജി20, കോപ് 28 എന്നിവയുടെ അധ്യക്ഷപദവികൾ ഏറ്റെടുത്തതിനാൽ ഈ വർഷം ഇന്ത്യയ്ക്കും യുഎഇയ്ക്കും സവിശേഷമായിരിക്കും. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ 2022 ഡിസംബറിൽ യുഎഇ സന്ദർശിച്ചപ്പോൾ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ 2022 നവംബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. 2023 ജനുവരി 13-ന് ഇന്ത്യ ആതിഥേയത്വം വഹിച്ച വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ ജി20 അനുബന്ധ സമ്മേളനത്തിലും യുഎഇ വിദേശകാര്യമന്ത്രി പങ്കെടുത്തു.

--NS--


(Release ID: 1891960) Visitor Counter : 648
Read this release in: English