രാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ പ്രൊബേഷണർമാർ രാഷ്ട്രപതിയെ സന്ദർശിച്ചു
Posted On:
21 DEC 2022 1:59PM by PIB Thiruvananthpuram
ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ പ്രൊബേഷണർമാർ ഇന്ന് (ഡിസംബർ 21, 2022) രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
വനവാസി സമൂഹങ്ങളുടെ അവകാശങ്ങൾക്ക് ഇന്ത്യ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. വനങ്ങളുമായുള്ള ആദിവാസി സമൂഹങ്ങൾ ഉൾപ്പെടെയുള്ള വനവാസികളുടെ സഹവർത്തിത്വപരമായ ബന്ധം ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെടുകയും നമ്മുടെ വികസന തീരുമാനങ്ങളിൽ ഘടകമാകുകയും ചെയ്യുന്നു. ചെറിയ വന ഉൽപ്പന്നങ്ങൾ (Minor Forest Produce) നമ്മുടെ രാജ്യത്തെ 27 കോടിയിലധികം ജനങ്ങളുടെ ഉപജീവനത്തെ പിന്തുണയ്ക്കുന്നു. ജൈവ വൈവിധ്യ സംരക്ഷണത്തിനായി ഈ സമൂഹങ്ങളെ അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധവാന്മാരാക്കേണ്ടത് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാരുടെ ഉത്തരവാദിത്തമാണ്.
ഇന്ത്യയുടെ വനവിഭവങ്ങളുടെ സുസ്ഥിരമായ പരിപാലനത്തിനായി പുതിയതും നൂതനവുമായ രീതികൾ കണ്ടുപിടിക്കാൻ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാരോട് രാഷ്ട്രപതി അഭ്യർത്ഥിച്ചു. സാമ്പത്തികമായും പാരിസ്ഥിതികമായും പ്രതികൂലമായ ആഘാതം സൃഷ്ടിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് നമ്മുടെ വനങ്ങളെ സംരക്ഷിക്കുന്നതിൽ അവർ ഫലപ്രദമായ പങ്ക് വഹിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
***
(Release ID: 1885414)
Visitor Counter : 165