പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഡാക്ക് അദാലത്ത് ഡിസംബർ 30-ന്
പോസ്റ്റഡ് ഓണ്‍:
16 DEC 2022 3:53PM by PIB Thiruvananthpuram
തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ കേരള തപാൽ സർക്കിൾ ഈ മാസം ഡിസംബർ 30-ന് ഡാക്ക് അദാലത്ത് സംഘടിപ്പിക്കും. ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ രാവിലെ 11 മണിക്ക് അദാലത്ത് ആരംഭിക്കും. കേസുകൾ ഫയൽ ചെയ്യാൻ താൽപര്യമുള്ളവർ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള അപേക്ഷ / പരാതി pg.kl@indiapost.gov.in അല്ലെങ്കിൽ cpmg_ker@indiapost.gov.in എന്ന
ഇ-മെയിൽ വിലാസത്തിലേക്ക് “ CIRCLE DAK ADALAT – QE December 2022” എന്ന വിഷയം സൂചിപ്പിച്ച് ഡിസംബർ 26 നകം അയ്ക്കുക. ഗൂഗിൾ മീറ്റിന്റെ ഐഡിയും പാസ് വേഡും അപേക്ഷകനെ നേരിട്ട് അറിയിക്കും.
--NS--
( റിലീസ് ഐ.ഡി: 1884121)
സന്ദര്‍ശക കൗണ്ടര്‍ : 18