രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

17-ാം റൗണ്ട് ഇന്ത്യ-ചൈന കോർ കമാൻഡർ തല യോഗം 

Posted On: 22 DEC 2022 3:15PM by PIB Thiruvananthpuram


ഇന്ത്യ-ചൈന കോർ കമാണ്ടർ തലത്തിലെ 17-ാം റൗണ്ട് യോഗം 2022 ഡിസംബർ 20-ന് ചൈനയുടെ ഭാഗത്തുള്ള ചുശുൽ-മോൾഡോ അതിർത്തി മീറ്റിംഗ് പോയിന്റിൽ നടന്നു.

2022 ജൂലായ് 17-ന് നടന്ന അവസാന യോഗത്തിന് ശേഷം ഉണ്ടായ പുരോഗതിയുടെ അടിസ്ഥാനത്തിൽ, പടിഞ്ഞാറൻ മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ പ്രസക്തമായ പ്രശ്‌നങ്ങൾ തുറന്നതും ക്രിയാത്മകവുമായ രീതിയിൽ പരിഹരിക്കുന്നതിനെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി.   അവിടെ ശേഷിക്കുന്ന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളിലേയും നേതാക്കൾ നൽകിയ മാർഗ്ഗനിർദ്ദേശത്തിന് അനുസൃതമായി വ്യക്തവും ആഴത്തിലുള്ളതുമായ ചർച്ച നടത്തി.  പടിഞ്ഞാറൻ മേഖലയിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഉഭയകക്ഷി ബന്ധങ്ങളിൽ പുരോഗതി പ്രാപ്തമാക്കുന്നതിനും ഇത് സഹായിക്കും.

 

ഇക്കാലയളവിൽ പടിഞ്ഞാറൻ മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ഇരുപക്ഷവും തീരുമാനിച്ചു. അടുത്ത ബന്ധം നിലനിർത്താനും സൈനിക, നയതന്ത്ര ചാനലുകളിലൂടെ സംഭാഷണം തുടരാനും ശേഷിക്കുന്ന വിഷയങ്ങളിൽ പരസ്പരം സ്വീകാര്യമായ പരിഹാരം ഉടൻ തയ്യാറാക്കാനും ഇരുപക്ഷവും സമ്മതിച്ചു.
 
*****


(Release ID: 1885802) Visitor Counter : 61